മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പത്തുവയസ്സുകാരി മര്‍ദനത്തിനിരയായ സംഭവം: നാടോടി ബാലികയെ പോലീസ് വഴിയില്‍ ഉപേക്ഷിച്ചെന്ന് ആരോപണം!

  • By Desk
Google Oneindia Malayalam News

മലപ്പുറം: ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെ സിപിഎം നേതാവിന്റെ മര്‍ദനത്തിനിരയായ പത്തുവയസ്സുകാരിയായ നാടോടി ബാലികയെ ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ പോലീസ് വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. വിദഗ്ദ പരിശോധനയ്ക്കായി പൊന്നാനി താലൂക്ക് ആശുപത്രിയില്‍ നിന്നും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കാതെ പൊലീസ് വഴിയില്‍ ഉപേക്ഷിച്ചതായി ആരോപണം. കുട്ടിയെ കുറ്റിപ്പുറത്ത് ഉപേക്ഷിച്ചതറിഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് സംഭവം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ബന്ധപ്പെടുത്തി വിഷയത്തില്‍ ഇടപെടുവുപ്പിച്ചത്.തുടര്‍ന്നാണ് കുട്ടിയെ പോലീസ് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊലക്കേസ് പ്രതികൾ തട്ടികൊണ്ടു പോയി: പ്രതികൾ പിടിയിൽപ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൊലക്കേസ് പ്രതികൾ തട്ടികൊണ്ടു പോയി: പ്രതികൾ പിടിയിൽ

ആക്രിസാധനങ്ങള്‍ പെറുക്കുന്നതിനിടെയാണ് പത്തുവയസ്സുകാരിയായ നാടോടി ബാലികയ്ക്ക് സി.പി.എം നേതാവില്‍നിന്നും ഞായറാഴ്ച്ച ക്രൂരമര്‍ദ്ദനമേറ്റത്. പ്രതിയായ സിപിഎം ഏരിയാ കമ്മിറ്റി അംഗവും വട്ടംകുളം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സി.രാഘവനെ (58) ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു. അതേ സമയം പ്രതിക്കെതിരെ പോലീസ് ദുര്‍ബല വകുപ്പുകള്‍ മാത്രം ചാര്‍ത്തിയതായി ആരോപണമുയര്‍ന്നിട്ടുണ്ട്.

girlattackedinmalappuram-1

ഞായറാഴ്ച്ച രാവിലെ പത്തോടെയാണ് സംഭവം. എടപ്പാള്‍ പട്ടാമ്പി റോഡില്‍ രാഘവന്റെ ഉടമസ്ഥതയിലുള്ള കെട്ടിട നിര്‍മ്മാണം നടക്കുന്ന സ്ഥലത്ത് അതിക്രമിച്ച് കയറിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. നെറ്റിയില്‍ ആഴത്തില്‍ മുറിവേറ്റ് ചോര വാര്‍ന്നൊലിച്ച് എടപ്പാള്‍ പി.എച്ച്.സിയിലെത്തിച്ച കുട്ടിയെ പ്രാഥമിക ചികിത്സയ്ക്ക്‌ശേഷം പൊന്നാനി താലൂക്കാശുപത്രിയിലെത്തിച്ച് മുറിവ് തുന്നിക്കെട്ടി. വിദഗ്ധ പരിശോധനയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

കുട്ടിയും അമ്മയും മറ്റൊരു സ്ത്രീയുമാണ് പഴയ സാധനങ്ങള്‍ പെറുക്കാനെത്തിയത്. സ്ഥലത്തുണ്ടായിരുന്ന രാഘവന്‍ ഉടനെ ഇവരെ ആട്ടിയോടിക്കുകയും കുട്ടിയുടെ കൈയിലുണ്ടായിരുന്ന കുപ്പിയടക്കമുള്ള ചാക്ക് പിടിച്ചുവാങ്ങി തലയ്ക്കടിക്കുകയുമായിരുന്നു. ചാക്കിനകത്തെ ഇരുമ്പു പൈപ്പ് നെറ്റിയില്‍ കൊണ്ടാണ് മുറിവുണ്ടായത്. കുട്ടിയുടെയും കൂടെയുണ്ടായിരുന്നവരുടെയും കരച്ചില്‍ വകവെക്കാതെയായിരുന്നു ആക്രമണം. കുട്ടിയെ ഉടനെ പരിസരവാസികള്‍ ചേര്‍ന്ന് എടപ്പാള്‍ പി.എച്ച്.സിയിലെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ഇടപെട്ടതോടെയാണ് പോലീസെത്തി രാഘവനെ കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കേസൊതുക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. മര്‍ദ്ദിച്ചത് ഇയാള്‍ തന്നെയാണോയെന്നത് വ്യക്തമല്ലെന്നായിരുന്നു ചങ്ങരംകുളം പോലീസിന്റെ നിലപാട്.

വൈകിട്ടോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ പ്രകാരമാണ് കേസ്.അതേസമയം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറിനെ ബന്ധപ്പെട്ടപ്പോള്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്നാണ് അറിയിച്ചത്.നാടോടി ബാലികയെ മര്‍ദിച്ച സി.പി.എം നേതാവിനെതിരെ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല
എടപ്പാളില്‍ നാടോടി ബാലികയെ ക്രൂരമായി മര്‍ദിച്ച സി.പി.എം നേതാവിനെതിരെ പൊലിസ് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. മര്‍ദനമേറ്റ ബാലികയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചിരുന്നു. മര്‍ദിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ എസ്.പിയോട് ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.

Malappuram
English summary
Allegation against police in girl attacked by cpim in malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X