മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

താനൂരില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ഥിയെ അടിച്ചു പരുക്കേല്‍പ്പിച്ചു: സിപിഎം പ്രവര്‍ത്തകരെന്ന് പരാതി

  • By Desk
Google Oneindia Malayalam News

മലപ്പുറം: താനൂര്‍ അഞ്ചുടിയില്‍ സിപിഎമ്മുകാര്‍ എംഎസ്എഫ് പ്രവര്‍ത്തകനെ അടിച്ചു പരിക്കേല്പിച്ചു. കുപ്പന്റെ പുരക്കല്‍ അബ്ദുറഹിമാന്‍ കുട്ടിയുടെ മകന്‍ അജിനാസി(16) നെയാണ് സിപിഎം പ്രവര്‍ത്തകര്‍ അടിച്ചു പരിക്കേല്‍പിച്ചത്. പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. തലക്ക് ഗുരുതരമായി പരിക്കേറ്റ അജ്‌നാസിനെ തിരൂര്‍ ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. മഗ്രിബ് നിസ്‌കാരം കഴിഞ്ഞു വീട്ടിലേക്ക് പോവുകയായിരുന്ന എംഎസ്എഫ് പ്രവര്‍ത്തകനെ ഒരു സംഘം ആക്രമിക്കുകയായിരുന്നു.

റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 41 മരണം; നിരവധി പേർക്ക് പരുക്ക്, അന്വേഷണത്തിന് ഉത്തരവ്റഷ്യയിൽ യാത്രാവിമാനത്തിന് തീപിടിച്ച് 41 മരണം; നിരവധി പേർക്ക് പരുക്ക്, അന്വേഷണത്തിന് ഉത്തരവ്

ഹെല്‍ത്ത് സെന്റര്‍ പരിസരത്ത് തമ്പടിച്ചിരുന്ന സിപിഎം പ്രവര്‍ത്തകരാണ് അജ്‌നാസിനെ ക്രൂരമായി മര്‍ദ്ദിച്ചത്. ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ കുപ്പന്റ പുരക്കല്‍ ത്വാഹമോന്‍, ചേക്കു മരക്കാരകത്ത് ഷെറീദ്, ചീമ്പാളിന്റെ പുരക്കല്‍ സഹദാത്ത് എന്നിവര്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് അജ്നാസ് പൊലീസിന് മൊഴി നല്‍കിയിട്ടുള്ളത്. വെള്ളിയാഴ്ച്ച സിപിഎം ഗുണ്ടകള്‍ വീട്ടില്‍കയറി വെട്ടിപ്പരിക്കേല്‍പ്പിച്ച നഗരസഭ കൗണ്‍സിലര്‍ സിപി സലാം, എ പി മൊയ്ദീന്‍കോയ എന്നിവര്‍ ഇപ്പോഴും ചികിത്സയിലാണ്. സിപിഎം അക്രമത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

ajnastanur-1557

അതേ സമയം മുസ്ലിംലീഗ് പ്രവര്‍ത്തകര്‍ താനൂരില്‍ വീട് കൊള്ളയടിച്ചതായും പരാതിയുണ്ട്. അഞ്ചുടി സ്വദേശി മൂത്താട്ട് സൈതലവിയുടെ വീടാണ് ശനിയാഴ്ച രാത്രിയില്‍ കൊള്ളയടിക്കപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയില്‍ സംഘം ചേര്‍ന്നെത്തിയ മുസ്ലിം ലീഗ് അക്രമികള്‍ വീട് ആക്രമിച്ചതിനെ തുടര്‍ന്ന് താനൂര്‍ പൊലീസില്‍ പരാതി നല്‍കിയതിനാലാണ് രണ്ടാമതും അക്രമമുണ്ടായതെന്ന് സൈതലവി പറഞ്ഞു. ആദ്യത്തെ ആക്രമണത്തില്‍ വീടിന്റെ മുഴുവന്‍ ജനല്‍ ചില്ലുകളും പൂര്‍ണമായും തകര്‍ത്തിരുന്നു.


വെള്ളിയാഴ്ച രാത്രി അഞ്ചുടിയിലെ മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഏനിന്റെ പുരക്കല്‍ മൊയ്തീന്‍ കോയയുടെ മക്കളായ റാസിഖ്, സ്വാലിഹ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു വീട് തകര്‍ത്തത്. മാത്രമല്ല ജീവനോടെ കത്തിക്കുമെന്ന് ഇവര്‍ ഭീഷണിയും മുഴക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വീട്ടിലെ സാധനസാമഗ്രികള്‍ നഷ്ടപ്പെട്ടതെന്ന് സൈതലവി പറഞ്ഞു. ആക്രമണവും, ഭീഷണിയും ഭയന്ന് സൈതലവിയും, ഭാര്യയും, മകളും ശനിയാഴ്ച രാത്രിയില്‍ ബന്ധുവീട്ടിലായിരുന്നു താമസിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ എത്തിയയപ്പോഴാണ് സാധനങ്ങള്‍ നഷ്ടപ്പെട്ട സംഭവമറിയുന്നത്.


ജീവിക്കാന്‍ അനുവദിക്കില്ലെന്ന ഭീഷണിയാണ് പ്രദേശത്തെ ലീഗ് അക്രമികളാണ് വീട് കുത്തിത്തുറന്നതെന്നതിന് തെളിവായി പറയുന്നത്. അടുക്കളയിലുണ്ടായിരുന്ന ഇലക്ര്ടിക് അടുപ്പ്, എമര്‍ജന്‍സി ലൈറ്റ്, എല്‍ഇഡി ടി വി, മോട്ടോര്‍ പമ്പ് സെറ്റ് എന്നിവ കൊണ്ടുപോയതായും താനൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. വീട്ടുവളപ്പിലുണ്ടായിരുന്ന വാഴ ചവിട്ടി നശിപ്പിക്കുകയും, മുറ്റത്തെ മാവിലെ മാങ്ങകള്‍ അറുത്തു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്.

Malappuram
English summary
Allegation against polictical party on attacking robbered plus One student
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X