മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വേണമെങ്കില്‍ ഉഴപ്പാമായിരുന്നു; ആ കുട്ടിയുടെ ജീവിതം പ്രചോദനമാണ്... ജയസൂര്യയെ കുറിച്ച് ജയസൂര്യ

Google Oneindia Malayalam News

കോട്ടക്കല്‍: പ്ലസ് ടുവിന് മികച്ച വിജയം നേടിയ ജയസൂര്യ എന്ന വിദ്യാര്‍ഥിയുടെ ജീവിതം അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജീവിത പ്രതിസന്ധികള്‍ക്കിടയിലും ഉയര്‍ന്ന വിജയം നേടി ജയസൂര്യ. കഴിഞ്ഞ ദിവസം ഈ വിദ്യാര്‍ഥിക്ക് കൊച്ചിയില്‍ നിന്ന് ഒരു കോള്‍. നടന്‍ ജയസൂര്യയുടേതായിരുന്നു. വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടന്‍ വിളിച്ചതും അഭിനന്ദിച്ചതും. കൊച്ചിയില്‍ വരുമ്പോള്‍ വീട്ടില്‍ വരണമെന്നും വിളിക്കണമെന്നും പറഞ്ഞ് മൊബൈല്‍ നമ്പറും കൈമാറി നടന്‍ ജയസൂര്യ. വിശദാംശങ്ങള്‍ ഇങ്ങനെ...

ഏറെ സന്തോഷമായി

ഏറെ സന്തോഷമായി

തനിക്ക് ഏറെ സന്തോഷമായി എന്നും ജയസൂര്യയെ കാണാന്‍ ആഗ്രഹമുണ്ട് എന്നും വിദ്യാര്‍ഥി പറഞ്ഞു. ജയസൂര്യയുടെ അമ്മ ഗോവിന്ദമ്മയോടും നടന്‍ സംസാരിച്ചു. ആ കുട്ടിയുടെ ജീവിതം ആര്‍ക്കും പ്രചോദനമാണെ് നടന്‍ ജയസൂര്യ അഭിപ്രായപ്പെട്ടു. പഠനത്തില്‍ ഉഴപ്പാന്‍ പല കാരണങ്ങള്‍ ഉള്ളപ്പോഴും അതെല്ലാം അവഗണിച്ച് വിജയം വരിച്ചു. ജയസൂര്യ വലിയ ഉയരങ്ങളിലെത്തട്ടെ എന്നും അദ്ദേഹം ആശംസിച്ചു.

പ്രതിസന്ധി നിറഞ്ഞ വഴി

പ്രതിസന്ധി നിറഞ്ഞ വഴി

കോട്ടക്കല്‍ ഗവ. രാജാസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ് ജയസൂര്യ. പ്ലസ് ടു കൊമേഴ്‌സിന് ഫുള്‍ എ പ്ലസ് നേടിയാണ് വിജയം. ചെറുപ്പം മുതല്‍ പ്രതിസന്ധി നിറഞ്ഞ വഴിയിലൂടെയാണ് ഈ കുട്ടിയുടെ വളര്‍ച്ച.

Recommended Video

cmsvideo
Interesting story of Jayasurya in Kottakkal who gets Full A plus | Oneindia Malayalam
വാഹന അപകടത്തില്‍

വാഹന അപകടത്തില്‍

വാഹന അപകടത്തില്‍ പരിക്കേറ്റ് വര്‍ഷങ്ങളായി കിടപ്പിലായ അച്ഛന്‍. ജീവിതം മുന്നോട്ട് നീക്കാന്‍ ആക്രി പെറുക്കി വരുമാനം കണ്ടെത്തുന്ന അമ്മ. കെട്ടിട നിര്‍മാണ ജോലിക്ക് പോകുന്നതിനിടെ പഠനവും ജയസൂര്യ തുടര്‍ന്നു. ഒടുവില്‍ റിസള്‍ട്ട് വരുന്ന ദിവസവും ജോലിയിലായിരുന്നു. ഡിഗ്രിക്ക് ഇംഗ്ലീഷ് എടുക്കാന്‍ തീരുമാനിച്ചിരിക്കുന്ന ജയസൂര്യ സിവില്‍ സര്‍വീസിനും തയ്യാറെടുക്കണമെന്ന് ആഗ്രഹിക്കുന്നു.

സേലം സ്വദേശികള്‍

സേലം സ്വദേശികള്‍

സേലം സ്വദേശികളായ രാജകണ്ണനും ഭാര്യ ഗോവിന്ദമ്മയും കോട്ടക്കലില്‍ എത്തിയത് 20 വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൂലി വേല ചെയ്ത് ജീവിതം നയിക്കുന്നതിനിടെ രാജകണ്ണന്‍ 16 വര്‍ഷം മുമ്പ് വാഹന അപകടത്തില്‍പെട്ടു കിടപ്പിലായി.

ജോലിയും പഠനവും

ജോലിയും പഠനവും

തുടര്‍ന്ന് വരുമാനം നിലച്ച കുടുംബത്തിന് വേണ്ടി ഗോവിന്ദമ്മ തെരുവിലേക്കിറങ്ങി. ആക്രി പെറുക്കി വിറ്റ് പണം സമ്പാദിച്ചു. രാജകണ്ണന്റെ ചികില്‍സയ്ക്കും ക്വാട്ടേഴ്‌സ് വാടകയ്ക്കുമെല്ലാം പണം ആവശ്യമായി വന്നു. ഒടുവില്‍ ജയസൂര്യ കെട്ടിട നിര്‍മാണ ജോലിക്ക് പോകാന്‍ തുടങ്ങി. അതോടൊപ്പം പഠനവും.

മധ്യപ്രദേശില്‍ പുതിയ ചുവടുമായി കമല്‍നാഥ്; ഇനി ബാലറ്റ് പേപ്പര്‍, ലക്ഷ്യം ബിജെപിയെ മറിച്ചിടലോ?മധ്യപ്രദേശില്‍ പുതിയ ചുവടുമായി കമല്‍നാഥ്; ഇനി ബാലറ്റ് പേപ്പര്‍, ലക്ഷ്യം ബിജെപിയെ മറിച്ചിടലോ?

ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്ബിജെപിക്ക് വമ്പന്‍ കെണി ഒരുക്കി കോണ്‍ഗ്രസ്; വന്‍ സഖ്യം അണിയറയില്‍... വിശദീകരിച്ച് ഗൊഗോയ്

Malappuram
English summary
Actor Jayasurya called to student Jayasurya in Kottakkal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X