മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

"അന്‍വറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ," പിവി അന്‍വര്‍ എംഎല്‍എയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി എഐവൈഎഫ്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പി.വി.അന്‍വറിന്റെ പ്രസ്താവനക്കെതിരെ രൂക്ഷ വിമര്‍ശവുമായി എഐവൈഎഫ് രംഗത്ത്. എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് വാക്‌പോരിന് തുടക്കമിട്ടത്. മലപ്പുറത്ത് സി.പി.ഐ.യും, മുസ്ലിം ലീഗും തമ്മില്‍ വ്യത്യാസമില്ലെന്നും, തെരഞ്ഞെടുപ്പിലും സി.പി.ഐയ്ക്ക് തന്നോട് വിരോധമുണ്ടായിരുന്നുവെന്ന പി.വി.അന്‍വറിന്റെ പ്രസ്താവനക്കെതിരെയാണ് എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റി രംഗത്തെത്തിയത്.

<strong><br> മോദി കുതിരക്കച്ചവടം നടത്തുന്നു, തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും, പോര് കനക്കുന്നു</strong>
മോദി കുതിരക്കച്ചവടം നടത്തുന്നു, തൃണമൂല്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും, പോര് കനക്കുന്നു

അന്‍വറിന്റെ പ്രസ്താവന വന്നതോടെയാണ് മുനിസിപ്പല്‍ കമ്മറ്റിയുടെ പേജില്‍ പിവി അന്‍വറിനെതിരെ രൂക്ഷ വംശമുയര്‍ന്നത്. അന്‍വറേ.. നിന്റെ സ്വത്തും, കുടുംബ മഹിമയും, കണ്ടു മയങ്ങുന്നവരെയേ നീ കണ്ടിട്ടുള്ളൂ ... ഞങ്ങള്‍ ഇടതുപക്ഷമായത് നിനക്ക് വേണ്ടി പോലും രാപകലില്ലാതെ കഷ്ടപ്പെട്ടത് നെഞ്ചില്‍ ഇടതുപക്ഷമുള്ളതുകൊണ്ടാണ്. പണത്തിന്റെ ഹുങ്കില്‍ കാര്യം കഴിഞ്ഞാല്‍ തള്ളി പറയാനാണ് ഭാവമെങ്കില്‍ വിവരമറിയും.ഇത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് .

PV Anwar

ഇങ്ങനെയായിരുന്നു എഫ്.ബി. പോസ്റ്റ്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി.വി.അന്‍വറിന് വേണ്ടി പകലന്തിയോളം പണിയെടുത്തിട്ടും, തങ്ങളെ ആക്ഷേപിച്ച അന്‍വറിനെ നിലയ്ക്ക് നിര്‍ത്താന്‍ നേതൃത്വം തയ്യാറാവണമെന്ന് മുനിസിപ്പല്‍ കമ്മറ്റി പറഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ ജനാധിപത്യ മര്യാദ അനുസരിച്ച് വിഷയത്തില്‍ തെറ്റുതിരുത്താന്‍ അവര്‍ തയ്യാറാവണമെന്നും എ.ഐ.വൈ.എഫ് പൊന്നാനി മുനിസിപ്പല്‍ കമ്മറ്റി ആവശ്യപ്പെട്ടു

പൊതുതെരഞ്ഞെടുപ്പിന് ശേഷം സി.പി.ഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പൊന്നാനി ഇടത് സ്വതന്ത്രന്‍ പി.വി അന്‍വര്‍ രംഗത്തുവന്നത്. സി.പി.ഐക്കാര്‍ തന്നെ പരാമവധി ഉപദ്രവിച്ചു എന്നും ഇപ്പോഴും ഉപദ്രവിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. തനിക്കും തന്റെ ബിസിനസ് സംരംഭങ്ങള്‍ക്കുമെതിരെ സി.പി.ഐ പ്രവര്‍ത്തിച്ചു. മലപ്പുറത്ത് സി.പി.ഐയും ലീഗും തമ്മില്‍ വ്യത്യാസമില്ലെന്ന് പറഞ്ഞ അന്‍വര്‍, മലപ്പുറത്തെ സി.പി.ഐക്ക് തന്നെക്കാള്‍ കാര്യം ലീഗിനോടാണെന്നും കുറ്റപ്പെടുത്തി.

തെരെഞ്ഞെടുപ്പിലും ഈ എതിര്‍പ്പ് ഉണ്ടായിട്ടുണ്ടാകാമെന്നും പി.വി അന്‍വര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിലെ വ്യൂപോയിന്റിലാണ് പി.വി അന്‍വറിന്റെ പ്രതികരണം. ഇതാണ് എ.ഐ.വൈ.എഫിനെ ചൊടിപ്പിച്ചത്. നേരത്തെ അന്‍വറിന്റെ പ്രസ്താവനക്കെതിരെ സി.പി.ഐ മലപ്പുറം ജില്ലാ സെക്രട്ടറിയും നേരത്തെ രംഗത്തുവന്നിരുന്നു.

Malappuram
English summary
AIYF against PV Anwar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X