മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്യാടന്‍ ഷൗക്കത്തിനെ ഒഴിവാക്കിയേക്കും; നിലമ്പൂരില്‍ പിവി അന്‍വറിനെ പൂട്ടാന്‍ വിവി പ്രകാശിന് സാധ്യത

Google Oneindia Malayalam News

മലപ്പുറം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിലെ പ്രബല മുന്നണികളും രാഷ്ട്രീയ പാര്‍ട്ടികളും ഇതിനോടകം തന്നെ തുടക്കം കുറിച്ചു കഴിഞ്ഞു. അവസാന നിമിഷത്തേക്ക് കാത്തുവെക്കാതെ പല മണ്ഡലങ്ങളിലും ഇതിനോടകം തന്നെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും മിക്ക പാര്‍ട്ടികളും തുടങ്ങിയിട്ടുണ്ട്. പല മണ്ഡലങ്ങളിലും കണ്ട് പരിചയിച്ച മുഖങ്ങള്‍ക്ക് പകരം പുതിയ മുഖങ്ങള്‍ വരുമെന്ന സൂചനയാണ് ആദ്യ വട്ട ചര്‍ച്ചകള്‍ നല്‍കുന്നത്. യുഡിഎഫില്‍ അത്തരത്തില്‍ ഏറ്റവും വലിയ മാറ്റം ഉണ്ടാവാന്‍ പോവുന്നത് നിലമ്പൂര്‍ മണ്ഡലത്തിലാണെന്നാണ് ജില്ലയിലെ പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നും അറിയാന്‍ കഴിയുന്നത്.

നിലമ്പൂര്‍ മണ്ഡലം

നിലമ്പൂര്‍ മണ്ഡലം

ലീഗ് ശക്തികേന്ദ്രമായ മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച കോട്ടയായിരുന്നു നിലമ്പൂര്‍ മണ്ഡലം. മണ്ഡലം രൂപീകൃതമായ 1967 ലെ തിരഞ്ഞെടുപ്പില്‍ കെ കുഞ്ഞാലിയിലൂടെ സിപിഎമ്മാണ് മണ്ഡലത്തിലെ ാദ്യ വിജയി എങ്കിലും പിന്നീട് നടന്ന പത്ത് തിരഞ്ഞെടുപ്പില്‍ മണ്ഡലം കോണ്‍ഗ്രസിനൊപ്പം നിന്നു. ഇടക്കാലത്ത് 1982 ല്‍ ടികെ ഹംസ ഇടത് സ്വതന്ത്രനായും വിജയിച്ചിട്ടുണ്ട്.

ആര്യാടന്‍മാരുടെ തട്ടകം

ആര്യാടന്‍മാരുടെ തട്ടകം

1982 മുതല്‍ 2011 വരെ ആര്യാടന്‍ മുഹമ്മദായിരുന്നു മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രതിനിധി. എന്നാല്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ആര്യാടന്‍ മുഹമ്മദ് ഒഴിഞ്ഞ് പകരം മകന്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം കോണ്‍ഗ്രസിന് മണ്ഡലം നഷ്ടമായി. ആര്യാടന്‍ ഷൗക്കത്തിനെതിരെ 11504 വോട്ടിനായിരുന്നു ഇടത് സ്വതന്ത്രനായി മത്സരിച്ച പിവി അന്‍വറിന്‍റെ വിജയം.

എല്‍ഡിഎഫില്‍ പിവി അന്‍വര്‍

എല്‍ഡിഎഫില്‍ പിവി അന്‍വര്‍

മണ്ഡലം കേന്ദ്രീകരിച്ച മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെക്കുന്ന പിവി അന്‍വറിനെ ഇക്കുറിയും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കിയേക്കും. ഈ സാഹചര്യത്തില്‍ മണ്ഡലം തിരികെ പിടിക്കാന്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ തന്നെ രംഗത്തിറക്കാനാണ് കോണ്‍ഗ്രസ് ശ്രമം. കഴിഞ്ഞ തവണ അന്‍വറിനോട് മത്സരിച്ച് തോറ്റ ആര്യാടന്‍ ഷൗക്കത്തിന് പകരം മലപ്പുറം ജില്ലാ ഡിസിസി പ്രസിഡന്‍റ് വിവി പ്രകാശിനാണ് കോണ്‍ഗ്രസില്‍ സാധ്യത കൂടുതല്‍.

ആര്യാടന്‍ ഷൗക്കത്തിന്‍റെ കാര്യം

ആര്യാടന്‍ ഷൗക്കത്തിന്‍റെ കാര്യം

ആര്യാടന്‍ ഷൗക്കത്തിന് ഒരു അവസരം കൂടി നല്‍കണമെന്ന വികാരവും പാര്‍ട്ടിയില്‍ ഒരു പക്ഷത്തിനുണ്ട്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ നഗരസഭയില്‍ അടക്കം പാര്‍ട്ടിക്ക് ഉണ്ടായ തിരിച്ചടി ആര്യാടന്‍ ഷൗക്കത്തിന്‍റെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. മലപ്പുറത്ത് കോണ്‍ഗ്രസ് നേതൃത്വം വഹിക്കുന്ന ഏക നഗരസഭയായ നിലമ്പൂര്‍ ഇക്കുറി ഇടതുമുന്നണി പിടിച്ചെടുക്കുകയായിരുന്നു.

നിലമ്പൂര്‍ നഗരസഭയിലെ തിരിച്ചടി

നിലമ്പൂര്‍ നഗരസഭയിലെ തിരിച്ചടി

ആകെയുള്ള 33 ഡിവിഷനുകളില്‍ 22 സീറ്റുകള്‍ നേടിയാണ് ഇടതുമുന്നണി അധികാരം പിടിച്ചത്. യുഡിഎഫിന് ഒമ്പത് ഡിവിഷനിലുകളാണ് ജയിക്കാനായത്. ജില്ലയില്‍ മുസ്ലിം ലീഗിന് അംഗത്വമില്ലാത്ത ഏക നഗരസഭയും നിലമ്പൂര്‍ ആണ്. 2010ല്‍ നിലമ്പൂര്‍ നഗരസഭയായതിനുശേഷം രണ്ടുതവണയും യുഡിഎഫാണ് ഭരിച്ചിരുന്നത്. ആര്യാടന്‍മാരുടെ തട്ടകമായ നിലമ്പൂരിലെ തിരിച്ചടി പാര്‍ട്ടിയില്‍ അവരുടെ തിളക്കത്തിനും കാര്യമായ മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

വിവി പ്രകാശ് വരുമോ

വിവി പ്രകാശ് വരുമോ

ഇക്കാരണങ്ങളാല്‍ കൊണ്ട് തന്നെ വിവി പ്രകാശിനെ കൊണ്ടുവന്ന് മണ്ഡലം തിരികെ പിടിക്കണമെന്ന ആവശ്യം പാര്‍ട്ടിയില്‍ ശക്തമാണ്. ഇരുനേതാക്കള്‍ക്ക് വേണ്ടിയും പാര്‍ട്ടി അണികള്‍ രംഗത്ത് ഇറങ്ങുന്ന സാഹചര്യം ഉണ്ടായാല്‍ വി.വി പ്രകാശും ആര്യാടൻ ഷൗക്കത്തും തമ്മിൽ ചർച്ച നടത്തി തീരുമാനത്തിലെത്താനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്. ആര്യാടന്‍ ഷൗക്കത്തിനേക്കാള്‍ മുസ്ലിം ലീഗിന് താല്‍പര്യം വിവി പ്രകാശിനോടാണ് എന്നതും ശ്രദ്ധേയമാണ്.

 ഇടതുമുന്നണി വിജയിച്ചത്

ഇടതുമുന്നണി വിജയിച്ചത്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലമ്പൂര്‍ അടക്കം മലപ്പുറം ജില്ലയില്‍ നാല് മണ്ഡലങ്ങളിലായിരുന്നു ഇടതുമുന്നണി വിജയിച്ചത്. ബാക്കി 12 ലും യുഡിഎഫ് വിജയിച്ചു. സ്പീക്കർ ശ്രീരാമകൃഷ്ണന്‍റെ മണ്ഡലമായ പൊന്നാനി, മന്ത്രി കെ ടി ജലീലിന്‍റെ മണ്ഡലമായ തവനൂര്‍, വി അബ്ദുറഹ്മാന്‍റെ മണ്ഡലമായ താനൂർ എന്നിവയായിരുന്നു നിലമ്പൂരിന് പുറമെ മലപ്പറും ജില്ലയില്‍ ഇടതുമുന്നണി നേടിയ മണ്ഡലങ്ങള്‍.

മുസ്ലിം ലീഗിന് അംഗമില്ല

മുസ്ലിം ലീഗിന് അംഗമില്ല

അതേസമയം പാര്‍ട്ടിയുടെ ശക്തി കേന്ദ്രമായ മലപ്പുറത്ത് മുസ്ലിം ലീഗ് വളരെ നേരത്തെ തന്നെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ അവ്യക്ത നീക്കി വളരെ നേരത്തെ തന്നെ പ്രചാരണ രംഗത്ത് ഇറങ്ങണമെന്നാണ് കോണ്‍ഗ്രസിനോടും അവര്‍ ആവശ്യപ്പെടുന്നത്. തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ 16 മണ്ഡലങ്ങളിലൂടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ലീഗ് ജാഥ നടത്തും.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
നേരത്തെ ഒരുങ്ങാന്‍ ലീഗ്

നേരത്തെ ഒരുങ്ങാന്‍ ലീഗ്

മലപ്പുറത്ത് കഴിഞ്ഞ തവണ ഒരു സീറ്റില്‍ തോറ്റതും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് ഇത്തവണ നേരത്ത തന്നെ ഒരുങ്ങാന്‍ ലീഗിനെ പ്രേരിപ്പിച്ചത്. താനൂരാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ കൈവിട്ടത്. പെരിന്തല്‍മണ്ണയിലും മങ്കടയിലും തിരൂരങ്ങാടിയിലും ഭൂരിപക്ഷം വലിയ തോതില്‍ കുറയുകുയം ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിഞ്ഞത് ലീഗിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു.

Malappuram
English summary
aryadan shoukath may be avoided; VV Prakash may be the Congress candidate in Nilambur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X