മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാടുകാണി ചുരത്തിന് ബദല്‍ പാത വരുന്നു; പദ്ധതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, പുതിയ പാത ഇങ്ങനെ

Google Oneindia Malayalam News

മലപ്പുറം: കേരളത്തില്‍ നിന്ന് കര്‍ണടാക, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലേക്കുള്ള നാടുകാണി ചുരം വഴിയുള്ള പാതയ്ക്ക് ബദല്‍ റോഡ് ഒരുങ്ങുന്നു. പൊതുമരാമത്ത് വകുപ്പ് ചീഫ് എന്‍ജിനിയര്‍ക്ക് മഞ്ചേരി പൊതുമരാമത്ത് വകുപ്പ് എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ എപിഎം മുഹമ്മദ് അഷ്‌റഫ് പദ്ധതിയുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മഴക്കാലത്ത് നാടുകാണി ചുരം വഴിയുള്ള യാത്ര ദുസ്സഹമാണ്. മണ്ണിടിച്ചിലും മരം വീഴലും പതിവാണ്. പ്രളയകാലത്ത് ആഴ്ചകളോളം പാത അടച്ചിടേണ്ട സാഹചര്യമുണ്ടായി. ഗതാഗതം പുനസ്ഥാപിക്കുന്നത് പൊതുമരാമത്ത് വകുപ്പിന് എല്ലാ വര്‍ഷവും വന്‍ ചെലവ് വരികയും ചെയ്യും. ഈ സാഹചര്യത്തിലാണ് ബദല്‍ പാത ആലോചനയ്ക്ക് വേഗം കൂടിയത്.

n

മുണ്ടേരി അപ്പന്‍ക്കാവില്‍ നിന്ന് പ്ലെന്റോക്കിലൂടെ പന്തല്ലൂര്‍ പാത വഴി സുല്‍ത്താന്‍ ബത്തേരി-ഗൂഢല്ലൂര്‍ സംസ്ഥാന പാതയിലെത്താം. തുടര്‍ന്ന് വയനാട്, ഗൂഢല്ലൂര്‍ ഭാഗങ്ങളിലേക്ക് പോകാം. കെഎംജി റോഡിലെ പാലുണ്ടയില്‍ നിന്ന് പോത്തുകല്ല്, മുണ്ടേരി, തമ്പുരാട്ടി കല്ല് വരെ നിലവില്‍ മലയോര ഹൈവേയുണ്ട്. അവിടെ നിന്ന് അപ്പന്‍കാപ്പിലേക്കു പൊതുമരാമത്തിന്റെ റോഡുണ്ട്. ഇവിടെ നിന്ന് ഒന്നേകാല്‍ കിലോമീറ്റര്‍ വനത്തിലൂടെയുള്ള റോഡും ശേഷം ഒന്നര കിലോമീറ്റര്‍ സ്വകാര്യ തോട്ടത്തിലൂടെയുള്ള റോഡുമാണ്. ഇതോടെ തമിഴ്‌നാട് അതിര്‍ത്തിയിലെത്താം.

ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷംബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടി ശിവസേന; ബിഹാറില്‍ 50 സീറ്റില്‍ മല്‍സരിക്കും, കോണ്‍ഗ്രസിന് സന്തോഷം

Recommended Video

cmsvideo
മലപ്പുറം; നാടുകാണി ചുരം പാതക്ക് ബദൽ പാത;പദ്ധതിയുടെ റിപ്പോർട്ട് സമർപ്പിച്ചു

ഇവിടെ നിന്ന് വെള്ളാരംപുഴ വഴി ഏഴര കിലോമീറ്റര്‍ തമിഴ്‌നാട്ടിലൂടെ പോയാല്‍ പന്തല്ലൂരിന് സമീപം മാഗോ റെയ്ഞ്ചിലെത്താം. ഇവിടെ വലിയ കയറ്റിറക്കങ്ങള്‍ കുറവാണ്. മണ്ണിടിച്ചില്‍ സാധ്യതയും കുറവാണ്. ബദല്‍ പാത നിര്‍മിക്കാന്‍ തമിഴ്‌നാട്ടില്‍ കുറച്ച് ദൂരം റോഡ് വെട്ടേണ്ടി വരും. ഇതിന് കേരളവും തമിഴ്‌നാടും സംയുക്തമായി ധാരണയുണ്ടാക്കണം. പദ്ധതി നടപ്പായാല്‍ ജനങ്ങളുടെ ഏറെ കാലങ്ങളായുള്ള ആവശ്യമാണ് സാക്ഷാത്ക്കരിക്കപ്പെടുക.

Malappuram
English summary
Alternative Route for Nadukani Churam; Report Submitted to PWD Engineer
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X