മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്യാടൻ ഷൗക്കത്തിനായി രമേശ് ചെന്നിത്തല; മലപ്പുറത്ത് അടി തുടങ്ങി..എതിർത്ത് ലീഗും

Google Oneindia Malayalam News

മലപ്പുറം; കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ദില്ലിയിൽ നിന്നും തിരിച്ചെത്തുന്നതിന് പിന്നാലെ ഡിസിസി പുന:സംഘടന നടക്കും. ജില്ലാ അധ്യക്ഷ നിയമനം സംബന്ധിച്ച് രാഷ്ട്രീയകാര്യ സമിതിയിൽ കൈക്കൊണ്ട തിരുമാനങ്ങൾക്ക് രാഹുൽ ഗാന്ധി പച്ചക്കൊടി കാട്ടിയിരിക്കുകയാണ്. നിയമനത്തിൽ പ്രായപരിധി മാനദണ്ഡമാകില്ലെന്നാണ് സുധാകരൻ വ്യക്തമാക്കിയിരിക്കുന്നത്. ഇതോടെ അധ്യക്ഷ പദവിയ്ക്കുള്ള ചരടുവലികൾ നേതാക്കൾ ആരംഭിച്ച് കഴിഞ്ഞു.

മലപ്പുറത്തും ജില്ലാ അധ്യക്ഷ പദവിയ്ക്ക് അരഡസനോളം പേർ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. ഡിസിസി അധ്യക്ഷനായിരുന്ന വിവി പ്രകാശിന്റെ നിര്യാണത്തോടെ അധ്യക്ഷ പദവി ഇവിടെ ഒഴിഞ്ഞ് കിടക്കുകയാണ്.

1

ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിലമ്പൂരിലെ സീറ്റ് സംബന്ധിച്ച് തർക്കത്തെ തുടർന്നാണ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച പിന്നാലെ ഡിസിസി അധ്യക്ഷനായിരുന്ന വിവി പ്രകാശിനെ പദവിയിൽ നിന്നും മാറ്റി നിർത്തിയത്. സീറ്റിനായി ആവശ്യം ഉയർത്തിയ ആര്യാടൻ ഷൗക്കത്തിന് ജില്ലാ അധ്യക്ഷ പദവി നൽകി കൊണ്ടായിരുന്നു കെപിസിസി തർക്കത്തിന് പരിഹാരം കണ്ടത്.തിരഞ്ഞെടുപ്പിന് ശേഷവും ആര്യാടൻ ഷൗക്കത്ത് തന്നെ അധ്യക്ഷനായി തുടരുമെന്നായിരുന്നു വിലയിരുത്തപ്പെട്ടത്.

2

എന്നാൽ തിരഞ്ഞെടുപ്പിന് പിന്നാലെ വീണ്ടും വിവി പ്രകാശിന് തന്നെ ചുമതല നൽകി. ഡിസിസി അധ്യക്ഷന്‍മാര്‍ സ്ഥാനാര്‍ത്ഥികളായ അഞ്ച് ജില്ലകളിലും മുതിർന്ന നേതാക്കൾക്ക് തന്നെ പദവി തിരിച്ച് നൽകിയ പശ്ചാത്തലത്തിൽ കൂടിയായിരുന്ന ഷൗക്കത്തിനെ മാറ്റി നിർത്തി പ്രകാശിനെ തന്നെ നിയമിച്ചത്. എന്നാൽ ഇതിനിടയിലായിരുന്നു പ്രകാശിന്റെ അപ്രതീക്ഷിത വിയോഗം.

 3

തുടർന്ന് 4 വൈസ് പ്രസിഡന്റുമാരുണ്ടെങ്കിലും ആർക്കും പ്രസിഡന്റിന്റെ ചുമതല നൽകിയിരുന്നില്ല. പുതിയ അധ്യക്ഷനെ കണ്ടെത്താനുള്ള ചർച്ചകൾ ആരംഭിച്ചതോടെ മകൻ ആര്യാടൻ ഷൗക്കത്തിന് സ്ഥാനം ഉറപ്പിക്കാനായി ആര്യാടൻ മുഹമ്മദ് നീക്കം ആരംഭിച്ചിട്ടുണ്ട്. രമേശ് ചെന്നിത്തലയെ മുൻനിർത്തിയാണ് ആര്യാടൻ കരുക്കൾ നീക്കുന്നത്.

4

നേരത്തേ രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതൃപദവിയിലേക്ക് പിന്തുണയ്ക്കാനുള്ള എ ഗ്രൂപ്പിന്റെ നീക്കത്തിൽ തുടക്കം മുതൽ ഒപ്പം നിന്ന നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. ഈ സാഹചര്യത്തിൽ കൂടിയാണ് ആര്യാടന്റെ നീക്കങ്ങൾ. മുതിർന്ന നേതാവായ ഉമ്മൻചാണ്ടിയുടെ പിന്തുണയും മകന് വേണ്ടി ആര്യാടൻ ഉറപ്പാക്കിയിട്ടുണ്ട്.

 5

5

എന്നാൽ പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ ഈ നീക്കത്തിനെതിരെ ഇതിനോടകം തന്നെ രംഗത്തെത്തിയിട്ടുണ്ട്. പാർട്ടിയിലും സംഘടന തലത്തിലും അനുഭവ പരിചയം ഇല്ലാത്ത ഷൗക്കത്തിനെ അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്.മാത്രമല്ല തിരഞ്ഞെടുപ്പിൽ നിലമ്പൂരിൽ വിവി പ്രകാശിന്റെ പരാജയത്തിന് പിന്നിൽ ഷൗക്കത്തിന് പങ്കുണ്ടെന്ന ആരോപണങ്ങളും ഇവർ ഉയർത്തിക്കാട്ടുന്നു.

6

മുതിർന്ന നേതാവ് ഇ മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിലാണ് എതിർ വിഭാഗം രംഗത്തെത്തിയിരിക്കുന്നത്. അതേസമയം പ്രായപരിധി മാനദണ്ഡമാക്കുന്നില്ലെന്ന് വ്യക്തമാക്കിയതോടെ മുഹമ്മദ് കുഞ്ഞിയും അധ്യക്ഷ പദവി ലക്ഷ്യം വെയ്ക്കുന്നുണ്ട്.കെപിസിസി സെക്രട്ടറിമാരായ വി. ബാബുരാജ്, കെപി നൗഷാദലി, എൻഎ കരീം, വി സുധാകരൻ എന്നിവരാണ് പദവിയ്ക്കായി രംഗത്തുള്ള മറ്റുള്ളവർ.

7

അതേസമയം ഷൗക്കത്തിനെ നിയമിക്കാനുള്ള നീക്കത്തിനെതിരെ ലീഗ് നേതൃത്വവും രംഗത്തെത്തിയിട്ടുണ്ടെന്നാണ് സൂചന. മുസ്ലീം സമുദായത്തോട് ഏറ്റുമുട്ടൽ നയം സ്വീകരിക്കുന്ന ഷൗക്കത്തിന്റെ നിലപാടുകളോട് സമുദായ ഗ്രൂപ്പുകൾക്കും താത്പര്യമില്ല. നേരത്തേ തന്നെ ഷൗക്കത്തിന് താത്കാലിക ചുമതല നൽകിയപ്പോൾ ലീഗ് എ ഗ്രൂപ്പ് നേതൃത്വത്തോട് അതൃപ്തി അറിയിച്ചിരുന്നു.

Recommended Video

cmsvideo
Lambda variant found in 31 countries | Oneindia Malayalam
8


അതിനിടെ സംസ്ഥാന കോൺഗ്രസിലേത് പോലെ തന്നെ ജില്ലയിലും ഗ്രൂപ്പ് സമവാക്യങ്ങൾ തകിടം മറഞ്ഞ സ്ഥിതിയിൽ ആയതിനാൽ ആര്യാടൻ മുഹമ്മദിന്റെ നീക്കങ്ങൾ വിജയിക്കില്ലെന്നാണ് നേതാക്കൾ കണക്കാക്കുന്നത്. ഗ്രൂപ്പ് വടംവലികൾ അംഗീകരിക്കില്ലെന്ന് ഇതിനോടകം തന്നെ കെപിസിസി അധ്യക്ഷൻ വ്യക്തമാക്കിയിട്ടുണ്ട്.

ആ 5 മണ്ഡലങ്ങളിലെ തോല്‍വി ഞെട്ടിച്ചെന്ന് സിപിഎം; യുഡിഎഫിലേക്ക് വോട്ട് പോയത് ഇങ്ങനെ..ആ 5 മണ്ഡലങ്ങളിലെ തോല്‍വി ഞെട്ടിച്ചെന്ന് സിപിഎം; യുഡിഎഫിലേക്ക് വോട്ട് പോയത് ഇങ്ങനെ..

ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി;മാറ്റിയത് 7 കളക്ടർമാരെ..ജാഫർ മാലിക്ക് എറണാകുളത്ത്..ഹരിത തൃശ്ശൂരിലേക്ക്ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണി;മാറ്റിയത് 7 കളക്ടർമാരെ..ജാഫർ മാലിക്ക് എറണാകുളത്ത്..ഹരിത തൃശ്ശൂരിലേക്ക്

സീരിയൽ നടി മൃദുല വിജയും യുവകൃഷ്ണയും വിവാഹിതരായി, ചിത്രങ്ങള്‍ കാണാം

Malappuram
English summary
Aryadan muhammed want son shaukath to be new malappuram dcc president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X