മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിയ ഇരട്ട കൊലപാതകക്കേസിലെ പ്രതികളെ മുഖ്യമന്ത്രി സംരക്ഷിക്കുന്നതായി എപി അനില്‍കുമാര്‍ എംഎല്‍എ, യൂത്ത്‌കോണ്‍ഗ്രസ് എസ്പി ഓഫീസ് മാര്‍ച്ച് നടത്തി

  • By Desk
Google Oneindia Malayalam News

മലപ്പുറം: കാസര്‍ഗോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ശരത് ലാലിനെയും, കൃപേഷിനെയും അരുംകൊല ചെയ്ത സി പി എം ന്റെ കില്ലര്‍ ഗ്രൂപ്പിനെ പാര്‍ട്ടി സംരക്ഷിക്കുന്നത് സി പി എം ന്റെ അറിവോടെയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നതായ് എ പി അനില്‍കുമാര്‍ എം എല്‍ എ പറഞ്ഞു. പെരിയ ഇരട്ട കൊലപാതകത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മലപ്പുറം പാര്‍ലിമെന്റ് യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം എസ്പി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

<strong>രാജ്യദ്രോഹക്കുറ്റത്തിന് മലപ്പുറത്ത് അറസ്റ്റിലായ വിദ്യാര്‍ഥികളെ ചോദ്യംചെയ്യല്‍ തുടരുന്നു, വിവിധ അന്വേഷണ സംഘങ്ങളുടെ നേതൃത്വത്തില്‍ വേവ്വേറെ ചോദ്യംചെയ്യല്‍, വിദ്യാര്‍ഥികളുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും പരിശോധിക്കുന്നു</strong>രാജ്യദ്രോഹക്കുറ്റത്തിന് മലപ്പുറത്ത് അറസ്റ്റിലായ വിദ്യാര്‍ഥികളെ ചോദ്യംചെയ്യല്‍ തുടരുന്നു, വിവിധ അന്വേഷണ സംഘങ്ങളുടെ നേതൃത്വത്തില്‍ വേവ്വേറെ ചോദ്യംചെയ്യല്‍, വിദ്യാര്‍ഥികളുടെ സോഷ്യല്‍മീഡിയാ അക്കൗണ്ടുകളും പരിശോധിക്കുന്നു

ഒരു പീതാംബരിനില്‍ കേസ് അവസാനിപ്പിച്ച് യഥാര്‍ത്ഥ കൊലയാളികളെ സംരക്ഷിക്കാന്‍ സി പി എം ശ്രമിക്കുമ്പോള്‍ കൊലപാതകത്തെ പരസ്യമായ് തള്ളിപ്പറയുകയും എന്നാല്‍ രഹസ്യമായ് പ്രതികളെ വെളിച്ചത്ത് കൊണ്ടുവരാന്‍ കാര്യക്ഷമമായ് അന്വേഷണം നടത്തുന്നതില്‍ നിന്ന് പോലീസിനെ വിലക്കുകയും ചെയ്ത് പ്രതികളെ രക്ഷിച്ചെടുക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്, ഈ നാട്ടിലെ സാധാരണ ജനങ്ങള്‍ക്ക് പോലീസ് അന്വേഷണത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു.

AP Anilkumar

പോലീസ് അന്വേഷിച്ചാല്‍ യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല.ഈ കേസ് എത്രയും വേഗം സി ബി ഐ ക്ക് കൈമാറി കുറ്റമറ്റ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെടുകയാണ്.ഡി സി സി യില്‍ നിന്ന് മലപ്പുറം ടൗണ്‍ ചുറ്റിയാണ് പ്രകടനം എസ്പി ഓഫീസില്‍ എത്തിയത്, ഓഫീസിന് ഏതാനും മീറ്ററുകള്‍ മുന്നില്‍ ബാരിക്കേഡുകള്‍ നിരത്തി പോലീസ് തടയുകയായിരുന്നു. ആയിരത്തോളം പ്രവര്‍ത്തകര്‍ കനത്ത വെയിലിനെ അവഗണിച്ച് പ്രതിഷേധ മാര്‍ച്ചില്‍ അണിനിരന്നു.

പാര്‍ലിമെന്റ് കമ്മിറ്റി പ്രസിഡന്റ് റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു.കെ പി സി സി സെക്രട്ടറി വി.എ കരിം, വീക്ഷണം മുഹമ്മദ്, എ.കെ.അബ്ദുറഹിമാന്‍, പി.നിധീഷ്, ജൈസല്‍ എളമരം, ജലീല്‍ ആലുങ്ങല്‍, കെ.എസ് അനീഷ്, അഷ്‌റഫ് ഒടുവില്‍, എം.കെ.മുഹസിന്‍, സി.കെ.ഹാരിസ്, അഷ്‌റഫ് പറക്കുത്ത്, ലത്തീഫ് കൂട്ടാലുങ്ങല്‍ , എന്നിവര്‍ സംസാരിച്ചു.

Malappuram
English summary
AP Anilkumar against Kasargode double murder
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X