മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശബരിമല കയറാനൊരുങ്ങിയ അപര്‍ണ്ണ ശിവകാമിയുടെ വീടിന് കല്ലേറ്, ജനല്‍ചില്ലുകള്‍ തകര്‍ത്തു, ഉറങ്ങിക്കിടന്ന കുഞ്ഞിന് പരുക്ക്

  • By Desk
Google Oneindia Malayalam News

മലപ്പുറം: ശബരിമലക്ക് പോകാനൊരുങ്ങിയ കാക്കഞ്ചേരി കുഴിപ്പുറം സ്വദേശി അപര്‍ണ ശിവകാമിയുടെ വീടിന് കല്ലേറ്, ജനല്‍ചില്ലുകള്‍ തകര്‍ന്നു, ഉറങ്ങിക്കിടന്ന കുഞ്ഞിന് സാരമായ പരുക്കേറ്റു. ശബരിമലക്ക് പോകാന്‍ തയ്യാറായി യാത്ര തിരിച്ച കണ്ണൂരിലെ രേഷ്മ നിശാന്ത് അടക്കമുള്ള യുവതികള്‍ക്ക് പത്രസമ്മേളനം നടത്തുവാനും മറ്റും സൗകര്യം ചെയ്തു കൊടുത്ത കാക്കഞ്ചേരിക്കടുത്ത് താമസിക്കുന്ന അപര്‍ണ്ണശിവകാമിയുടെ വീടിന്ന് നേരെയാണ് കല്ലേറുണ്ടായത്. കല്ലേറില്‍ വീടിന്റെ ഏതാനും ജനല്‍ ചില്ലുകള്‍ തകര്‍ന്നു.

സ്വര്‍ണം മിശ്രിത രൂപത്തില്‍ ചെറിയ പാക്കിറ്റുകളിലാക്കി, ശേഷം ഷര്‍ട്ടിന്റെ കോളറിനുള്ളിലും അരയിലും ചുറ്റിവെച്ചു, കരിപ്പൂരില്‍ പിടികൂടിയത് 54ലക്ഷത്തിന്റെ സ്വര്‍ണം

പുലര്‍ച്ചെ 3.30ഓടെ ബൈക്കിലെത്തിയ സംഘമാണ് ആക്രമം നടത്തിയത്. ശബ്ദം കേട്ട് പുറത്തിറങ്ങിയ അപര്‍ണ്ണയെ കണ്ടതോടെ ആക്രമികള്‍ ഓടി രക്ഷപ്പെട്ടു. അപര്‍ണ്ണ ശബരിമലയിലേക്ക് പോകാന്‍ തയ്യാറായിട്ടില്ലെന്നും, കണ്ണൂരില്‍ നിന്നും പോകുന്ന സംഘത്തിന്ന് വേണ്ട സൗകര്യന്റെ ചെയ്ത് കൊടുക്കുകയുമായിരുന്നു. വാട്ട്‌സ്ആപ്പ്, ഫോണ്‍ വഴിയുള്ള ബന്ധമാണ് അപര്‍ണ്ണക്ക് കണ്ണൂര്‍ സംഘവുമായി ഉണ്ടായിരുന്നതെന്നും അവര്‍ പറയുന്നു.

Aparna Sivakami

എയര്‍പോര്‍ട്ട് സ്‌കൂളിലെ അധ്യാപികയാണ് അപര്‍ണ്ണശിവകാമി.മക്കള്‍ കിടന്നുറങ്ങുകയായിരുന്ന മുറിയിലാണ് കല്ലും ചില്ലുകളും വീണത്. ഇതോടെയാണ് കുഞ്ഞിന് സാരമായ പരുക്കേറ്റത്. വീടിന് 50 മീറ്റര്‍ ദൂരെ മാറി ബൈക്ക് നിര്‍ത്തിയാണ് ആക്രമികള്‍ എത്തിയത്. അപര്‍ണ്ണപുറത്തിറങ്ങിയതോടെ ഓടിയ ആക്രമികള്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടതായി അപര്‍ണ്ണ പറഞ്ഞു.

അക്രമികളെ കണ്ടില്ലെന്നും എന്നാല്‍ വീടിനു പുറത്തുനിന്നു ബൈക്ക് സ്റ്റാര്‍ട്ട് ചെയതു പോകുന്ന ശബ്ദം കേട്ടതായും അപര്‍ണയും ഭര്‍ത്താവ് പ്രതാപ് ജോസഫും പറഞ്ഞു. തന്റെ ഫേസ് ബുക്കിലൂടെയാണ് ആക്രമണത്തെക്കുറിച്ചു അപര്‍ണ ആദ്യം വ്യക്തമാക്കിയത്. സംഭവത്തെ തുടര്‍ന്നു തേഞ്ഞിപ്പലം പോലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.

കഴിഞ്ഞ ദിവസം ശബരിമലയില്‍ പോകാന്‍ താല്പര്യം പ്രകടിപ്പിച്ചു എറണാകുളത്തു വാര്‍ത്താസമ്മേളനം നടത്തിയ യുവതികള്‍ക്കൊപ്പം അപര്‍ണയും ഉണ്ടായിരുന്നു. ഇതില്‍ പ്രകോപിതരായവരാകാം ആക്രമണത്തിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം. പരാതി പ്രകാരം പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയിട്ടുണ്ട്.

Malappuram
English summary
Attack against Aparna Sivakami's house in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X