മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മക്കളെ സ്‌കൂള്‍ ബസ് കയറ്റാന്‍ വന്ന അഭിഭാഷകന്‍ റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു: സംഭവം മലപ്പുറത്ത്!

  • By Desk
Google Oneindia Malayalam News

മലപ്പുറം: മക്കളെ സ്‌കൂള്‍ ബസ്സില്‍ കയറ്റി അയക്കാന്‍ വന്ന അഭിഭാഷകന്‍ റോഡില്‍ കുഴഞ്ഞ് വീണു മരിച്ചു. തിരൂര്‍ കോടതികളില്‍ പ്രാക്ടീസ് ചെയ്യുന്ന നമ്പയില്‍ ഗോപിനാഥനാണ് (63) മരിച്ചത്. അരിക്കാഞ്ചിറ സ്വദേശിയായ ഗോപിനാഥന്‍ കുടുംബ സമേതം തിരൂര്‍ കെ.ജി.പി യില്‍ വാടക വീട്ടിലാണ് താമസം. ബുധനാഴ്ച്ച രാവിലെ എട്ടരയോടെയാണ് കുട്ടികളെ സ്‌കൂളിലേക്ക് യാത്രയാക്കാന്‍ റോഡിലെത്തിയത്. ഉടനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം അരിക്കാഞ്ചിറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ ഷൈനി (അദ്ധ്യാപിക) മക്കള്‍: അനഘ, ശിവദ

അതേ സമയം ഇന്ന് താനൂര്‍ താനൂര്‍-ഒഴൂരില്‍ ബൈക്ക് പോസ്‌ററില്‍ ഇടിച്ചു യുവാവ് മരണപ്പെട്ടു. താനൂര്‍-ഒഴൂര്‍ പുല്‍പ്പറമ്പ് സ്വദേശി കാഞ്ഞിരത്തിങ്കല്‍ രാജേന്ദ്രന്‍(23)തിരൂര്‍ പയ്യനങ്ങാടിയില്‍ വെച്ച് ബൈക്ക് ഇലട്രിക്ക് പോസ്‌ററില്‍ ഇടിച്ചു മരണപ്പെട്ടു.ചൊവ്വാഴ്ച്ച രാത്രി 11-മണിക്കാണ് സംഭവം.അച്ചന്‍ കാര്‍ത്തികേയന്‍.അമ്മ-ഗിരിജ.സഹോദരങ്ങള്‍-അജിത, ലിജിത.താനൂര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി മൃതദേഹം വിട്ടുവളപ്പില്‍ സംസ്‌കരിച്ചു.

gopinathanobit-

തിരൂരങ്ങാടിയില്‍ അജ്ഞാത വാഹനം തട്ടി പരിക്കേറ്റയാള്‍ മരിച്ചു. പുകയൂര്‍ കുന്നത്ത് കരുവന്‍കുന്നന്‍ മൊയ്തീന്‍ മുസ് ലിയാര്‍ (68) ആണ് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മഗ് രിബ് നിസ്‌കാരത്തിന്നായി വീട്ടില്‍ നിന്നും കുന്നത്ത് ജുമാ മസ്ജിദിലേക്ക് പോകുമ്പോഴാണ് അപകടമുണ്ടായത്. വാഹനം നിര്‍ത്താതെ പോയി.പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം ഇന്നലെ മരിക്കുകയായിരുന്നു. മയ്യിത്ത് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴം പുകയൂര്‍ കുന്നത്ത് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവ് ചെയ്യും

ഭാര്യ: ഖദീജ. മക്കള്‍: ഫത്ഹുഹുദ്ദീന്‍. സുഫൈറ, സുഹൈല, മുര്‍ശിദ. മരുമക്കള്‍: നാസര്‍ ഫൈസി (ഊരകം), അമീന്‍ ദാരിമി (പാണമ്പ, )അബ്ദുല്ല സഅദി(വലിയോറ), ശമീമ (ദേവതിയാല്‍ ). അപകടം വരുത്തിയ വാഹനം കണ്ടെത്തുന്നതിന് അന്വേഷണം നടക്കുന്നതായി തിരൂരങ്ങാടി പോലീസ് അറിയിച്ചു

Malappuram
English summary
advocate fainted and died in thirur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X