മക്കളെ സ്കൂള്‍ ബസ് കയറ്റാന്‍ വന്ന അഭിഭാഷകന് റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു: സംഭവം മലപ്പുറത്ത്!
മലപ്പുറം: മക്കളെ സ്കൂള്‍ ബസ്സില്‍ കയറ്റി അയക്കാന്‍ വന്ന അഭിഭാഷകന് റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു. തിരൂര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന നമ്പയില്‍ ഗോപിനാഥനാണ് (63) മരിച്ചത്. അരിക്കാഞ്ചിറ സ്വദേശിയായ ഗോപിനാഥന് കുടുംബ സമേതം തിരൂര്‍ കെ.ജി.പി യില്‍ വാടക വീട്ടിലാണ് താമസം. ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് കുട്ടികളെ സ്കൂളിലേക്ക് യാത്രയാക്കാന്‍ റോഡിലെത്തിയത്. ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അരിക്കാഞ്ചിറയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഭാര്യ ഷൈനി (അദ്ധ്യാപിക) മക്കള്‍: അനഘ, ശിവദ
അതേ സമയം ഇന്ന് താനൂര്‍ താനൂര്‍-ഒഴൂരില്‍ ബൈക്ക് പോസ്ററില്‍ ഇടിച്ചു യുവാവ് മരണപ്പെട്ടു. താനൂര്‍-ഒഴൂര്‍ പുല്‍പ്പറമ്പ് സ്വദേശി കാഞ്ഞിരത്തിങ്കല്‍ രാജേന്ദ്രന്(23)തിരൂര്‍ പയ്യനങ്ങാടിയില്‍ വെച്ച് ബൈക്ക് ഇലട്രിക്ക് പോസ്ററില്‍ ഇടിച്ചു മരണപ്പെട്ടു.ചൊവ്വാഴ്ച്ച രാത്രി 11-മണിക്കാണ് സംഭവം.അച്ചന് കാര്ത്തികേയന്.അമ്മ-ഗിരിജ.സഹോദരങ്ങള്‍-അജിത, ലിജിത.താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുവളപ്പില്‍ സംസ്കരിച്ചു.

തിരൂരങ്ങാടിയില്‍ അജ്ഞാത വാഹനം തട്ടി പരിക്കേറ്റയാള്‍ മരിച്ചു. പുകയൂര്‍ കുന്നത്ത് കരുവന്‍കുന്നന്‍ മൊയ്തീന് മുസ് ലിയാര്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മഗ് രിബ് നിസ്കാരത്തിന്നായി വീട്ടില്‍ നിന്നും കുന്നത്ത് ജുമാ മസ്ജിദിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വാഹനം നിര്‍ത്താതെ പോയി.പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇന്നലെ മരിക്കുകയായിരുന്നു. മയ്യിത്ത് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം വ്യാഴം പുകയൂര്‍ കുന്നത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും
ഭാര്യ: ഖദീജ. മക്കള്‍: ഫത്ഹുഹുദ്ദീന്. സുഫൈറ, സുഹൈല, മുര്‍ശിദ. മരുമക്കള്‍: നാസര്‍ ഫൈസി (ഊരകം), അമീന് ദാരിമി (പാണമ്പ, )അബ്ദുല്ല സഅദി(വലിയോറ), ശമീമ (ദേവതിയാല്‍ ). അപകടം വരുത്തിയ വാഹനം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നതായി തിരൂരങ്ങാടി പോലീസ് അറിയിച്ചു
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications