മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താന്‍ സൈക്കിളില്‍ ഷൂട്ടിങിനു പോയ ഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാതാരം റഹ്മാന്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സൈക്കിളില്‍ ഷൂട്ടിങിനു പോയ ഓര്‍മ്മകള്‍ പങ്കുവെച്ച് സിനിമാതാരം റഹ്മാന്‍. നിലമ്പൂരിലെ ആദ്യ സൈക്ലിങ് ക്ലബ്ബായ നിലമ്പൂര്‍ റൈഡേഴ്‌സ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുമ്പോഴാണ് പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചത്. പണ്ട് ചെന്നൈയില്‍ ഷൂട്ടിങ് സ്ഥലത്തേക്ക് പതിവായി സൈക്കിളിലാണ് പോയിരുന്നത്. ഒരു വാഹനമായിത്തന്നെ സൈക്കിള്‍ ഉപയോഗിച്ചിരുന്നു.

<strong>ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന നവോത്ഥാനം വേഷം കെട്ടലെന്ന് മിസോറാം ഗവർണ്ണർ ഡോ. കുമ്മനം രാജശേഖരൻ</strong>ഇപ്പോൾ നടപ്പാക്കാൻ ശ്രമിക്കുന്ന നവോത്ഥാനം വേഷം കെട്ടലെന്ന് മിസോറാം ഗവർണ്ണർ ഡോ. കുമ്മനം രാജശേഖരൻ

മമ്മുട്ടി അടക്കമുള്ള നടന്‍മാര്‍ തന്റെ സൈക്കിള്‍ സ്‌നേഹം കണ്ട് സൈക്കിള്‍ സവാരി നടത്തിയിരുന്നു. ചെന്നൈയില്‍ 100 കിലോമീറ്റര്‍ ദൂരം വരെ സൈക്കിളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്വന്തം നാട്ടില്‍ ആരംഭിച്ച സൈക്കിള്‍ ക്ലബില്‍ അംഗമാകാനായില്‍ സന്തോഷവും പങ്കുവെച്ചു.

Rahman

മനുഷ്യന്‍ സൈക്കിളില്‍ തുടങ്ങി മോട്ടോര്‍വാഹനങ്ങളില്‍ നിന്നും വീണ്ടും സൈക്കിളിലേക്ക് മടങ്ങുകയാണെന്ന് മുഖ്യാതിഥിയായ മലപ്പുറം സ്‌പെഷല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ പറഞ്ഞു. ക്ലബ് ലോഗോ റഹ്മാന്‍് ഡി.വൈ.എസ്.പി എം.പി മോഹനചന്ദ്രനു നല്‍കി പ്രകാശനം ചെയ്തു. ക്ലബ് ജഴ്‌സി സാവന്‍ അബ്ദുസമദ് ഏറ്റുവാങ്ങി. ക്ലബ് പ്രസിഡന്റ് അബ്ദുസമദ് പോത്താല ആധ്യക്ഷം വഹിച്ചു. മാട്ടുമ്മല്‍ സലീം, പി. നിസാര്‍, എം. രജീഷ്, കെ.ടി ഫാസില്‍, പി. നിധിന്‍, സുനില്‍, ഷിജു പ്രസംഗിച്ചു.

സിനിമകള്‍ എഴുതിത്തള്ളാറായിട്ടില്ല സംവിധായകന്‍ ജയരാജ്

കേരളത്തിലും ഇന്ത്യയിലും ലോകത്ത് തന്നെയും സിനിമകള്‍ എഴുതിത്തള്ളാറായിട്ടില്ലെന്നും ലോകം മുഴുവന്‍ സിനിമകളെ കുറിച്ച് ചിന്തിക്കുന്ന കാലമാണ് വരാന്‍ പോകുന്നതെന്നും പ്രമുഖ സിനിമ സംവിധായകന്‍ ജയരാജ് പറഞ്ഞു. പുതിയ തലമുറകള്‍ ചിന്തിക്കുന്നത് ദൃശ്യങ്ങളെ കുറിച്ചാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നിലമ്പൂരില്‍ യുവകലാസാഹിതിയുടെ നേതൃത്വത്തില്‍ ദേവദാസ് പൊറ്റക്കാടിന്റെ ഓര്‍മകളുണര്‍ത്തി രണ്ടു ദിവസമായി നടത്തുന്ന രാജ്യാന്തര ചലച്ചിത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലെനിന്‍ രാജേന്ദ്രന്റെ സിനിമകള്‍ എന്നും വ്യത്യസ്തമായാണ് നിലകൊണ്ടിരുന്നത്. കഥകളുടെ പ്രമേയം തിരഞ്ഞെടുക്കുന്നതിലും അതിലെ സംഗീതത്തിന്റെ ചേരുവകളിലും ലെനിന്‍ എക്കാലത്തും വ്യത്യസ്തത പുലര്‍ത്തിയിരുന്നതായും ജയരാജ് പറഞ്ഞു. ജയരാജിന്റെ ഭയാനകം എന്ന സിനിമയാണ് ഉദ്ഘാടന ചിത്രമായി പ്രദര്‍ശിപ്പിച്ചത്. ചടങ്ങില്‍ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സതീഷ് ചളിപ്പാടം ആമുഖ പ്രഭാഷണം നടത്തി. ദേവദാസ് അനുസ്മരണം എ.പി.അഹമ്മദ് നിര്‍വഹിച്ചു. പ്രദീപ് എം.നായര്‍, ഗിരീഷ് മനോ, കെ.ഫസലുറഹ്മാന്‍, പി.എം.ബഷീര്‍, എന്‍.വേലുക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Malappuram
English summary
Actor Rahman about his cinema memmory
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X