മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആര്യാടന്‍ ഷൗക്കത്തിന് എട്ടിന്റെ പണികൊടുത്ത് കോണ്‍ഗ്രസ്; വിവി പ്രകാശ് വീണ്ടും ഡിസിസി അധ്യക്ഷന്‍?

Google Oneindia Malayalam News

മലപ്പുറം: കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏറെ സങ്കീര്‍ണമായ മണ്ഡലം ആയിരുന്നു നിലമ്പൂര്‍. കഴിഞ്ഞ തവണ മത്സരിച്ച് പരാജയപ്പെട്ട ആര്യാടന്‍ ഷൗക്കത്ത് ഇത്തവണയും നിലമ്പൂരില്‍ മത്സരിക്കണം എന്ന നിലപാടില്‍ ആയിരുന്നു. പിതാവ് ആര്യാടന്‍ മുഹമ്മദിന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു.

വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ അടിവേരിളക്കും; പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം... കൈകഴുകാനാകാതെ നേതാക്കള്‍വട്ടിയൂര്‍ക്കാവ് കോണ്‍ഗ്രസിന്റെ അടിവേരിളക്കും; പ്രശ്‌നങ്ങള്‍ അതീവ ഗുരുതരം... കൈകഴുകാനാകാതെ നേതാക്കള്‍

സിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനംസിപിഎമ്മിന് ഏഴ് സീറ്റ് കുറയും, കോണ്‍ഗ്രസിന് 11 സീറ്റ് കൂടും; ലീഗിന് സീറ്റ് കൂടില്ല... ഭരണത്തുടര്‍ച്ച പ്രവചനം

എന്നാല്‍ ജയസാധ്യത പരിഗണിച്ച് ഡിസിസി അധ്യക്ഷനും നാട്ടുകാരനും ആയ വിവി പ്രകാശിനെ ആണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയത്. ഇതിനായി ആര്യാടന്‍ ഷൗക്കത്തിന് ചില ഓഫറുകളും മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ അതിലെ ആദ്യത്തെ ഓഫര്‍ തന്നെ ഇപ്പോള്‍ ലംഘിക്കപ്പെട്ടിരിക്കുകയാണ് എന്നാണ് വിവരം. വിശദാംശങ്ങള്‍...

ഡിസിസി അധ്യക്ഷന്‍

ഡിസിസി അധ്യക്ഷന്‍

ഡിസിസി അധ്യക്ഷ പദവിയും, യുഡിഎഫ് അധികാരത്തിലെത്തിയാല്‍ ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ സ്ഥാനവും ആണ് ആര്യാടന്‍ ഷൗക്കത്തിന് വാഗ്ദാനം ചെയ്തിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് നടത്തിയ സമവായ ചര്‍ച്ചകള്‍ക്കൊടുവില്‍ ആയിരുന്നു ഇത്തരമൊരു ഒത്തുതീര്‍പ്പില്‍ എത്തിയത്.

ചുമതലയേറ്റു

ചുമതലയേറ്റു

വിവി പ്രകാശിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിറകെ ആര്യാടന്‍ ഷൗക്കത്ത് ഡിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. എന്നാല്‍ അത് സ്ഥിരം അധ്യക്ഷ നിയമനം ആയിരുന്നോ എന്നതില്‍ വ്യക്തതയില്ലായിരുന്നു. ഇപ്പോള്‍ അതില്‍ ചില വ്യക്തതകള്‍ വന്നിരിക്കുന്നു എന്നാണ് വിവരം.

തിരിച്ച് ചുമതലയേല്‍ക്കണം

തിരിച്ച് ചുമതലയേല്‍ക്കണം

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഡിസിസി അധ്യക്ഷന്‍മാര്‍ ചുമതല വീണ്ടും ഏറ്റെടുക്കണം എന്നാണ് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ സര്‍ക്കുലര്‍. കൊല്ലം, എറണാകുളം, മലപ്പുറം, കണ്ണൂര്‍, വയനാട് ഡിസിസി പ്രസിഡന്റുമാരാണ് ഇത്തവണ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്. എല്ലാവരോടും ഏപ്രില്‍ 12 മുതല്‍ ചുമതലയില്‍ തിരികെ എത്താനാണ് നിര്‍ദ്ദേശം.

കടുത്ത പ്രതിഷേധം

കടുത്ത പ്രതിഷേധം

കെപിസിസിയുടെ തീരുമാനത്തിനെതിരെ കടുത്ത പ്രതിഷേധത്തിലാണ് ആര്യാടന്‍ ഷൗക്കത്തും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും. സ്ഥിരം പദവി എന്ന നിലയിലാണ് ഡിസിസി അധ്യക്ഷ പദവി ഏറ്റെടുത്തത് എന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. ജില്ലയില്‍ കോണ്‍ഗ്രസിനുള്ളിലെ ചേരിപ്പോര് ഇനിയും മറനീക്കി പുറത്ത് വരുമോ എന്നാണ് അറിയേണ്ടത്.

അവലോകനം മാറ്റിവച്ചു

അവലോകനം മാറ്റിവച്ചു

ജില്ലയിലെ തിരഞ്ഞെടുപ്പ് അവലോകനത്തിനായി ഏപ്രില്‍ 12 തിങ്കളാഴ്ച യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ പുതിയ സര്‍ക്കുലറിന്റെ പശ്ചാത്തലത്തില്‍ ഈ യോഗം തന്നെ മാറ്റി വയ്ക്കുകയായിരുന്നു എന്നാണ് വിവരം. യോഗത്തില്‍ ആര്യാടന്‍ ഷൗക്കത്തും കൂട്ടരും പ്രശ്‌നമുണ്ടാക്കുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.

സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍

സ്ഥാനം ഒഴിഞ്ഞില്ലെങ്കില്‍

കെപിസിസി അധ്യക്ഷന്റെ സര്‍ക്കുലര്‍ വാഗ്ദാന ലംഘനമാണെന്ന വാദത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ആര്യാടന്‍ ഷൗക്കത്ത്. കേന്ദ്ര നേതൃത്വം നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ സ്ഥാനം ഒഴിയാന്‍ ഷൗക്കത്ത് തയ്യാറാവില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. അങ്ങനെയെങ്കില്‍ സ്ഥിതി കൂടുതല്‍ ഗുരുതരമാകും.

ആര്യാടനും ഇറങ്ങും

ആര്യാടനും ഇറങ്ങും

ഏറെ നാളായി ആര്യാടന്‍ മുഹമ്മദ് സജീവ രാഷ്ട്രീയത്തില്‍ ഇടപെടുന്നില്ല. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അദ്ദേഹം രംഗത്തിറങ്ങിയേക്കും എന്നാണ് വിവരം. ജില്ലയില്‍ ഇത്രനാളും കോണ്‍ഗ്രസില്‍ ആര്യാടന്‍ മുഹമ്മദായിരുന്നു അവസാനവാക്ക്. ഷൗക്കത്തിന് ഡിസിസി അധ്യക്ഷസ്ഥാനവും നഷ്ടമായാല്‍ സ്ഥിതിഗതികള്‍ മാറിമറിയും.

തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകം

തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകം

നിലമ്പൂരിലെ തിരഞ്ഞെടുപ്പ് ഫലവും ജില്ലയിലെ കോണ്‍ഗ്രസ് സമവാക്യങ്ങളില്‍ നിര്‍ണായകമാകും. ഗ്രൂപ്പ് വഴക്ക് വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ വിവി പ്രകാശ് പരാജയപ്പെടാനാണ് സാധ്യത. കഴിഞ്ഞ തവണയും നിലമ്പൂരില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങള്‍ പ്രകടമായിരുന്നു. ഇത്തവണ കോണ്‍ഗ്രസിന് വോട്ട് കുറഞ്ഞാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആര്യാടന്‍ ഷൗക്കത്തിനായിരിക്കും എന്നാണ് പാര്‍ട്ടിയിലെ സംസാരം.

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍

ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍

നിലമ്പൂരിന് പകരം പൊന്നാനിയോ പട്ടാമ്പിയോ നല്‍കാം എന്നതായിരുന്നു ആര്യാടന്‍ ഷൗക്കത്തിനുള്ള വാഗ്ദാനം. എന്നാല്‍ അത്തരം ഒരു വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറായിരുന്നില്ല. ഏറ്റവും ഒടുവില്‍ ആണ് കേന്ദ്ര നേതൃത്വത്തിന്റെ ഫോര്‍മുല വരുന്നത്. സ്ഥിരം ഡിസിസി അധ്യക്ഷന്‍ എന്നതായിരുന്നു അതില്‍ പ്രധാനം.

നെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകംനെഞ്ചിടിപ്പോടെ ബിജെപി നേതൃത്വം; കൂടുതല്‍ സീറ്റുകള്‍ നേടിയില്ലെങ്കില്‍ ചില തലകള്‍ ഉരുളും, കഴക്കൂട്ടം നിര്‍ണായകം

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയെ ജെയ്ക്ക് അട്ടിമറിക്കും? ജെയ്ക്കിനെതിരെ പരാതിക്ക് പിറകെ ചര്‍ച്ചകള്‍

Malappuram
English summary
Kerala Assembly Election 2021: Aryadan Shoukath should leave DCC president post, VV Prakash will retian- New circular from KPCC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X