മനേക ഗാന്ധിക്കെതിരെ കേസ്; മലപ്പുറത്ത് ചാണകം ഒഴിക്കല്‍ സമരം, പ്രതിഷേധം വ്യാപിക്കുന്നു
മലപ്പുറം: പാലക്കാട് ജില്ലയില്‍ ക്രൂരതക്കിരയായി ആന ചെരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരേ പ്രതിഷേധം വ്യാപിക്കുന്നു. ബിജെപി നേതാവും സുല്‍ത്താന്‍പൂര്‍ എംപിയുമായ മനേക ഗാന്ധിയാണ് മലപ്പുറത്തെ വളരെ മോശമായി ചിത്രീകരിച്ചത്. വിഷയം രാഷ്ട്രീയമായും അവര്‍ ഉപയോഗിച്ചു. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് ആന ചെരഞ്ഞ സംഭവമെന്നും മനേക ഗാന്ധി പറഞ്ഞു.

മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും നിരവധി പക്ഷികളെയും നായകളെയും വിഷം കൊടുത്ത് കൊന്ന സംഭവം നേരത്തെയുണ്ടായിട്ടുണ്ടെന്നുമായിരുന്നു മന്ത്രി പറഞ്ഞത്. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് ഭയമാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് സംഭവം. എന്തുകൊണ്ട് അദ്ദേഹം ഇടപെടുന്നില്ല- മനേകാ ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ബിജെപി നേതാവിന്റെ പ്രസ്താവന ചില ദേശീയ മാധ്യമങ്ങളും ഏറ്റെടുത്തു. പ്രസ്താവനക്കെതിരെ പല കോണുകളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നടി പാര്‍വതി ഉള്‍പ്പെടെയുള്ള താരങ്ങളും ജില്ലിയിലെ വിദഗ്ധരുമെല്ലാം മുന്‍ കേന്ദ്രമന്ത്രിയുടെ പ്രസ്താവനയെ വിമര്‍ശിച്ചു.
സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി എസ്പി, ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. എസ്‌ഐഒ ജില്ലാ സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. ബിജെപി നേതാവിന്റെ പ്രസ്താവനക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാന്‍ മുസ്ലിം യൂത്ത് ലീഗ് തീരുമാനിച്ചു. ചാണകം ഒഴിക്കല്‍ സമരം നടത്താനാണ് യൂത്ത് ലീഗിന്റെ തീരുമാനം.
പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ആന ചെരിഞ്ഞത്. സ്‌ഫോടക വസ്തു നിറച്ച കൈതച്ചക്ക ആന കടിച്ചതോടെ വായ പൊട്ടിത്തെറിക്കുകയായിരുന്നു. കൃഷിയിടത്തില്‍ പന്നികളുടെ ആക്രമണം തടയാന്‍ ഉപയോഗിക്കുന്ന പടക്കമാണിതെന്നാണ് വനംവകുപ്പ് കരുതുന്നത്. സംഭവത്തില്‍ വനം വകുപ്പും പോലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്. മൂന്നു പേരാണ് ഇതിന് പിന്നിലെന്നാണ് സൂചനകള്‍. പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോഴാണ് ആന ഗര്‍ഭിണിയാണ് എന്ന് അറിയുന്നത്.












Click it and Unblock the Notifications