മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അബ്ദുള്ളക്കുട്ടിയെ ആക്രമിച്ചു എന്ന പരാതിയില്‍ മലപ്പുറത്ത് രണ്ടിടത്ത് കേസ്; നാല് പ്രതികള്‍

Google Oneindia Malayalam News

മലപ്പുറം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളകുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ മലപ്പുറത്ത് രണ്ടിടത്ത് കേസ്. പൊന്നാനിയിലെയും കാടാമ്പുഴയിലെയും പോലീസാണ് കേസെടുത്തത്. നാല് പേരാണ് പ്രതികള്‍. പൊന്നാനിയില്‍ മൂന്ന് പേര്‍ക്കെതിരെയും കാടാമ്പുഴയില്‍ ഒരാള്‍ക്കെതിരെയുമാണ് കേസെടുത്തിരിക്കുന്നത്. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പൊന്നാനിയിലെ കേസ്. ലോറി ഡ്രൈവര്‍ ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കത്ത് വീട്ടില്‍ മുഹമ്മദ് സുഹൈലിന്റെ (29) പേരിലാണ് കാടാമ്പുഴ പോലീസ് കേസെടുത്തിരിക്കുന്നത്.

A

വെളിയങ്കോട്ടെ ഹോട്ടലില്‍ വച്ച് തനിക്കെതിരെ കൈയ്യേറ്റശ്രമമുണ്ടായി എന്നും ഈ സംഘം തന്നെ പിന്തുടര്‍ന്ന് രണ്ടത്താണിയില്‍ വച്ച് വാഹനമിടിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആരോപണം. രണ്ടത്താണിയില്‍ വച്ചാണ് അബ്ദുള്ളക്കുട്ടി സഞ്ചരിച്ച കാറിന് പിന്നില്‍ ലോറി ഇടിച്ചത്. രണ്ടു സംഭവങ്ങളും ബന്ധമുണ്ട് എന്നാണ് ആരോപണം. ഇക്കാര്യം പോലീസ് പരിശോധിച്ചുവരികയാണെ്‌ന് എസ്പി യു അബ്ദുല്‍ കരീം പറഞ്ഞു. അബ്ദുള്ളക്കുട്ടിയുടെ ആരോപണം നിഷേധിച്ച് വെളിയങ്കോട്ടെ ഹോട്ടലുടമ രംഗത്തുവന്നിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ചു എന്ന വകുപ്പ് പ്രകാരമാണ് സുഹൈലിനെതിരെ കേസെടുത്തിരിക്കുന്നത്.

ഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ലഭാഗ്യലക്ഷ്മിയെയും കൂട്ടരെയും ഉടന്‍ അറസ്റ്റ് ചെയ്യും; വീട്ടിലെത്തി പോലീസ്, റിമാന്റ് ഒഴിവാക്കാനാകില്ല

Recommended Video

cmsvideo
BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram

വ്യാഴാഴ്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം. വെളിയങ്കോട്ടെ ഹോട്ടല്‍ പരിസരത്ത് വച്ച് ഒരു സംഘം തടഞ്ഞുനിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നും വാഹനത്തിന് കല്ലെറിഞ്ഞെന്നുമാണ് പരാതി. അബ്ദുള്ളക്കുട്ടിയുടെ കൂടെയുണ്ടായിരുന്ന യുവമോര്‍ച്ച പ്രവര്‍ത്തകന്‍ അനുരാഗ് ആണ് പരാതി നല്‍കിയത്. ഹോട്ടലിന്റെ പരിസരത്ത് വച്ച് തര്‍ക്കങ്ങളോ മറ്റു അസ്വാരസ്യങ്ങളോ ഉണ്ടായിട്ടില്ലെന്ന് ഹോട്ടല്‍ ഉടമയും ജീവനക്കാരും വ്യക്തമാക്കി.

Malappuram
English summary
AP Abdullakutty attack case: Two Case registered in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X