മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊടിഞ്ഞി പ്രദേശത്തിന്റെ മതേതരത്വത്തിന്റെ പ്രതീകം; മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എപി ഉണ്ണികൃഷ്ണന്റെ ഒരുമാസത്തെ ശമ്പളം കൊടിഞ്ഞി പള്ളിയുടെ നിര്‍മ്മാണത്തിന്...

  • By Desk
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്റെ ഒരുമാസത്തെ ശമ്പളം കൊടിഞ്ഞി പള്ളിയുടെ നിര്‍മ്മാണ ഫണ്ടിലേക്ക്. ഒരു മാസത്തെ അലവന്‍സ് അടക്കമുള്ള തുകയാണ് അദ്ദേഹം കൊടിഞ്ഞി പഴയ ജുമാ മസ്ജിദ് കമ്മറ്റിക്ക് നല്‍കിയത്. കൊടിഞ്ഞി പ്രദേശത്തിന്റെ മതേതരത്വത്തിന്റെ പ്രതീകമാണ് മമ്പുറം സയ്യിദ് അലവി തങ്ങള്‍ സ്ഥാപിച്ച കൊടിഞ്ഞി പള്ളി.

<strong>വടകരയിൽ സിപിഎം വിമതന് വെട്ടേറ്റു; വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനാണ് വെട്ടേറ്റത്!!</strong>വടകരയിൽ സിപിഎം വിമതന് വെട്ടേറ്റു; വടകരയിലെ സ്വതന്ത്ര സ്ഥാനാർത്ഥി സിഒടി നസീറിനാണ് വെട്ടേറ്റത്!!

ഇതിന്റെ നവീകരണം നടന്നു കൊണ്ടിരിക്കുകയാണ്. നാട്ടിലെ ഇതര സമുദായങ്ങളടക്കം സംഭാവന നല്‍കി നിര്‍മ്മിക്കുന്ന പള്ളിക്ക് താന്‍ നല്‍കുന്ന സംഭാവന മതേതര മൂല്യങ്ങള്‍ക്കുവേണ്ടിയുള്ളതാണെന്ന് ഉണ്ണികൃഷ്ണന്‍ പറഞ്ഞു. എന്നും മത സൗഹാര്‍ദ്ദവും സാഹോദര്യവും കാത്തു സൂക്ഷിക്കുന്നവരാണ് കൊടിഞ്ഞി പ്രദേശത്തുകാര്‍. ഫൈസല്‍ വധം ഒരു കറുത്ത അധ്യായമാണ്.

AP Unnikrishnan

എന്നാല്‍ ഈയിടെ സഹോദര സമുദായത്തില്‍പെട്ട അമല്‍ എന്ന ഒന്‍പത് വയസുകാരന് കരള്‍ ശസ്ത്രക്രിയക്ക് പള്ളികളിലും മറ്റും പിരിവ് നടത്തി ലക്ഷങ്ങള്‍ നല്‍കിയ കൊടിഞ്ഞിയുടെ മതേതരത്വം എക്കാലത്തും മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. പാണക്കാട് വെച്ചു നടന്ന ചടങ്ങില്‍ തുക എ.പി ഉണ്ണികൃഷ്ണന്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി. ചടങ്ങില്‍ പള്ളി സെക്രട്ടറി പത്തൂര്‍ കുഞ്ഞുട്ടിഹാജി, പി.വി കോമുക്കുട്ടി ഹാജി,പത്തൂര്‍ കുഞ്ഞോന്‍ ഹാജി,പാട്ടശ്ശേരി ബാപ്പുട്ടി ഹാജി, മുഷ്താഖ്, നരിമടക്കല്‍ നൗഷാദ് സംബന്ധിച്ചു.

മാതൃകാപരമായ സമീപനമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്റെതെന്നുനാട്ടുകാര്‍ പറഞ്ഞു. നേരത്തെ മുതല്‍തന്നെ മത സഹോദര്യമുണര്‍ത്തുന്ന നിരവധി കാര്യങ്ങള്‍ ഉണ്ണിക്കൃഷ്ണന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്, ഇത്തരത്തില്‍ മാതൃകാസമീപനം എടുത്ത മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണനെ നാട്ടുകാര്‍ ഭാരവാഹികള്‍ അഭിനന്ദിച്ചു.

Malappuram
English summary
AP Unnikrishnan donate his one month salary for the construction of Kodinji Mosque
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X