മരിച്ച വിദ്യാർത്ഥിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സില്ല: മഞ്ചേരി മെഡിക്കല്‍ കോളേജിനെതിരെ ആരോപണം
മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പനി ബാധിച്ച് മരണപ്പെട്ട വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് തേടി ബന്ധുക്കള്‍ ഒരു മണിക്കൂറോളം വലഞ്ഞുവെന്ന് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിച്ച വാര്‍ത്ത ദുരുദ്ദേശ്യപരമെന്ന് ഡ്രൈവര്‍മാര്‍. തിങ്കളാഴ്ച രാത്രി 12.29നാണ് കുട്ടി മരണപ്പെടുന്നത്. 12.38നാണ് ആംബുലന്‍സ് ഡ്രൈവറെ ഫോണില്‍ വിളിക്കുന്നത്. രോഗി മരണപ്പെട്ടാല്‍ മൃതദേഹം വിട്ടു നല്‍കാന്‍ ചുരുങ്ങിയത് ഒരു മണിക്കൂറെങ്കിലും ആകും. ആംബുലന്‍സ് എത്തിയതിനു ശേഷമാണ് നടപടി ക്രമങ്ങള്‍ കഴിഞ്ഞ് ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയത്.
മൂന്ന് വയസ്സുകാരി ഷെറിന്‍ മാത്യൂസിന്‍റെ കൊലപാതകം: വളര്‍ത്തച്ഛന് അമേരിക്കയില്‍ ജീവപര്യന്തം തടവ്ശിക്ഷ
1.15ന് ആംബുലന്‍സില്‍ കയറ്റിയ മൃതദേഹം മിനുട്ടുകള്‍ക്കകം വീട്ടിലെത്തിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യങ്ങള്‍ മറച്ചു വെച്ച് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന ആംബുലന്‍സ് ഡ്രൈവര്‍മാരെ ഇകഴ്ത്തിയുള്ള പ്രചാരണങ്ങള്‍ ദുരുദേശ്യപരമെന്നാണ് ഇവരുടെ വാദം. ആശുപത്രിയോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന നാല് ആംബുലന്‍സുകള്‍ മാത്രമാണ് സ്വകാര്യ വ്യാക്തികളുടെതായിട്ടുള്ളത്. മറ്റുള്ളവയെല്ലാം തന്നെ സന്നദ്ധ സംഘടനകളുടെയും ട്രസ്റ്റുകളുടെയുമാണ്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കി പ്രവര്‍ത്തിക്കുന്ന ഈ ആംബുലന്‍സുകള്‍ വളരെ ചുരുങ്ങിയ ചാര്‍ജ്ജ് മാത്രമാണ് ഈടാക്കുന്നത്.
പലപ്പോഴും ചാര്‍ജ്ജ് ഈടാക്കാതെയും ഇവ സര്‍വ്വീസ് നടത്താറുണ്ട്. ജീവന്‍ പണയം വെച്ച് ആംബുലന്‍സ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ വര്‍ഷങ്ങായി ഉണ്ടാക്കിയെടുത്ത സല്‍പ്പേര് കളങ്കപ്പെടുത്താനായി ചില കുബുദ്ധികള്‍ തയ്യാറാക്കിയതാണ് വാര്‍ത്തയെന്നും ഇത് പൊതുജനങ്ങളില്‍ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടെന്നും ഡ്രൈവരായ എം എ ജലീല്‍, എം നൗഫല്‍, കെ മനോജ് എന്ന കണ്ണന്‍, പി പി മുനീബ്, കബീര്‍ ബാബു പി എന്നിവര്‍ ചൂണ്ടിക്കാട്ടി.
അതേ സമയം രാഷ്ട്രീയ പാര്‍ട്ടികളുടേയും സാംസ്‌കാരിക സംഘടനകളുടേയും പ്രവാസി കൂട്ടായ്മകളുടേയെല്ലാം പേരില്‍ തലങ്ങും വിലങ്ങും ആംബുലന്‍സുകള്‍ പായുന്ന നഗരത്തില്‍ മൃതദേഹം വീട്ടില്‍കൊണ്ടുപോകാന്‍ വീട്ടുകാര്‍ ആംബുലന്‍സ് ഡ്രൈവറെ കാത്തു ഒരുമണിക്കൂറോളം നിന്നത് ഏറെ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മംഗലശ്ശേരി പൂന്തോട്ടത്തില്‍ സലീമിന്റെ മകള്‍ ഫിദ ഷെറിന്‍ (17) ആണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആശുപത്രിയില്‍ മരണപ്പെട്ടത്. തുടര്‍ന്ന് ആംബുലന്‍സ് തേടി സലീമിന്റെ സുഹൃത്ത് നൗഫലും ഇദ്ദേഹത്തിന്റെ സുഹൃത്തായ ആശുപത്രിയി ജീവനക്കാരനും ചേര്‍ന്ന് ആംബുലന്‍സുകളുടെ പാര്‍ക്കിങ് കേന്ദ്രത്തിലെത്തി. വിവിധ സംഘടനകളുടേതും സ്വകാര്യ ഗ്രൂപ്പുകളുടേതുമായി ഏഴ് വാഹനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. എന്നാല്‍ ഒരു വാഹനത്തിലും ഡ്രൈവര്‍മാരുണ്ടായിരുന്നില്ല. ആംബുലന്‍സുകളിലുള്ള ഫോണ്‍ നമ്പറുകളിലേക്ക് വിളിച്ചപ്പോള്‍ എല്ലാവരും ഓരോ ഒഴിവുകഴിവുകള്‍ പറഞ്ഞ് തടിയൂരി. താന്‍ ഡ്യൂട്ടിയിലല്ല, വീട്ടിലാണ്, വണ്ടി അവിടെയുണ്ടെങ്കിലും ഓടാന്‍ കഴിയില്ല തുടങ്ങിയവയായിരുന്നു ഡ്രൈവര്‍മാരുടെ മറുപടികളെന്ന് നൗഫല്‍ തത്സമയത്തോട് പറഞ്ഞു. നിരന്തരം ശ്രമം തുടര്‍ന്നതോടെയാണ് ഒരു ആംബുലന്‍സ് ഓടാന്‍ തയാറായത്. അപ്പോഴേക്കും മരണം നടന്ന് ഒരു മണിക്കൂറോളമായിരുന്നുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്.