മലപ്പുറത്ത് ബൈക്കപകടത്തില്‍ മരിച്ച ആസാം യുവാവിന്റെ മൃതദേഹം വിമാനമാര്‍ഗം നാട്ടില്‍കൊണ്ടുപോയി, ഹോട്ടല്‍ തൊഴിലാളിയായിരുന്നു
മലപ്പുറം: മലപ്പുറത്ത് ബൈക്കപകടത്തില്‍ മരിച്ച ആസാം സ്വദേശിയായ യുവാവിന്റെ മൃതദേഹം വിമാന മാര്‍ഗ്ഗം ഇന്നലെ സ്വദേശത്തേക്ക് കൊണ്ടുപോയി. മലപ്പുറം തിരൂര്‍ക്കാട് ഹോട്ടല്‍ തൊഴിലാളിയായിരുന്ന ആസാം ഗുഹാവട്ടി മുരിഗ ജില്ല ബോര്കുറാനിയിലെ ഒസീമുദ്ദീന്റെ മകന് ഇസാസുല്‍ ഹഖ് (19) ന്റെ മൃതദേഹമാണ് ബന്ധുക്കള്‍ എത്തി നെടുമ്പാശേരി എയര്‍പോര്‍ട്ട് വഴി ഗുഹാവത്തിയിലേക്ക് കൊണ്ടുപോയത്.
ചൊവ്വാഴ്ച ഉച്ചയോടെ മലപ്പുറം-പെരിന്തല്‍മണ്ണ ദേശീയ പാതയില്‍ രാമപുരത്താണ് അപകടമുണ്ടായത്. ഇസാസുല്‍ ഹഖ് ഓടിച്ച ബൈക്ക് നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട ജെ സി ബിയില്‍ ഇടിക്കുകയായിരുന്നു.
ഉടന്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മങ്കട എസ് ഐ അബ്ദുല്‍ അസീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം എംബാം ചെയ്ത് ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയായിരുന്നു.ഇസാസുല്‍ ഹഖിന്റെ മാതാവ് സാഫിയ, സഹോദരങ്ങള്‍: എസ്ഫിന, മുഈനുല്‍ ഇസ്ലാം. അപകടവിവരമിറിഞ്ഞ് ഹോട്ടലധികൃതരും സഹജീവനക്കാരും ആസാം ഗുഹാവട്ടി മുരിഗ ജില്ല ബോര്കുറാനിയിലെ ഒസീമുദ്ദീന്റെ കുടുംബത്തെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു ബന്ധുക്കള്‍ എത്താന്‍ കാത്തിരിക്കുകയും ഇവര്‍ മൃതദേഹം നാട്ടിലേക്കുകൊണ്ടുപോകണമെന്ന് ആദ്യംതന്നെ അറിയിക്കുകയുമായിരുന്നു.