സിപിഐക്കെതിരെ പറഞ്ഞാല്‍ അന്‍വറിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ല, മലപ്പുറത്തും പൊന്നാനിയിലും പിവി അന്‍വറിന്റെ കോലംകത്തിച്ച് പ്രതിഷേധിച്ച് എഐവൈഎഫ്
മലപ്പുറം: സി.പി.ഐക്കെതിരെ പറഞ്ഞാല്‍ പൊന്നാനിയിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.വി അന്‍വറിനെ ഇനി പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നാരോപിച്ച് മലപ്പുറത്തും പൊന്നാനിയിലും എ.ഐ.വൈ.എഫ്.പ്രവര്‍ത്തകര്‍ പി.വി.അന്‍വറിന്റെ കോലംകത്തിച്ച് പ്രതഷേധിച്ചു.
പൊന്നാനി ലോകസഭാമണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയും, നിലമ്പൂര്‍ എം.എല്‍.എയുമായ പി.വി അന്‍വറിനെതിരെയാണ് കടുത്ത പ്രതിഷേധവുമായി എഐവൈഎഫ് രംഗത്തുവന്നത്. അന്‍വര്‍ സി.പി.ഐയെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതില്‍ പ്രതിഷേധിച്ചാണ് കോലം കത്തിക്കല്‍. എല്‍.ഡി.എഫിനൊപ്പം നിന്നു സി.പി.ഐയ്ക്കെതിരായ വിമര്‍ശനം തുടര്‍ന്നാല്‍ പി വി അന്‍വറിനെ പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് എ.ഐ.വൈ.എഫ് നേതാക്കള്‍ പ്രതിഷേധ യോഗങ്ങളില്‍ വ്യക്തമാക്കി.

ഇടതുപക്ഷ മനസ് നഷ്ടപ്പെട്ട എം.എല്‍.എയാണ് പി.വി അന്‍വറെന്നും എ.ഐ.വൈ.എഫ് ആരോപിച്ചു. സി.പി.എം ജില്ലാ നേതൃത്വം ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് എ.ഐ.വൈ.എഫ് മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. കെ.കെ. സമദ് ആവശ്യപ്പെട്ടു. മലപ്പുറം ടൗണിലും, പൊന്നാനി ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് പ്രവര്‍ത്തകര്‍ കോലം കത്തിച്ചത്.സിപിഐ നേതാക്കള്‍ ലീഗിന് തുല്യമാണെന്നും എല്ലാക്കാലവും തന്നെ ദ്രോഹിക്കാനാണ് ശ്രമിച്ചതെന്നും പി.വി അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലെ വീണ്ടും സി.പി.ഐക്കെതിരെയും സി.പി.ഐ വയനാട് സ്ഥാനാര്‍ഥി പി.പി.സുനീറിനെതിരേയും രംഗത്തുവന്നത്.
സുനീര്‍ മുസ്ലിം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയെന്നും ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പമെന്നുമാണ് അന്‍വര്‍ ഇന്നലെ ആരോപിച്ചത്. സി.പി.ഐ നേതൃത്വം തെരഞ്ഞെടുപ്പില്‍ നന്നായി സഹകരിച്ചു. എന്നാല്‍ സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആക്കിയ ഇടതുമുന്നണിക്ക് വലിയ വില നല്‍കേണ്ടി വരും. 2011ല്‍ തന്നെ ഏറനാട് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സി.പി.ഐ വാഗ്ദാനം ചെയ്തതാണ്. 25 ലക്ഷം രൂപ നല്കി പി.കെ ബഷീര്‍ ഇത് അട്ടിമറിച്ചുവെന്നും അന്‍വര്‍ ആരോപിക്കുന്നു. പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications