സമദാനിക്ക് കാര്യങ്ങള്‍ എളുപ്പമല്ല, ലീഗില്‍ ലോക്സഭാ സീറ്റില്‍ കണ്ണുവെച്ച് 4 പേര്, സമ്മര്‍ദം!!
മലപ്പുറം: നിയമസഭാ പോരാട്ടത്തേക്കാള്‍ വലുതായി മാറിയിരിക്കുകയാണ് മുസ്ലീം ലീഗില്‍ ലോക്സഭാ സീറ്റ്. പ്രമുഖ നേതാക്കളെല്ലാം ഒറ്റക്കെട്ടായി സീറ്റിനായി ആവശ്യപ്പെടുകയാണ്. പികെ കുഞ്ഞാലിക്കുട്ടി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങി വന്നതിലൂടെയാണ് ഈയൊരു പ്രശ്നം ലീഗില്‍ സജീവമായിരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്ക് പകരം അബ്ദുസമദ് സമദാനിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് മുസ്ലീം ലീഗ്. എന്നാല്‍ ഇതിന്റെ സൂചനകള്‍ വന്ന് തുടങ്ങിയപ്പോള്‍ തന്നെ ലീഗില്‍ മുന്‍നിര നേതാക്കളെല്ലാം സീറ്റ് ചോദിച്ച് ഇറങ്ങിയിരിക്കുകയാണ്. ആരെ പ്രഖ്യാപിക്കണമെന്ന കാര്യത്തില്‍ ഇതോടെ കടുത്ത ആശയക്കുഴപ്പത്തിലാണ് ലീഗ് നേതൃത്വം.
നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം തന്നെ മലപ്പുറം ലോക്സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇത്തവണ മത്സരിക്കാന്‍ സീറ്റുണ്ടാവില്ലെന്ന് ഉറപ്പായ ചില നേതാക്കളാണ് ഇപ്പോഴത്തെ ആവശ്യത്തിന് പിന്നില്‍. മഞ്ഞളാംക്കുഴി അലി അടക്കമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റില്ലെങ്കില്‍ പകരം ലോക്സഭയിലേക്ക് പോകാനാണ് ഇവര്‍ ഒരുങ്ങുന്നത്. അതേസമയം സമദാനിക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. പക്ഷേ അത് എളുപ്പത്തില്‍ കിട്ടില്ലെന്ന് ഉറപ്പാണ്. ഇപ്പോഴത്തെ എംഎല്‍എമാര്‍ കൂടിയാണ് ശക്തമായ സമ്മര്‍ദവുമായി രംഗത്തുള്ളത്.
കുഞ്ഞാലിക്കുട്ടി തിരിച്ചുവരുന്നതിന് പിന്നാലെ സമദാനിയെ മത്സരിപ്പിക്കണമെന്ന് ലീഗ് നേതൃത്വം തീരുമാനിച്ചിരുന്നു. പാര്‍ട്ടിയുടെ ദേശീയ നേതാവും മികച്ച രാജ്യസഭാ അംഗവുമായിരുന്നു എന്നതും സമദാനിക്കുള്ള നേട്ടമായി. നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കുന്നതില്‍ വലിയ തര്‍ക്കങ്ങള്‍ പാര്‍ട്ടിയിലുണ്ടായിരുന്നു. എന്നാല്‍ ലോക്സഭയിലേക്ക് ആ പ്രശ്നങ്ങളുണ്ടാവില്ലെന്നായിരുന്നു ലീഗ് നേതൃത്വം കരുതിയത്. എന്നാല്‍ അതിനേക്കാള്‍ എത്രയോ വലുതാണ് ലോക്സഭാ സീറ്റിലേക്കുള്ള തര്‍ക്കം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടന്നതിന് പിന്നാലെയാണിത്.
ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍
പികെ കുഞ്ഞാലിക്കുട്ടി നിയമസഭയിലേക്ക് മത്സരിക്കുമ്പോള്‍ വേങ്ങര സീറ്റ് ഒഴിഞ്ഞുകൊടുക്കേണ്ടി വരും. അവിടെ മത്സരിച്ചിരുന്ന കെഎന്‍എ ഖാദര്‍ പകരം ലോക്സഭാ സീറ്റിന് വേണ്ടി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. മഞ്ഞളാംകുഴി അലി മാത്രല്ല അര ഡസന്‍ എംഎല്‍എമാര്‍ തന്നെ ലോക്സഭയിലേക്ക് മത്സരിക്കണമെന്ന വാശിയിലാണ്. മണ്ണാര്‍ക്കാട് എംഎല്‍എ എന്‍ ഷംസുദ്ദീനും ലോക്സഭാ സീറ്റിനായി രംഗത്തുണ്ട്. സിറ്റിംഗ് എംഎല്‍എമാര്‍ മാത്രമല്ല, യൂത്ത് ലീഗും ലോക്സഭാ സീറ്റിനായി അവകാശവാദമുന്നയിച്ചിട്ടുണ്ട്. സികെ സുബൈറിന് സീറ്റ് നല്‍കണമെന്നാണ് ആവശ്യം. ദേശീയ തലത്തില്‍ മികവുള്ള നേതാവാണ് അദ്ദേഹമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ സമദാനിയെ മാറ്റാന്‍ ലീഗിന് താല്പര്യവുമില്ല.
മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം