മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഹര്‍ത്താലില്‍ തിരൂരില്‍ അക്രമണം, ഓട്ടോകള്‍ അടിച്ചു തകര്‍ത്തു, ബസ് ഡ്രൈവറെ മര്‍ദിച്ചു, ദൃശ്യം പകര്‍ത്തിയ മൊബൈല്‍ഫോണും കണ്ടക്ടറുടെ ബാഗിലെ കളക്ഷനും കവര്‍ന്നെന്ന് പാരാതി

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
ഹര്‍ത്താലില്‍ തിരൂരില്‍ അക്രമണം

മലപ്പുറം: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികലയെ പോലീസ് ശബരിമലയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാവിലെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ മലപ്പുറത്ത് ജനം വലഞ്ഞു. തിരൂരില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ഓട്ടോകള്‍ അടിച്ചുതകര്‍ത്തു, ബസിനെ വട്ടിമിട്ട് തടഞ്ഞ് ഡ്രൈവറുടെ ഷര്‍ട്ട് അടക്കം വലിച്ചു കീറുകയും ദൃശ്യം പകര്‍ത്തിയെന്ന് പറഞ്ഞ് ബസ് ജീവനക്കാരന്റെ മൊബൈല്‍ ഫോണും എടുത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ മുങ്ങി.

രാജസ്ഥാനില്‍ എല്ലാം തിരുത്തി കോണ്‍ഗ്രസ്; 46 വര്‍ഷത്തെ പതിവ് തെറ്റിച്ചു, പൈലറ്റിന്റെ മുസ്ലിം ബന്ധംരാജസ്ഥാനില്‍ എല്ലാം തിരുത്തി കോണ്‍ഗ്രസ്; 46 വര്‍ഷത്തെ പതിവ് തെറ്റിച്ചു, പൈലറ്റിന്റെ മുസ്ലിം ബന്ധം

 ഓട്ടോ തടഞ്ഞു!

ഓട്ടോ തടഞ്ഞു!


തിരൂര്‍ പുതിയങ്ങാടിയില്‍നിന്നും രാവിലെ വരികയായിരുന്ന ഓട്ടോ ഡ്രൈവറോട് പൂങ്ങോട്ടുകളത്തുവെച്ച് ബൈക്കിലെത്തിയ സംഘം ഓട്ടോ തടഞ്ഞു. ഇന്ന് ഹര്‍ത്താലാണെന്ന് അറിയില്ലെന്നും ഓട്ടോ നിര്‍ത്തി തിരിച്ചുപോകാനും ആവശ്യപ്പെട്ടു. എന്നാല്‍ ഹര്‍ത്താല്‍ വിവരം താന്‍ അറിഞ്ഞിട്ടില്ലെന്നും സ്ഥലത്ത് കൊണ്ടുപോയി നിര്‍ത്തിടാമെന്ന് പറഞ്ഞ് ഓട്ടോ തിരിച്ചെങ്കിലും ആറംഗ സംഘം ബൈക്കിലെത്തി ഓട്ടോ തടയുകയും ഓട്ടോയുടെ ഗ്ലാസ് തകര്‍ക്കുകയും ചെയ്തു. ഈഓട്ടോക്ക് പിറകില്‍ വന്ന സാദിഖ് എന്ന ഓട്ടോഡ്രൈവറേയും സംഘം ഇതെ രീതിയില്‍ അക്രമിച്ചു. സാദിഖിന്റെ ഷര്‍ട്ടും വലിച്ചു കീറി. ഹര്‍ത്താല്‍ വിവരം അറിയാതെ തിരൂര്‍ മേഖലയില്‍ ഇന്നു രാവിലെ നിരവധി ഓട്ടോകള്‍ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ ഹര്‍ത്താല്‍ അറിഞ്ഞതോടെ പലരും മടങ്ങുകയായിരുന്നു. ഓട്ടോള്‍ക്കെതിരെയുള്ള അക്രമണത്തിന് പുറമെ തിരൂരില്‍ സര്‍വീസ് നടത്താന്‍ എത്തിയ ബസ് തടഞ്ഞ് ഡ്രൈവറെയും സംഘം അക്രമിച്ചു.

 ബസ് ഡ്രൈവറെ ആക്രമിച്ചു

ബസ് ഡ്രൈവറെ ആക്രമിച്ചു


തിരൂരില്‍ ഹര്‍ത്താലാണെന്നറിയാതെ ഓട്ടം പോകുവാനെത്തിയ ഫ്രണ്ട്‌സ് ബസ് ഡ്രൈവര്‍ കുറു കത്താണി കൈതക്കല്‍ നിയാസി(28)നെ ബൈക്കിലെത്തിയ ഏഴംഗ സംഘം അക്രമിച്ചു. മര്‍ദ്ദനമേറ്റ നിയാസിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികള്‍ നിയാസിന്റെ ഫോണ്‍ തട്ടിയെടുക്കുകയും, വീഡിയോ ദൃശ്യം പകര്‍ത്തുകയും ,തടയാന്‍ ചെന്ന കണ്ടക്ടറുടെ ബാഗിലെ കളക്ഷന്‍ പണം കവര്‍ന്നതായും പറയുന്നു. പ്രതികള്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന് തൊഴിലാളികള്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

കെഎസ്ആര്‍ടിസി സര്‍വീസ് നിര്‍ത്തി

ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലയെ പോലീസ് ശബരിമലയില്‍ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് രാവിലെ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ ജനം വലയുകയാണ്. ഹര്‍ത്താലാണെന്നറിയാതെ യാത്ര പുറപ്പെട്ടവരെല്ലാം വഴിയില്‍ കുടുങ്ങി. കെ.എസ്.ആര്‍.ടി.സി.ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവച്ചു. തൃശൂര്‍ ചാലക്കുടിയില്‍ ബസ് തടയാന്‍ ശ്രമിച്ച ശബരിമല കര്‍മ്മ സേവാ പ്രവര്‍ത്തകനെ പോലീസ് കസ്റ്റഡിയിലെടുത്തു. ശശികലയെ പോലീസ് അകാരണമായാണ് അറസ്റ്റ് ചെയ്തതെന്ന് ബി.ജെ.പി.സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ള.

Malappuram
English summary
attack againy auto and bus driver in tirur on hartal day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X