Get Updates
Get notified of breaking news, exclusive insights, and must-see stories!

'അന്നംമുടക്കിയെന്ന് കാട്ടാനയ്ക്ക് പേര്'; ഗതാഗതം സ്തംഭിച്ചും കൃഷി നശിപ്പിച്ചും, മലപ്പുറംകാർക്കിത് തലവേദന

'അന്നംമുടക്കിയെന്ന് കാട്ടാനയ്ക്ക് പേര്'; ഗതാഗതം സ്തംഭിച്ചും കൃഷി നശിപ്പിച്ചും, മലപ്പുറംകാർക്കിത് തലവേദന

മലപ്പുറം: ജില്ലയിൽ കാട്ടാനയുടെ ശല്യം വളരെ രൂക്ഷമാകുന്നതായി റിപ്പോർട്ട്. പട്ടാപ്പകലെന്നോ രാത്രിയോ എന്നില്ലാതെയാണ് കാട്ടാനയുടെ ആക്രമം ഉണ്ടാകുന്നത്. മലപ്പുറം ജില്ലയിലെ നിലമ്പൂർ കെ എൻ ജി പാതയിൽ പട്ടാപ്പകൽ ഇന്നലെ കാട്ടാനയുടെ ആക്രമം ഉണ്ടായി.

കഴിഞ്ഞ ദിവസം രാവിലെ ആയിരുന്നു സംഭവം നടന്നത്. പട്ടാപ്പകൽ ഒരു മണിക്കൂറോളം കാട്ടാന ഗതാഗതം സ്തംഭിച്ചു. ഇതിനു പുറമേ സമീപത്തെ കൃഷി വിളകൾ എല്ലാം കാട്ടാന നാശം വരുത്തി.

കഴിഞ്ഞ ദിവസം രാവിലെ 7. 30 മണിയോടെ വടപുറം പാലത്തിന് സമീപവും ആനയുടെ ശല്യം ഉണ്ടായിരുന്നു. അതേ സമയം, പ്രദേശത്തെ സ്ഥിരം ശല്യക്കാരനായ കാട്ടാനയെ നാട്ടുകാരും വനപാലകരും വിളിക്കുന്ന പേര് 'അന്നം മുടക്കി' എന്നാണ്.

1

എന്നാൽ, നിരവധി കൃഷിയിടങ്ങളും ആന നശിപ്പിക്കാറുണ്ട്. കഴിഞ്ഞ ദിവസം അരുവാക്കോട് ഡോ. ജോർജ് ജേക്കബിന്റെ കൃഷികൾ കാട്ടാന കുരുതിക്കളം ആക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ ആണ് കാട്ടാന കൃഷിയിടത്തിൽ എത്തിയത്. കാട്ടാന ഈ കൃഷിയിടത്തെ കമുക് തള്ളിയിടുന്ന ശബ്ദം ഇവിടുത്തെ തൊഴിലാളികൾ കേട്ടിരുന്നു. എന്നാൽ, കാട്ടാനയെ ഭയന്ന് തൊഴിലാളികൾ പുറത്തിറങ്ങാൻ തയ്യാറായില്ല. ഇവിടുത്തെ അറുപതോളം വാഴകളും കായ്ഫലമുള്ള 5 കമുകും കാട്ടാന നശിപ്പിച്ചിരുന്നു. തുടർന്ന് തൊട്ടടുത്തുള്ള പി ജി മാത്യുവിനെ തോട്ടത്തിലേക്ക് കാട്ടാന കടന്നു കയറിയിരുന്നു. സമാന സാഹചര്യം അവിടെയും ഉണ്ടായി.

2

അതേസമയം, കാട്ടാനയുടെ ശല്യത്തെ തുടർന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ജി. അംജിത്തിന്റെ നേതൃത്വത്തിൽ സേന സംഘം സ്ഥലത്ത് എത്തിയിരുന്നു. തുടർന്ന് , സംഘത്തിൻറെ നേതൃത്വത്തിൽ പടക്കം പൊട്ടിച്ചും റബ്ബർ ബുള്ളറ്റ് ഉപയോഗിച്ചും വെടിവെക്കുകയും ചെയ്തു. ഇതോടെ ആന കടന്നു കളഞ്ഞു. എന്നാൽ പരിസര പ്രദേശത്ത് ഒക്കെ കറങ്ങി നടന്ന കാട്ടാന അക്രമത്തിന് മുതിർന്നില്ല എന്നാണ് റിപ്പോർട്ട് .

3

അതേ സമയം, ഇടുക്കി ജില്ലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും ഒരു അത്ഭുതകരമായി ഓട്ടോ ഡ്രൈവർ രക്ഷപ്പെട്ടിരുന്നു. മൂന്നാർ ടൗണിലെ ഓട്ടോ ഡ്രൈവറും കുറ്റിയാർ വാലിയിൽ താമസക്കാരനും ആയ ആന്റണി റിച്ചാർഡ് ആണ് ആനയുടെ ആക്രമണത്തിൽ നിന്ന് ഒട്ടും പ്രതീക്ഷിക്കാത്ത തരത്തിൽ രക്ഷപ്പെട്ടത്. 29 വയസ്സുണ്ട് ഇയാൾക്ക്. 4 ദിവസങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. ഓട്ടോ റിക്ഷ അടിച്ചു തകർക്കുകയും വലിച്ചു പുറത്തിട്ട് ചവിട്ടാൻ ശ്രമിക്കുകയുമായിരുന്നു കാട്ടാന. എന്നാൽ, തേയില ചെടികൾക്കിടയിലേക്ക് കാട്ടാന ഇഴഞ്ഞു കയറിയതാണ് ആന്റണിക്ക് രക്ഷയായത്.

4

പോകുന്ന വഴിയെ പാതയോരത്ത് മറഞ്ഞു നിന്ന ഒറ്റയാൻ റിച്ചാർഡിന്റെ മുന്നിൽ പോയ ജീപ്പിനെ ആക്രമിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ, ഡ്രൈവർ വാഹനത്തിന്റെ വേഗം കൂട്ടിയതിനാൽ അയാൾ രക്ഷപ്പെട്ടു. ഇതോടെ ആന പിന്നിൽ നിന്നും വന്ന ഓട്ടോയെ തകർക്കുകയായിരുന്നു. ആനയുടെ കണ്ണിൽ പെടാതെ റിച്ചാർഡ് ഓട്ടോയിൽ ഒളിക്കാൻ ശ്രമിച്ചിരുന്നു.

എന്നാൽ, ആന തുമ്പിക്കൈ നെഞ്ചിൽ ചുറ്റി വലിച്ച് വെളിയിലേക്ക് ഇട്ടു. തേയില ചെടികളുടെ ചുവട്ടിലേക്കാണ് റിച്ചാർഡ് വീഴുകയായിരുന്നു. പെട്ടെന്നു തന്നെ ചെടികളുടെ ഇടയിലേക്ക് നൂഴ്ന്നു നീങ്ങിയതിനാൽ ആനയുടെ കണ്ണിൽ പെട്ടില്ല. വീഴ്ചയിൽ നടുവിനും വലതുകാലിനും ഗുരുതര പരുക്കേറ്റിരുന്നു. പിന്നിലെ വാഹനങ്ങളിൽ ഉണ്ടായിരുന്നവർ ഈ ആക്രമണം കണ്ട് വാഹനങ്ങളിൽ നിന്ന് ഇറങ്ങിയോടി. ഒരു മണിക്കൂറിനു ശേഷം ഇവർ സംഘടിച്ച് എത്തിയാണ് തേയിലച്ചെടികൾക്കിടയിൽ റിച്ചാർഡിനെ കണ്ടെത്തി ആശുപത്രിയിൽ എത്തിച്ചിരുന്നു.

Recommended Video

cmsvideo
    Sandra Thomas about Dileep's cover story in Vanitha

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+