• search
 • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

'കാറിൽ അബ്ദുള്ളക്കുട്ടിയാണെന്ന് അറിഞ്ഞില്ല, ലോറി ജീവതമാർഗമാണ്; രാഷ്ട്രീയ നേട്ടത്തിന് ബലിയാടാക്കരുത്'

മലപ്പുറം: രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് ഒരു സംഘം വാഹനം ഇടിച്ച് തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ള്കുട്ടി രംഗത്തെത്തിയത്. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരേക്കുള്ള യാത്രയില്‍ മലപ്പുറത്ത് വച്ച് കാറിന്റെ പിറകില്‍ ലോറി ഇടിച്ചെന്നാണ് പരാതി.

സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാണ് അബ്ദുള്ളക്കുട്ടി സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോഴിതാ അന്ന് അപകടത്തിനിടയാക്കിയ ലോറിയുടെ ഡ്രൈവര്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ്. വിശദാംശങ്ങളിലേക്ക്...

അറിഞ്ഞത് സ്‌റ്റേഷനിലെത്തിയപ്പോള്‍

അറിഞ്ഞത് സ്‌റ്റേഷനിലെത്തിയപ്പോള്‍

അപകടത്തില്‍പ്പെട്ട കാറില്‍ ഉണ്ടായിരുന്നത് ബിജെപി നേതാവ് എപി അബ്ദുള്ളക്കുട്ടിയാണെന്ന് അറിഞ്ഞത് രാവിലെ സ്റ്റേഷനില്‍ എത്തിയപ്പോഴാണെന്ന് ലോറി ഡ്രൈവര്‍ ചട്ടിപ്പറമ്പ് പഴമള്ളൂര്‍ അരീക്കോത്ത് മുഹമ്മദ് മുഹമ്മദ് സുഹൈല്‍ പറയുന്നു. റോഡിന്റെ പണിക്കായുള്ള ക്വാറി വേസ്റ്റ് ആലത്തിയൂരില്‍ ഇറക്കി തിരിച്ചുവരുമ്പോഴായിരുന്നു അപകടം സംഭവിച്ചതെന്നും ഡ്രൈവര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

വണ്ടി നിന്നില്ല

വണ്ടി നിന്നില്ല

രണ്ടത്താണിയിലെ കയറ്റത്തിലെത്തിയപ്പോഴായിരുന്നു സംഭവം. കയറ്റത്തില്‍ മുന്‍പില്‍ വേറെയും വണ്ടികളുണ്ടായിരുന്നു. മുമ്പിലെ കാറുകള്‍ പെട്ടെന്ന് നിര്‍ത്തിയതോടെ ബ്രേക്ക് ചവിട്ടിയെങ്കിലും മഴ കാരണം വണ്ടി നിന്നില്ല. തെന്നി നീങ്ങിയാണ് മുമ്പിലെ കാറില്‍ ചെന്നിടിച്ചതെന്ന് ഡ്രൈവര്‍ സുഹൈല്‍ പറയുന്നു.

നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു

നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു

അപകടത്തിന് ശേഷം കാറിലുണ്ടായിരുന്നവരോട് എന്തെങ്കിലും പറ്റിയോ എന്ന് സംബന്ധിച്ച് അന്വേഷിച്ചു. വണ്ടിക്ക് കേടുപാടു പറ്റിയതിനാല്‍ നഷ്ടപരിഹാരം സംബന്ധിച്ചും സംസാരിച്ചു. പിന്നീടാണ് പൊലീസ് എത്തിയതും സ്റ്റേഷനില്‍ പോയതും. അപകട സ്ഥലത്ത് നടന്ന സംസാരങ്ങള്‍ക്കിടെയില്‍ അബ്ദുള്ളക്കുട്ടി ഇടപെട്ടിരുന്നില്ലെന്നും ഡ്രൈവര്‍ പറയുന്നു.

ജീവിത മാര്‍ഗമാണ്

ജീവിത മാര്‍ഗമാണ്

അേേതസമയം, വെളിയങ്കോട്ട് നടന്ന സംഭവത്തെ കുറിച്ച് ഒന്നും അറിയില്ല. തര്‍ക്കം നടന്ന ഹോട്ടലില്‍ ഞങ്ങള്‍ പോയിട്ടില്ല. സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ചതോടെ ലോറി സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ് ഇപ്പോള്‍. ജീവിത മാര്‍ഗമാണ് ലോറി. രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് തന്നെ ബലിയാടാക്കരുതെന്നും ഡ്രൈവര്‍ സുഹൈല്‍ പറഞ്ഞു.

cmsvideo
  BJP National Vice President AP Abdullakutty Attacked By Unknown Persons In Malappuram
  ഗൂഡാലോചനയെന്ന് ബിജെപി

  ഗൂഡാലോചനയെന്ന് ബിജെപി

  അതേസമയം, സംഭവത്തില്‍ ഗൂഡാലോചന ഉണ്ടെന്ന് ആരോപിച്ചാണ് എപി അബ്ദുള്ളക്കുട്ടി പരാതി നല്‍കിയത്. മലപ്പുറം രണ്ടത്താണിയിലായിരുന്നു സംഭവം. തന്റെ കാറിന്റെ പിറകുവശത്ത് ലോറി കൊണ്ട് ഇടിച്ചെന്നാണ് ആരോപണം. വലിയ ടോറസ് ലോറിയാണ് വാഹനത്തില്‍ ഇടിച്ചതെന്ന് അബ്ദുള്ളക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്കുള്ള യാത്രയിലാണ് സംഭവം.

  ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ്: നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് തൊട്ട്മുമ്പ് സിപിഐ എംഎൽഎ അറസ്റ്റിൽ

  ബിഹാറില്‍ ഇരട്ട നിലപാടുമായി മുസ്ലിം ലീഗ്; എസ്ഡിപിഐക്കൊപ്പം, പക്ഷേ, കുഞ്ഞാലിക്കുട്ടി പറയുന്നത്...

  ട്വിറ്ററിൽ ഇഡ്ഡലിപ്പോര്, ഇഡ്ഡലിയെ കളിയാക്കിയ കേബ്രിഡ്ജ് പ്രഫസറുടെ വായടപ്പിച്ച് ശശി തരൂരിന്റെ മറുപടി

  എന്‍റെ പിതാവിനെ അദ്ദേഹം അപമാനിച്ചു; നിതീഷ് കുമാറിനെതിരെ ബിജെപി നേതൃത്വത്തിന് കത്തെഴുതി ചിരാഗ്

  Malappuram

  English summary
  AP Abdullakutty's Vechile Accident: did not know that Abdullakutty was in the car Says lorry driver
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X