മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് അബ്ദുള്ളക്കുട്ടിയെ ഇറക്കാന്‍ നീക്കം, ഉപതിരഞ്ഞെടുപ്പ് പിടിക്കാന്‍ വന്‍ നീക്കവുമായി ബിജെപി!!

Google Oneindia Malayalam News

മലപ്പുറം: ബിജെപിയുടെ വന്‍ നീക്കം മലപ്പുറം ജില്ലയില്‍. മലപ്പുറം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയെ പരിഗണിക്കുന്നുണ്ട് പാര്‍ട്ടി. മലപ്പുറത്ത് മുസ്ലീം സ്ഥാനാര്‍ത്ഥിയെ തന്നെ നിര്‍ത്തി ഞെട്ടിക്കാനാണ് ബിജെപിയുടെ നീക്കം. നേരത്തെ ലോക്‌സഭാ എംപി സ്ഥാനം കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍സജീവമാകുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി രാജിവെച്ചത്. മുസ്ലീം ലീഗിനെ നേരിട്ടാല്‍ ഏറ്റവും ശക്തനായ നേതാവ് വേണമെന്നാണ് ബിജെപി കരുതുന്നത്.

1

ഏപ്രില്‍ ആറിന് തന്നെയാണ് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. അന്ന് തന്നെയാണ് നിയമസഭാ തിരഞ്ഞെടുപ്പും നടക്കുന്നത്. മുസ്ലീം ഭൂരിപക്ഷ മണ്ഡലമായ മലപ്പുറത്ത് ന്യൂനപക്ഷ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ ത്രികോണ മത്സരം നടത്താമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ലീഗിനെ ജയസാധ്യത ബിജെപിക്കില്ല. എന്നാല്‍ പോരാട്ടം നല്ല രീതിയില്‍ തന്നെ നടത്തണമെന്നാണ് ആഗ്രഹം. കഴിഞ്ഞ തവണ പാലക്കാട് മേഖല പ്രസിഡന്റ് വി ഉണ്ണികൃഷ്ണന്‍ മാസ്റ്ററാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചത്. 82332 വോട്ടുകളും ലഭിച്ചിരുന്നു. ഇത്തവണ അത് വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം.

അബ്ദുള്ളക്കുട്ടി നേരത്തെ സിപിഎമ്മിലും കോണ്‍ഗ്രസിലും പ്രവര്‍ത്തിച്ചാണ് ബിജെപിയിലെത്തിയത്. ഇരുപാര്‍ട്ടികളും നരേന്ദ്ര മോദിയെ പുകഴ്ത്തിയതിന്റെ പേരിലാണ് അദ്ദേഹത്തെ പുറത്താക്കിയത്. നിലവില്‍ ലക്ഷദ്വീപിന്റെ ചുമതല അദ്ദേഹത്തിനുണ്ട്. ബിജെപിയുടെ ദേശീയ വൈസ് പ്രസിഡന്റാണ് അദ്ദേഹം. 2020ലാണ് പാര്‍ട്ടി അദ്ദേഹത്തെ ദേശീയ തലത്തില്‍ നിയോഗിച്ചത്. നരേന്ദ്ര മോദിയുമായി വളരെ അടുത്ത ബന്ധം സ്ഥാപിക്കാനും അബ്ദുള്ളക്കുട്ടിക്ക് സാധിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും അദ്ദേഹത്തിന് മത്സരിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ വേണ്ടെന്ന് പാര്‍ട്ടി നിര്‍ദേശിച്ചിട്ടുണ്ട്.

ജനമധ്യത്തില്‍ രാഹുല്‍ ഗാന്ധി: തമിഴ്‌നാട്ടിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ തവനൂര്‍, വള്ളിക്കുന്ന മണ്ഡലങ്ങളില്‍ ബിജെപി ജയം പ്രതീക്ഷിക്കുന്നുണ്ട്. മലപ്പുറത്ത് ഇത് രണ്ടുമാണ് പ്രതീക്ഷയുള്ള നിയമസഭാ മണ്ഡലങ്ങള്‍. ഇവിടെ സംസ്ഥാന നേതാക്കള്‍ തന്നെ മത്സരിക്കുമെന്നാണ് സൂചന. മലപ്പുറം നഗരസഭാ മുന്‍ ചെയര്‍മാന്‍ സാധു റസാഖിനെ മലപ്പുറത്ത് ഇറക്കാനാണ് പ്ലാന്‍. വേങ്ങരയിലേക്കും അദ്ദേഹം പരിഗണിക്കുന്നുണ്ട്. ഇ ശ്രീധരന്‍ തല്‍ക്കാലം മലപ്പുറം ജില്ലയില്‍ മത്സരിക്കില്ല. മലപ്പുറം പൊന്നാനി സ്വദേശിയാണെങ്കില്‍ എറണാകുളത്താവും അദ്ദേഹം മത്സരിക്കുക. പൊന്നാനിയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ നേതൃത്വം വേണ്ടെന്നാണ് നിര്‍ദേശിച്ചത്. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളിലേക്കാണ് പരിഗണിക്കുന്നത്.

വാമിഖ ഗബ്ബിയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
സിപിഎം നേതാക്കൾ കൂട്ടത്തോടെ ബിജെപിയിലേക്കോ ? | VV Rajesh | Oneindia Malayalam

Malappuram
English summary
ap abdullakutty may contesting as bjp candidae in malappuram lok sabha by election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X