കുഞ്ഞാലിക്കുട്ടിക്കെതിരെ മല്‍സരിക്കുന്ന അനന്യ കുമാരിയെ അറിയുമോ? വേങ്ങരയില്‍ പിറക്കുന്നത് ചരിത്രം
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പില്‍ മലപ്പുറം ജില്ലയിലെ വേങ്ങര മണ്ഡലം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. കാരണം മറ്റൊന്നുമല്ല, മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി മല്‍സരിക്കുന്നു എന്നത് തന്നെ. ലോക്സഭാ അംഗത്വം രാജിവച്ച് നിയമസഭയിലേക്ക് മല്‍സരിക്കുന്ന കുഞ്ഞാലിക്കുട്ടിയുടെ നീക്കം ഏറെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു.
കുഞ്ഞാലിക്കുട്ടിക്കെതിരെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി എത്തിയത് ഡിവൈഎഫ്ഐയുടെ പി ജിജിയാണ്. മറ്റൊരു സ്ഥാനാര്‍ഥി കൂടി വേങ്ങര മണ്ഡലത്തില്‍ നിന്ന് വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുന്നു. അനന്യ കുമാരി അലക്സ്. കുഞ്ഞാലിക്കുട്ടിയെ പോലുള്ള പ്രമുഖന് മല്‍സരിക്കുന്ന മണ്ഡലത്തില്‍ ജനവിധി തേടാന്‍ ഇറങ്ങിയ ഇവര്‍ ആരാണ്? വിശദീകരിക്കാം....

വേങ്ങര കടന്നുപോയ വഴി
വേങ്ങര മണ്ഡലം രൂപീകരിച്ച ശേഷം ആദ്യം തിരഞ്ഞെടുപ്പ് നടന്നത് 2011ലാണ്. പികെ കുഞ്ഞാലിക്കുട്ടിയായിരുന്നു മുസ്ലിം ലീഗ് സ്ഥാനാര്‍ഥി. മികച്ച വിജയം നേടി. 2016ലും മുസ്ലിം ലീഗ് സ്ഥാനാര്‍ഥിയെ വെല്ലുവിളിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇ അഹമ്മദ് അന്തരിച്ചതോടെ 2017ല്‍ കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് മല്‍സരിച്ചു. വേങ്ങര എംഎല്‍എ പദവി രാജിവച്ചു.

വീണ്ടുമെത്തിയ വേളയില്‍
2019ലും ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച കുഞ്ഞാലിക്കുട്ടി പക്ഷേ, ഇപ്പോള്‍ രാജിവച്ചിരിക്കുന്നു. കേരളത്തില്‍ തന്റെ സാന്നിധ്യം അനിവാര്യമാണ് എന്ന് മുസ്ലിം ലീഗ് നേതൃത്വം വിലയിരുത്തി എന്നാണ് ഇതിന് മറുപടിയായി അദ്ദേഹം പറയുന്നത്. തുടര്‍ന്നാണ് വേങ്ങര മണ്ഡലത്തില്‍ അദ്ദേഹം വീണ്ടും ജനവിധി തേടുന്നത്. ഈ വേളയിലാണ് എതിരാളികളുടെ പട്ടിക ശ്രദ്ധിക്കപ്പെടുന്നത്.

ആരാണ് അനന്യ കുമാരി അലക്സ്
അനന്യ കുമാരി അലക്സ് ട്രാന്സ്ജെന്ററാണ്. ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ പ്രതിനിധിയായിട്ടാണ് അവര്‍ വേങ്ങര മണ്ഡലത്തില്‍ മല്‍സരിക്കുന്നത്. കേരള നിയമസഭയിലേക്ക് മല്‍സരിക്കുന്ന ആദ്യ ട്രാന്സ്ജെന്റര് എന്ന പ്രത്യേകതയും അനന്യയുടെ സ്ഥാനാര്‍ഥിത്വത്തിനുണ്ട്.

ആദ്യ റേഡിയോ ജോക്കി
ജയവും പരാജയവും പരിഗണിച്ചല്ല താന്‍ മല്‍സരിക്കുന്നതെന്ന് അനന്യ പറയുന്നു. ട്രാന്സ്ജെന്റര് സമൂഹത്തിനുള്ള അംഗീകാരം തേടുകയാണവര്‍. ചരിത്ര ഭാഗമാകാന്‍ കൊതിക്കുന്ന അനന്യ, കേരളത്തിലെ ആദ്യത്തെ ട്രാന്സ്ജെന്റര് ജോക്കി കൂടിയാണ് എന്നറിയുമ്പോള്‍ യുവ വോട്ടര്‍മാര്‍ മൂക്കത്തുവിരല്‍ വെക്കും.

ഏറെ സന്തോഷം
ട്രാന്സ്ജെന്റര് സമൂഹത്തിന്റെ ഉന്നമനമാണ് അനന്യയുടെ ലക്ഷ്യം. അവകാശങ്ങള്‍ക്ക് വേണ്ടി മറ്റു ജനപ്രതിനിധികളുടെ മുന്നിലെത്തുന്നതിനേക്കാള്‍ നല്ലത് സ്വന്തം സമൂഹത്തില്‍ നിന്നുള്ള ഒരാള്‍ വന്നാല്‍ ഏറെ ഗുണം ചെയ്യുമെന്ന് അനന്യ മനസിലാക്കുന്നു. അവരുടെ സ്ഥാനാര്‍ഥിത്വത്തില്‍ ട്രാന്സ്ജെന്റര് സമൂഹവും ഏറെ സന്തോഷത്തിലാണ്.

കുഞ്ഞാലിക്കുട്ടിയുടെ ആസ്തി
കുഞ്ഞാലിക്കുട്ടിയുടെയും പി ജിജിയുടെയും ആസ്തി വിവരങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നാമനിര്‍ദേശ പത്രികയ്ക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. 1.35 ലക്ഷം രൂപയാണ് കുഞ്ഞാലിക്കുട്ടിയുടെ കൈയ്യിലുള്ളത്. 34 ലക്ഷം രൂപയുടെ നിക്ഷേപവുമുണ്ട്.

ജിജിയുടെ ആസ്തി വിവരം
കുഞ്ഞാലിക്കുട്ടിയുടെ നിയന്ത്രണത്തിലുള്ള സ്ഥാവര വസ്തുക്കളുടെ മൂല്യം 2.2 കോടി രൂപയാണ്. ഭാര്യ കുല്സുവിന്റെ ആസ്തികളും സത്യവാങ്മൂലത്തില്‍ വിശദീകരിച്ചിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായ പിജിജിയുടെ മൊത്തം ആസ്തി 2.28 ലക്ഷം രൂപയാണ്.
Recommended Video
സണ്ണി ലിയോണിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്'












Click it and Unblock the Notifications