താന്‍ സൈക്കിളില്‍ ഷൂട്ടിങിനു പോയ ഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാതാരം റഹ്മാന്
മലപ്പുറം: സൈക്കിളില്‍ ഷൂട്ടിങിനു പോയ ഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാതാരം റഹ്മാന്. നിലമ്പൂരിലെ ആദ്യ സൈക്ലിങ് ക്ലബ്ബായ നിലമ്പൂര്‍ റൈഡേഴ്സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴാണ് പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്. പണ്ട് ചെന്നൈയില്‍ ഷൂട്ടിങ് സ്ഥലത്തേക്ക് പതിവായി സൈക്കിളിലാണ് പോയിരുന്നത്. ഒരു വാഹനമായിത്തന്നെ സൈക്കിള്‍ ഉപയോഗിച്ചിരുന്നു.
മമ്മുട്ടി അടക്കമുള്ള നടന്മാര് തന്റെ സൈക്കിള്‍ സ്നേഹം കണ്ട് സൈക്കിള്‍ സവാരി നടത്തിയിരുന്നു. ചെന്നൈയില്‍ 100 കിലോമീറ്റര്‍ ദൂരം വരെ സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം നാട്ടില്‍ ആരംഭിച്ച സൈക്കിള്‍ ക്ലബില്‍ അംഗമാകാനായില് സന്തോഷവും പങ്കുവെച്ചു.

മനുഷ്യന് സൈക്കിളില്‍ തുടങ്ങി മോട്ടോര്‍വാഹനങ്ങളില്‍ നിന്നും വീണ്ടും സൈക്കിളിലേക്ക് മടങ്ങുകയാണെന്ന് മുഖ്യാതിഥിയായ മലപ്പുറം സ്പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന് പറഞ്ഞു. ക്ലബ് ലോഗോ റഹ്മാന്‍് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനു നല്കി പ്രകാശനം ചെയ്തു. ക്ലബ് ജഴ്സി സാവന്‍ അബ്ദുസമദ് ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് അബ്ദുസമദ് പോത്താല ആധ്യക്ഷം വഹിച്ചു. മാട്ടുമ്മല്‍ സലീം, പി. നിസാര്‍, എം. രജീഷ്, കെ.ടി ഫാസില്‍, പി. നിധിന്, സുനില്‍, ഷിജു പ്രസംഗിച്ചു.
സിനിമകള്‍ എഴുതിത്തള്ളാറായിട്ടില്ല സംവിധായകന് ജയരാജ്
കേരളത്തിലും ഇന്ത്യയിലും ലോകത്ത് തന്നെയും സിനിമകള്‍ എഴുതിത്തള്ളാറായിട്ടില്ലെന്നും ലോകം മുഴുവന്‍ സിനിമകളെ കുറിച്ച് ചിന്തിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും പ്രമുഖ സിനിമ സംവിധായകന് ജയരാജ് പറഞ്ഞു. പുതിയ തലമുറകള്‍ ചിന്തിക്കുന്നത് ദൃശ്യങ്ങളെ കുറിച്ചാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിലമ്പൂരില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ദേവദാസ് പൊറ്റക്കാടിന്റെ ഓര്‍മകളുണര്‍ത്തി രണ്ടു ദിവസമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലെനിന് രാജേന്ദ്രന്റെ സിനിമകള്‍ എന്നും വ്യത്യസ്തമായാണ് നിലകൊണ്ടിരുന്നത്. കഥകളുടെ പ്രമേയം തിരഞ്ഞെടുക്കുന്നതിലും അതിലെ സംഗീതത്തിന്റെ ചേരുവകളിലും ലെനിന് എക്കാലത്തും വ്യത്യസ്തത പുലര്‍ത്തിയിരുന്നതായും ജയരാജ് പറഞ്ഞു. ജയരാജിന്റെ ഭയാനകം എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സതീഷ് ചളിപ്പാടം ആമുഖ പ്രഭാഷണം നടത്തി. ദേവദാസ് അനുസ്മരണം എ.പി.അഹമ്മദ് നിര്‍വഹിച്ചു. പ്രദീപ് എം.നായര്‍, ഗിരീഷ് മനോ, കെ.ഫസലുറഹ്മാന്, പി.എം.ബഷീര്‍, എന്‍.വേലുക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications