മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നേതൃത്വത്തെ ഞാന്‍ കുറ്റപ്പെടുത്തിയില്ല, ‘പോസ്റ്റ് വിവാദമാക്കേണ്ടതില്ല; ആര്യാടൻ ഷൌക്കത്ത്

Google Oneindia Malayalam News

മലപ്പുറം: ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ആര്യാടൻ ഷൌക്കത്ത്. തന്റെ പോസ്റ്റ് വിവാദമാക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതൃത്വത്തെ കുറ്റപ്പെടുത്തി ഒന്നുംതന്നെ പറഞ്ഞിട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വിശദീകരിച്ചിട്ടുണ്ട്. ന്യൂസ് 18നോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പദവികള്‍ക്കുവേണ്ടി മതേതര മൂല്യങ്ങള്‍ അടിയറവ് വെക്കില്ലെന്നായിരുന്നു ആര്യാടൻ ഷൌക്തത്ത് ഫേസ്ബുക്കിൽ കുറിച്ചത് വിവാദമായതിന് പിന്നാലെ തന്റെ വാക്കുകള്‍ക്ക് വിശദീകരണവുമായി ആര്യാടന്‍ ഷൗക്കത്ത് രംഗത്തെത്തിയിട്ടുള്ളത്.

ചിലയിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും വിജയ സാധ്യതയെ ബാധിച്ചു; ആലോചനയുണ്ടായില്ല, ലീഗില്‍ വിമര്‍ശനംചിലയിടത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയും വിജയ സാധ്യതയെ ബാധിച്ചു; ആലോചനയുണ്ടായില്ല, ലീഗില്‍ വിമര്‍ശനം

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡിസിസി അധ്യക്ഷന്‍ വിവി പ്രകാശ് നിലമ്പൂര്‍ സ്ഥാനാര്‍ഥിയായപ്പോള്‍ ഷൗക്കത്തിന് നല്‍കിയ താല്‍ക്കാലിക ചുമതല തെരഞ്ഞെടുപ്പിന് ശേഷം തിരിച്ചെടുത്തിരുന്നു. ഇതിനെതിരെയാണ് ആര്യാടൻ ഷൌക്കത്ത് വിമര്‍ശനവുമായെത്തിയത്. പദവി തിരിച്ചെടുത്തതോടെ ആര്യാടൻ ഷൌക്കത്തിന് വെറും ഇരുപത് ദിവസം മാത്രമാണ് ഡിസിസി അധ്യക്ഷന്റെ പദവിയിലിരുന്നത്. ഇതിനെതിരായ വിമർശനമാണ് ഷൌക്കത്തിന്റെ പോസ്റ്റെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്.

 aryadan-shoukath1-

എന്നാൽ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ കോണ്‍ഗ്രസിന് ഒരു പൈതൃകം ഉണ്ടെന്നാണ്ണ് താന്‍ ഉദ്ദേശിച്ചതെന്നും മറ്റെന്തിനേക്കാളും പ്രധാനം അതാണെന്നും ഷൗക്കത്ത് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു. അതേ സമയം തന്റെ ഫേസ്ബുക്ക് പോസ്റ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായ ഒളിയമ്പാണെന്ന വാദവും ആര്യാടന്‍ ഷൗക്കത്ത് തള്ളിക്കളഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
Ananthapuri election result prediction| Oneindia Malayalam

റമദാന്‍ വ്രതം ആരംഭിച്ചു, രാജ്യത്തെ വിവിധയിടങ്ങളില്‍ നിന്നുള്ള നോമ്പുതുറ ചിത്രങ്ങള്‍ കാണാം

പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്പ്പെടുത്തി കഴിവ്കെട്ട യോദ്ധാവെന്ന് മുദ്രകുത്താം. പദവികളുടെ പടി വാതിലടച്ച് പുറത്ത് നിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വെച്ച്, മതാത്മക രാഷ്ട്രീയത്തിന്‍റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്‍റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്‍റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ടെന്നുമായിരുന്നു ഷൌക്കത്ത് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

പായൽ രാജ്പുതിൻ്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Malappuram
English summary
Aryadan Shoukath gave explanation after his facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X