മലപ്പുറത്ത് രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം
മലപ്പുറം; പണിമുടക്ക് ദിവസം രോഗിയുമായ പോയ ഓട്ടോ ഡ്രൈവർക്ക് മർദ്ദനം. മലപ്പുറം തിരൂരിലാണ് സംഭംവ. തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് പോയ മുത്തൂര്‍ മങ്ങാട് യാസിറിനെയാണ് സമാരനുകൂലികൾ മർദ്ദിച്ചത്.
സുഹൃത്ത് ജില്ലാ ആശുപത്രിയിലേക്ക് പോകാൻ ആവശ്യപ്പെട്ട് വിളിച്ചതിനെ തുടർ്നായിരുന്നു യാസിർ ഓട്ടോയുമായി പോയത്. ജില്ല ആശുപത്രിയുടെ മുൻപിൽ എത്തിയപ്പോൾ സമരാനുകൂലികൾ യാസറിനെ തടയുകയായിരുന്നു. പിന്നാലെ ഇവർ മർദ്ദിക്കുകയായിരുന്നുവെന്ന് യാസിർ ആരോപിച്ചു.മർദ്ദനം ഏറ്റതിന് പിന്നാലെ യാസിർ തനിക്ക് നേരിട്ട അനുഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു.

അതേസമയം മലപ്പുറത്ത് മഞ്ചേരിയിലും സമരക്കാർ വാഹനങ്ങൾ തടയുന്ന സാഹചര്യം ഉണ്ടായിരുന്നു .എടവണ്ണപ്പാറയിൽ സമരാനുകൂലികൾ കടകൾ ബലമായി അടപ്പിച്ചിരുന്നു. തൊഴിലാളി യൂണിയൻ പ്രഖ്യാപിച്ച രണ്ട് ദിവസത്തെ ദേശീയ പണിമുടക്ക് ഏകദേശം ഹർത്താലിന് സമാനമായ സാഹചര്യത്തിലേക്ക് മാറിയിരുന്നു.
Recommended Video
പലയിടത്തും സമാരാനുകൂലികൾ വാഹനഗതാഗം തടഞ്ഞു. കടകൾ ബലമായി അടപ്പുക്കുന്ന സാഹചര്യവും ഉണ്ടായി. കെ എസ് ആർ ടി സി ബസുകൾ സർവ്വീസ് നടത്തുമെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും സമരക്കാർ വാഹനങ്ങൾ തടഞ്ഞു. ചുരുക്കം ചിലയിടത്ത് മാത്രമാണ് കെ എസ് ആർ ടി സികൾ സർവ്വീസ് നടത്തിയത്. സ്വാകാര്യ-സർക്കാർ സ്ഥാപനങ്ങളിൽ ജീവനക്കാർ ജോലിക്കെത്തിയിരുന്നുവെങ്കിലും സമരക്കാർ ഇടപെട്ട് ഇവരെ തിരിച്ചയപ്പിക്കുന്ന സാഹചര്യവും ഉണ്ടായിരുന്നു. .












Click it and Unblock the Notifications