മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്തിനെതിരായ പ്രസ്താവന; മനേക ഗാന്ധി 7 ദിവസത്തിനകം മറുപടി നല്‍കണം; അല്ലെങ്കില്‍...

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയെ കുറിച്ച് വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് മനേകാ ഗാന്ധിക്കെതിരെ നിയമ നടപടിയുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് പന്താവൂര്‍. മലപ്പുറത്തിനെതിരെ നടത്തിയ പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയും നിരുപാധികം മാപ്പ് പറയുകയും വേണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വക്കീല്‍ നോട്ടീസ് അയച്ചു. മനേകാ ഗാന്ധിയുടെ പ്രസ്താവന വസ്തുതാ വിരുദ്ധമാണെന്ന് ഒട്ടേറെ പേര്‍ അവരെ ബോധിപ്പിച്ചിരുന്നു.

X

മലപ്പുറത്തെ ചില സംഘടനകളും രാഷ്ട്രീയ നേതാക്കളും ഇക്കാര്യത്തില്‍ വിശദമായ കുറിപ്പ് മനേകാ ഗാന്ധിക്ക് അയച്ചിരുന്നു. കാര്യങ്ങള്‍ ബോധ്യപ്പെട്ടിട്ടും മാപ്പ് പറയാനോ തന്റെ പ്രസ്താവന തെറ്റിയെന്ന് പറയാനോ മനേകാ ഗാന്ധി തയ്യാറായിട്ടില്ല. ഇതിനാലാണ് നിയമ നടപടി തുടങ്ങാനും വക്കീല്‍ നോട്ടീസ് അയക്കാനും തീരുമാനിച്ചത്. നോട്ടീസ് കൈപ്പറ്റി ഏഴ് ദിവസത്തിനകം മറുപടി നല്‍കിയില്ലെങ്കില്‍ നിയമ നടപടികളുമായി മുന്നോട്ട പോകുമെന്നും സിദ്ദീഖ് പന്താവൂര്‍ വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെ മനേകാ ഗാന്ധിക്കെതിരെ വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു.

കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്കേരളത്തിലേക്ക് പ്രവാസികള്‍ കൂട്ടത്തോടെ എത്തും; 45ല്‍ 44 വിമാനങ്ങളും കേരളത്തിലേക്ക്- റിപ്പോര്‍ട്ട്

പാലക്കാട് ജില്ലയില്‍ ക്രൂരതക്കിരയായി ആന ചെരിഞ്ഞ സംഭവത്തിലാണ് മലപ്പുറം ജില്ലക്കെതിരെ മനേകാ ഗാന്ധി പ്രതികരിച്ചത്. മലപ്പുറം ഇത്തരം സംഭവങ്ങള്‍ക്ക് കുപ്രസിദ്ധമാണെന്നും നിരവധി പക്ഷികളെയും നായകളെയും വിഷം കൊടുത്ത് കൊന്ന സംഭവം നേരത്തെയുണ്ടായിട്ടുണ്ടെന്നുമായിരുന്നു മനേകാ ഗാന്ധി പറഞ്ഞത്. ഇത്തരക്കാര്‍ക്കെതിരെ കേസെടുക്കാന്‍ സര്‍ക്കാരിന് ഭയമാണ്. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിന് സമീപമാണ് സംഭവം. എന്തുകൊണ്ട് അദ്ദേഹം ഇടപെടുന്നില്ല- മനേകാ ഗാന്ധിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. സോളിഡാരിറ്റി മലപ്പുറം ജില്ലാ കമ്മിറ്റി എസ്പി, ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്ക് പരാതി നല്‍കി. എസ്‌ഐഒ ജില്ലാ സെക്രട്ടറി ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപികോണ്‍ഗ്രസിന്റെ കിടിലന്‍ മൂവ്.. മധ്യപ്രദേശില്‍ ബാലറ്റ് പേപ്പര്‍ തിരിച്ചെത്തും? മറുതന്ത്രവുമായി ബിജെപി

Recommended Video

cmsvideo
തെറ്റിധരിപ്പിച്ചത് വനം മന്ത്രിയെന്നും മേനക ഗാന്ധി | Oneindia Malayalam

പാലക്കാട് ജില്ലയിലെ സൈലന്റ് വാലി ദേശീയോദ്യാനത്തിലാണ് ദിവസങ്ങള്‍ക്ക് മുമ്പ് ആന ചെരിഞ്ഞത്. സ്‌ഫോടക വസ്തു നിറച്ച കൈതച്ചക്ക ആന കടിച്ചതോടെ വായ പൊട്ടിത്തെറിക്കുകയായിരുന്നു. സംഭവത്തില്‍ വനം വകുപ്പും പോലീസും പ്രത്യേകം കേസെടുത്തിട്ടുണ്ട്.

ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്ബിജെപിക്ക് മികച്ച നേട്ടം; ഗ്രാഫ് കുത്തനെ ഉയരുന്നു, എന്‍ഡിഎ 100 അടിക്കും... കോണ്‍ഗ്രസിന് ഇടിവ്

Malappuram
English summary
Anti Malappuram statement: Youth Congress leader sent legal notice to Maneka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X