മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊറോണ ബാധിച്ച് സൗദിയില്‍ ഒരു മലയാളി കൂടി മരിച്ചു, ചികിത്സയില്‍ കഴിഞ്ഞത് അഞ്ച് ദിവസം

Google Oneindia Malayalam News

മലപ്പുറം: കൊറോണ ബാധിച്ച് ചികിത്സയിലായിരുന്ന ഒരു മലയാളി കൂടി സൗദിയില്‍ വച്ച് മരിച്ചു. മലപ്പുറം തിരൂരങ്ങാടി ചെമ്മാട് സ്വദേശി നടന്മല്‍ പുതിയകത്ത് സഫ് വാനാണ് മരിച്ചത്. 37 വയസായിരുന്നു. റിയാദില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്യുന്ന ഇദ്ദേഹം അഞ്ച് ദിവസമായി കൊറോണ ബാധിച്ച് ചികിത്സയിലായിരുന്നു. സൗദിയിലെ ജര്‍മ്മന്‍ ആശുപത്രിയിലായിരുന്നു ഇദ്ദേഹത്തെ ചികിത്സയില്‍ പ്രവേശിപ്പിച്ചത്.

malappuram

സഫ്വാന് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉണ്ടായിരുന്നെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചന്നാണ് ബന്ധുക്കള്‍ ലഭിച്ച വിവരം. മരിച്ചതിന് ശേഷമാണ് കൊറോണ സ്ഥിരീകരിച്ച വിവരം ബന്ധുക്കള്‍ അറിയുന്നത്. ഇദ്ദേഹത്തിന്റെ ഭാര്യ ഒപ്പമുണ്ട്. ഇവരെയും നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഈയടുത്താണ് ഭാര്യ സന്ദര്‍ശക വിസയില്‍ സൗദിയില്‍ എത്തിയത്.പരേതനായ കെഎന്‍പി മുഹമ്മദ് ഫാത്തിമ ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ അസീസ്, ഷംസുദ്ദീന്‍, അബ്ദുല്‍ സലാം, ഇല്യാസ്, മുസ്തഫ, റിസ്വാന്‍, ലുഖ്മാന്‍, സൈഫൂനിസ, ഹാജറ, ഷംസാദ്, ഖദീജ, ആതിഖ.

അതേസമയം, കഴിഞ്ഞ ദിവസവും സൗദിയില്‍ ഒരു മലാളി കൊറോണ ബാധിച്ച് മരണപ്പെട്ടിരുന്നു. കണ്ണൂര്‍ പാനൂര്‍ സ്വദേശി ഷബ്‌നാസാണ് മരിച്ചത്. സ്ഫ്വാനെ പ്രവേശിപ്പിച്ച സൗദി ജര്‍മ്മന്‍ ആശുപത്രിയിലാണ് ഷബ്‌നാസിനെയും പ്രവേശിപ്പിച്ചത്. സൗദിയിലെ കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ത്ത ബന്ധുക്കളെ അറിയിച്ചത്. ജനുവരിയിലായിരുന്നു ഷബ്നാസിന്റെ വിവാഹം കഴിഞ്ഞത്. കല്യാണത്തിന്റെ അവധി കഴിഞ്ഞ് മാര്‍ച്ച് 10നാണ് സൗദിക്ക് തിരിച്ചുപോയത്. അവിടെ വച്ചാണ് രോഗബാധിതനായത്.

തുടര്‍ന്ന് മദീനയിലെ സൗദി ജര്‍മ്മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പനി കടുത്തുത്തതിനെ തുടര്‍ന്ന് അഞ്ച് ദിവസമായി ഷബ്നാസ് വെന്റിലേറ്ററിലായിരുന്നു. ഷബ്നാസിന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പനി ബാധിച്ചിരിക്കുകയാണെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നു. ലോകാരോഗ്യ സംഘടനയുടെ പ്രോട്ടോക്കോള്‍ അനുസരിച്ച് അവിടെ തന്നെ മൃതദേഹം സംസ്‌കാരം നടത്തി.

അതേസമയം, ദിവസേന ഗള്‍ഫ് രാജ്യങ്ങളില്‍ കൊറോണ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍. സൗദി തന്നെയാണ് ഇക്കാര്യത്തില്‍ ഒന്നാമതായി നില്‍ക്കുന്നത്. 2370 പേര്‍ക്കാണ് സൗദിയില്‍ രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ ജിവസം നാല് പേരാണ് സൗദിയില്‍ മരിച്ചത്. ആകെ 29പേരാണ് രാജ്യത്ത് മരിച്ചിരിക്കുന്നത്. ഒമാനില്‍ 25 പേര്‍ക്കും കുവൈത്തില്‍ 75 പേര്‍ക്കും ശനിയാഴ്ച കൊറോണ സ്ഥിരീകരിച്ചു.

Malappuram
English summary
Another Malayalee Dies In Saudi Due To Coronavirus
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X