കെപിസിസി വിലക്കിനെ മറികടന്ന് ആര്യാടന് ഷൗക്കത്തിന്റെ നേതൃത്വത്തില്‍ റാലി, വന്‍ ജനപങ്കാളിത്തം
മലപ്പുറം: കെപിസിസിയുടെ താക്കീത് മറികടന്ന് മലപ്പുറത്ത് ആര്യാടന് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ ഫലസ്തീന് ഐക്യദാര്‍ഢ്യ റാലി. വന്‍ ജനപങ്കാളിത്തമാണ് റാലിയില്‍ ഉണ്ടായിരുന്നത്. മുന്‍ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ആയിരുന്ന റിയാസ് മുക്കോളി അടക്കമുള്ള ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ റാലിയില്‍ പങ്കെടുത്തു. കനത്ത മഴയെയും വിലക്കിനെയും മറികടന്നാണ് വന്‍ തോതില്‍ പ്രവര്‍ത്തകർ റാലിയിലേക്ക് എത്തിയത്.
മലപ്പുറത്തെ കോണ്‍ഗ്രസ് എ ഗ്രൂപ്പ് നേതാക്കളെല്ലാം റാലിക്ക് നേതൃത്വം നല്കാന് മുന്നിലുണ്ടായിരുന്നു. അതേസമയം പാര്‍ട്ടി നിര്‍ദേശം ലംഘിച്ച് റാലി നടത്തിയാല്‍ നടപടിയുണ്ടാവുമെന്ന് നേരത്തെ കെപിസിസി ആര്യാടന് ഷൗക്കത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. പരിപാടിയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുകയാണെന്ന് ആര്യാടന് ഷൗക്കത്ത് ആരംഭിച്ചിരുന്നു. ഫൗണ്ടേഷന്റെ പരിപാടിയില്‍ എന്താണ് പാര്‍ട്ടി വിരുദ്ധതയുള്ളത്. ഇത് പലസ്തീന് വേണ്ടി മാത്രമുള്ള പരിപാടിയാണെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.

ആര്യാടന് ഫൗണ്ടേഷനാണ് പരിപാടി നടത്തിയത്. കെപിസിസിയുടെ കത്തിന് മറുപടി നല്‍കുമെന്ന് നേരത്തെ തന്നെ ഷൗക്കത്ത് പറഞ്ഞിരുന്നു. കെപിസിസിയുടെ മുന്നറിയിപ്പ് കണക്കിലെടുത്ത് ചില നേതാക്കള്‍ റാലിയില്‍ നിന്ന് പിന്മാറിയിരുന്നു. എന്നാല്‍ സാമുദായിക നേതാക്കള്‍ അടക്കം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തി. മുജാഹിദ് നേതാവ് ഹുസൈന് മടവൂരും, സമസ്ത പ്രതിനിധിയായി ഡോ മുഹമ്മദ് നദ്വിയും പരിപാടിക്ക് എത്തി. എന്നാല്‍ നേതാക്കളില്‍ പലരും റാലിയില്‍ നിന്ന് പിന്മാറിയിരുന്നു.
ടൗണ്‍ ഹാള്‍ പരിസരത്ത് നിന്നാണ് റാലി ആരംഭിച്ചത്. റാലി കിഴക്കേത്തല വരെ നീണ്ടു. തുടര്‍ന്ന് പൊതുയോഗം നടത്താനും ആര്യാടന് മുഹമ്മദ് ഫൗണ്ടേഷന് തീരുമാനിച്ചിരുന്നു. ഇതിനെതിരെയായിരുന്നു കെപിസിസി കര്‍ശന നിര്‍ദേശം നല്‍കിയത്. ജില്ലയിലെ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരെ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട വിഭാഗീയതയാണ് ഇപ്പോഴത്തെ പ്രശ്നങ്ങളിലേക്ക് വഴിവെച്ചത്.
നേരത്തെ മലപ്പുറം ജില്ലാ കമ്മിറ്റി പലസ്തീന് ഐക്യദാര്‍ഢ്യ റാലി നടത്തിയിരുന്നു. ആര്യാടന് ഷൗക്കത്തും, സി ഹരിദാസും അടക്കമുള്ള എ ഗ്രൂപ്പ് നേതാക്കള്‍ ഡിസിസിയുടെ പരിപാടിയില്‍ പങ്കെടുത്തിരുന്നു. പലസ്തീന് ജനതയ്ക്കൊപ്പം നില്ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് തുടക്കം മുതല്‍ സ്വീകരിച്ചിട്ടുള്ളതെന്ന് ആര്യാടന് ഷൗക്കത്ത് വ്യക്തമാക്കി. ആര്യാടന് ഫൗണ്ടേഷന് നടത്തിയ ആദ്യ പരിപാടി അബ്ദുള്‍ കലാം ആസാദ് കോണ്‍ഗ്രസ് പ്രസിഡന്റ് ആയതിന്റെ നൂറാം വാര്‍ഷികമാണ്.
അത് ഉദ്ഘാടനം ചെയ്തത് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനാണ്. അതില്‍ പങ്കെടുത്തത് എംപിമാരും എംഎല്‍എമാരുമാണ്. അതെങ്ങനെയാണ് പാര്‍ട്ടി വിരുദ്ധമായി മാറിയത് എന്ന് അറിയില്ല. ഡിസിസിയുമായി സഹകരിച്ച് നടത്തിയ രണ്ടാമത്തെ പരിപാടിയില്‍ പ്രതിപക്ഷ നേതാവിനായിരുന്നു അവാര്‍ഡ് നല്‍കിയത്. ഇത് മൂന്നാമത്തെ പരിപാടിയാണ്. ഇസ്രായേലിനെതിരെ ചെറുത്ത് നില്‍പ്പ് നടത്തുന്ന പലസ്തീന് ജനതയ്ക്ക് വേണ്ടിയുള്ള ഈ റാലിയെന്നും ആര്യാടന് ഷൗക്കത്ത് പറഞ്ഞു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications