മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരില്‍നിന്നുള്ള എയര്‍ഇന്ത്യയടെ ജിദ്ദ സര്‍വീസ് ഒകേ്ടാബറില്‍, കരിപ്പൂരില്‍ മൂന്ന് വലിയ വിമാനമിറക്കാനും എയര്‍ഇന്ത്യ

Google Oneindia Malayalam News

മലപ്പുറം: കോഴിക്കോട് അന്താരാഷ്ര്ട വിമാനത്തില്‍ നിന്ന് എയര്‍ ഇന്ത്യയുടെ കോഴിക്കോട്ജിദ്ദ സര്‍വീസ് ഒകേ്ടാബര്‍ മാസത്തോടെ പുനരാരംഭിക്കും.
ഇതിന് പുറമെ കരിപ്പൂരില്‍നിന്ന് ജിദ്ദയിലേക്കും മദീനയിലേക്കും നേരിട്ട് പറക്കാനാവുന്ന വിമാനങ്ങളുടെ സര്‍വീസിനുള്ള സാധ്യതകളാണ് സംഘം എയര്‍ഇന്ത്യാ സംഘം കരിപ്പൂരിലെത്തി പരിശോധിച്ച് മടങ്ങി.

400-450 പേര്‍ക്ക് സഞ്ചരിക്കാവുന്ന ബോയിങ് 747, 350- 400 പേര്‍ക്ക് സഞ്ചരിക്കാവുന്ന 777, 250- നും 300-നും ഇടയില്‍ യാത്രക്കാരെ വഹിക്കുന്ന 787-8 ഇനത്തില്‍പ്പെട്ട വിമാനങ്ങളാണ് എയര്‍ ഇന്ത്യയുടെ പരിഗണനയിലുള്ളത്.

മീശ എഴുതിയ എസ് ഹരീഷ് പഴയ എബിവിപിക്കാരൻ.. മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറൽമീശ എഴുതിയ എസ് ഹരീഷ് പഴയ എബിവിപിക്കാരൻ.. മാധ്യമപ്രവർത്തകന്റെ കുറിപ്പ് വൈറൽ

ഇത്തരം വിമാനങ്ങള്‍ കരിപ്പൂരില്‍നിന്ന് സര്‍വീസ് നടത്തുമ്പോള്‍ ഒരുക്കേണ്ട സജ്ജീകരണങ്ങളും തയ്യാറെടുപ്പുകളും സംബന്ധിച്ച് സംഘം വിമാനത്താവള അധികൃതരുമായി ചര്‍ച്ച നടത്തി. പാര്‍ക്കിങ് ബേയിലെ മാര്‍ക്കിങ് മാറ്റുക, വലിയ വിമാനത്തിനുസരിച്ചുള്ള പുഷ്ബാക്ക് ട്രാക്ടര്‍, ഫയര്‍ കാറ്റഗറി വര്‍ധിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് സംഘം മുന്നോട്ടുവച്ചത്. കരിപ്പൂരിലെ സുരക്ഷാ കാര്യങ്ങളില്‍ എയര്‍ ഇന്ത്യ അധികൃതര്‍ തൃപ്തരാണ്. വലിയ വിമാനങ്ങള്‍ ഇറക്കുന്നത് സംബന്ധിച്ച റിപ്പോര്‍ട്ട് ഇന്ന് എയര്‍ ഇന്ത്യ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന് (ഡി ജി സി എ) കൈമാറും. എയര്‍ഇന്ത്യാ ക്യാപ്റ്റന്‍ രണ്‍ഥാവെയുടെ നേതൃത്വത്തിലുള്ള അഞ്ചംഗസംഘമാണ് കരിപ്പൂരിലെ പരിശോധനക്ക് ശേഷം ചൊവ്വാഴ്ച രാവിലെ തിരിച്ചുപോയത്.

plane

കരിപ്പൂരില്‍നിന്നും പറന്നുയരുന്ന വിമാനം.


വലിയവിമാനങ്ങളുടെ സര്‍വീസ് നിര്‍ത്തിയതോടെ കരിപ്പൂരില്‍ ഒഴിവാക്കിയതാണ് സംഘം നിര്‍ദേശിച്ച സജ്ജീകരണങ്ങള്‍. ചെറിയ വിമാനങ്ങളിലെ പൈലറ്റുമാര്‍ക്ക് ആശയക്കുഴപ്പമുണ്ടാകുമെന്നതിനാല്‍ ഡി.ജി.സി.എയുടെ നിര്‍ദേശപ്രകാരമാണ് നേരെത്തെയുണ്ടായിരുന്ന മാര്‍ക്കറ്റിങ് മായിച്ചത്.

ഫയര്‍ കാറ്റഗറി എട്ടില്‍നിന്ന് ഒമ്പത് ആക്കണമെന്നാണ് നിര്‍ദേശിച്ചത്. വിമാനം ഇറങ്ങുകയും പുറപ്പെടുകയും ചെയ്യുമ്പോള്‍ അഗ്‌നിരക്ഷാസേനയുടെ ഇപ്പോഴത്തെ സജ്ജീകരണത്തിന് പുറമെ ഒരു ആംബുലന്‍സ് മാത്രമാണ് കാറ്റഗറി ഒമ്പതില്‍ ഏര്‍പ്പെടുത്താനുള്ളത്.

എയര്‍ ഇന്ത്യാ സംഘം നല്‍കിയ നിര്‍ദേശങ്ങള്‍ വളരെയെളുപ്പത്തില്‍ കരിപ്പൂരില്‍ സജ്ജമാക്കാവുന്നതാണെന്ന് വിമാനത്താവള അധികൃതര്‍ പറഞ്ഞു.


2015ലാണ് റണ്‍വേ നവീകരണത്തിന്റെ ഭാഗമായി വലിയ വിമാനങ്ങളുടെ സര്‍വീസ് താല്‍ക്കാലികമായി നിറുത്തിയത്. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും വലിയ വിമാനങ്ങളുടെ സര്‍വീസ് എയര്‍ ഇന്ത്യ പുനസ്ഥാപിക്കാത്തത് ചൂണ്ടികാട്ടി വിമാനത്താവള വികസന സമിതി ചെയര്‍മാന്‍ കൂടിയായ പി കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ എം പിമാര്‍ എയര്‍ ഇന്ത്യ ചെയര്‍മാനെ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യപ്പെട്ടത്.

സൗദി എയര്‍ലൈനും കരിപ്പൂരില്‍ നിന്ന് വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി വരികയാണ്. ഒകേ്ടാബര്‍ രണ്ടാം വാരത്തിനുള്ളില്‍ തന്നെ രണ്ട് എയര്‍ലൈനുകളും സൗദിയിലേക്ക് സര്‍വീസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.

Malappuram
English summary
air india jidhah service from karipur is on october
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X