മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്രകുത്താം'... തുറന്നടിച്ച് ആര്യാടന്‍

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം ജില്ലയില്‍ കോണ്‍ഗ്രസിനുള്ളില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിന്റെ സൂചന നല്‍കി ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആരേയും പേരെടുത്ത് പരാമര്‍ശിക്കാതെ, എന്നാല്‍ പറയാനുള്ള കാര്യങ്ങള്‍ എല്ലാം ഭംഗന്ത്യരേണ വ്യക്തമാക്കിക്കൊണ്ടാണ് ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

ആര്യാടന്‍ ഷൗക്കത്തിന് എട്ടിന്റെ പണികൊടുത്ത് കോണ്‍ഗ്രസ്; വിവി പ്രകാശ് വീണ്ടും ഡിസിസി അധ്യക്ഷന്‍?ആര്യാടന്‍ ഷൗക്കത്തിന് എട്ടിന്റെ പണികൊടുത്ത് കോണ്‍ഗ്രസ്; വിവി പ്രകാശ് വീണ്ടും ഡിസിസി അധ്യക്ഷന്‍?

തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ധര്‍മജന്‍ സ്ഥലത്തുണ്ടാകുമോ? ഷൂട്ടിങ്ങിനായി നേപ്പാളില്‍തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ധര്‍മജന്‍ സ്ഥലത്തുണ്ടാകുമോ? ഷൂട്ടിങ്ങിനായി നേപ്പാളില്‍

നിലമ്പൂര്‍ സീറ്റിന് പകരമായി ആര്യാടന്‍ ഷൗക്കത്തിന് നല്‍കിയ മലപ്പുറം ഡിസിസി പ്രസിഡന്റ് പദവി ഒരു മുന്നറിയിപ്പും ഇല്ലാതെ കെപിസിസി അധ്യക്ഷന്‍ തിരിച്ചെടുത്തിരുന്നു. ഇതിന് പിറകെയാണ് പ്രശ്‌നങ്ങള്‍ വഷളായത്. വിശദാംശങ്ങള്‍...

പിന്നില്‍ നിന്ന് കുത്തല്‍

പിന്നില്‍ നിന്ന് കുത്തല്‍

പിന്നില്‍ നിന്നും കഠാരയിറക്കി കീഴ്‌പ്പെടുത്തി കഴിവുകെട്ട യോദ്ധാവെന്ന് മുദ്ര കുത്താം. പദവികളുടെ പടി വാതിലടത്ത് പുറത്ത് നിര്‍ത്താം. പദവികള്‍ക്ക് വേണ്ടി മതേതര മൂല്യങ്ങള്‍ പണയം വച്ച്, മതാത്മക രാഷ്ട്രീയത്തിന്റെ ഉപജാപങ്ങള്‍ക്ക് മുന്നില്‍ മുട്ടിലിഴയുന്നവര്‍ അറിയുക. ഇനിയും ഒരുപാട് തോറ്റാലും ശരി, നാടിന്റെ മോചനം സാധ്യമാക്കിയ ദേശീയ കുലത്തിന്റെ ആത്മാഭിമാനം കളങ്കപ്പെടുത്തി ആരുടെ മുന്നിലും കീഴ്‌പ്പെടാനില്ല. ഇനിയും നടക്കാനേറെയുണ്ട്. ഒട്ടേറെ സൂര്യോദയങ്ങള്‍ കാണാനുണ്ട്- ഇങ്ങനെ ആണ് ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

നിലമ്പൂരിനെ ചൊല്ലി

നിലമ്പൂരിനെ ചൊല്ലി

നിലമ്പൂര്‍ സീറ്റിനെ ചൊല്ലിയാണ് മലപ്പുറത്ത് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ രൂക്ഷമായത്. ആര്യാടന്‍ മുഹമ്മദ് പതിറ്റാണ്ടുകള്‍ വിജയിച്ച മണ്ഡലത്തില്‍ കഴിഞ്ഞ തവണ മകന്‍ ആര്യാടന്‍ ഷൗക്കത്ത് പരാജയപ്പെട്ടിരുന്നു. ഇത്തവണയും നിലമ്പൂരില്‍ മത്സരിക്കണം എന്നതായിരുന്നു ഷൗക്കത്തിന്റെ ആവശ്യം. ഇതിനെതിരെ വിവി പ്രകാശ് രംഗത്ത് വന്നു.

പ്രകാശിന് വഴങ്ങി

പ്രകാശിന് വഴങ്ങി

നിലമ്പൂരില്‍ ഇത്തവണ വിവി പ്രകാശ് മത്സരിക്കട്ടേ എന്നായിരുന്നു നേതൃത്വത്തിന്റെ തീരുമാനം. ഇതിന് പിന്നില്‍ പല സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിരുന്നു എന്ന് ആക്ഷേപമുണ്ട്. ഏറ്റവും ഒടുവില്‍ കേന്ദ്ര നേതൃത്വം കൂടി ഇടപെട്ടായിരുന്നു ഷൗക്കത്തിനെ അനുനയിപ്പിച്ചത്.

ഡിസിസി പ്രസിഡന്റ്

ഡിസിസി പ്രസിഡന്റ്

വിവി പ്രകാശ് ആയിരുന്നു മലപ്പുറം ഡിസിസി പ്രസിഡന്റ്. പ്രകാശ് മത്സരിക്കുമ്പോള്‍ ആര്യാടന്‍ ഷൗക്കത്തിന് ഡിസിസി പ്രസിഡന്റ് പദവി നല്‍കാമെന്നായിരുന്നു ഒത്തുതീര്‍പ്പ്. യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ അധ്യക്ഷ സ്ഥാനവും വാഗ്ദാനം ചെയ്തിരുന്നു.

അപ്രതീക്ഷിത തിരിച്ചടി

അപ്രതീക്ഷിത തിരിച്ചടി

സ്ഥിരം പദവി എന്ന നിലയില്‍ ആയിരുന്നു ആര്യാടന്‍ ഷൗക്കത്ത് ഡിസിസി അധ്യക്ഷ പദവി സ്വീകരിച്ചത്. എന്നാല്‍ ഏപ്രില്‍ 11 ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ ഈ ധാരണകളെ മുഴുവന്‍ അട്ടിമറിക്കുന്നതായിരുന്നു. അതോടെ ഷൗക്കത്തിന്റെ ഡിസിസി അധ്യക്ഷ പദവിയും പോയി.

 ചുമതല തിരിച്ചേല്‍പിക്കണം

ചുമതല തിരിച്ചേല്‍പിക്കണം

തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഡിസിസി അധ്യക്ഷന്‍മാര്‍ക്ക് പകരം കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് ഡിസിസികളില്‍ താത്കാലിക ചുമതലയേറ്റവര്‍ ഒഴിയണം എന്നായിരുന്നു സര്‍ക്കുലറിലെ നിര്‍ദ്ദേശം. സ്ഥിരം അധ്യക്ഷന്‍മാര്‍ ഏപ്രില്‍ 12 ന് തന്നെ ചുമതല തിരിച്ചെടുക്കണം എന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിച്ചിരുന്നു.

വാഗ്ദാന ലംഘനം

വാഗ്ദാന ലംഘനം

കേന്ദ്ര നേതൃത്വം ഇടപെട്ടുണ്ടാക്കിയ ഒത്തുതീര്‍പ്പാണ് ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ആര്യാടന്‍ ഷൗക്കത്തിന്റെ നിലപാട്. ഇതിെതിരെ ഷൗക്കത്തിനെ പിന്തുണയ്ക്കുന്നവര്‍ കടുത്ത പ്രതിഷേധവും ഉയര്‍ത്തിയിരുന്നു. ഈ പ്രതിഷേധം പരസ്യമാകും എന്ന് കരുതി ഡിസിസിയുടെ തിരഞ്ഞെടുപ്പ് അവലോകന യോഗവും മാറ്റി വച്ചിരുന്നു.

വലിയ പിന്തുണ

വലിയ പിന്തുണ

ആര്യാടന്‍ ഷൗക്കത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന് വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവി പ്രകാശിനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളും ഒരു വിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ട്. ബിജെപിയേക്ക് പോകും എന്ന് ഭീഷണിപ്പെടുത്തിയാണ് വിവി പ്രകാശ് നിലമ്പൂര്‍ സീറ്റ് സ്വന്തമാക്കിയത് എന്നാണ് ആക്ഷേപം.

22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?22 വര്‍ഷത്തെ ചരിത്രം ഇത്തവണ മാറും; 'ട്രെന്‍ഡ്' ചെയ്യാന്‍ ഇത്തവണ 'എന്‍കോര്‍'... എന്താണ് സംഭവം?

ജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകുംജി സുധാകരന്‍ കവിതയെഴുത്ത് തുടരും! തന്റെ കവിതകള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് പേരുണ്ട്, എല്ലാവര്‍ക്കും മനസ്സിലാകും

Malappuram
English summary
Kerala Assembly Election 2021: Aryadan Shoukath's Facebook post indirectly criticising Congress Leadership and VV Prakash.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X