മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് വീടിനുള്ളില്‍ മകനോടൊപ്പം ഉറങ്ങുകയായിരുന്നു വിധവയെ തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം!

Google Oneindia Malayalam News

മലപ്പുറം: വീടിനുള്ളില്‍ മകനുമായി ഉറങ്ങുകയായിരുന്നു വിധവയെ വീടിന് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം, സംഭവം മലപ്പുറം പരപ്പനങ്ങാടിയിലെ ആവിയില്‍ബീച്ചില്‍. ആവിയില്‍ബീച്ചിലെ ഹസ്സന്റെ പുരക്കല്‍ ബീപാത്തുവിന്റെ വീടിനാണ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീടിനുള്ളില്‍ മകനുമായി ഉറങ്ങിക്കിടകുക്കകുയായിരുന്ന ഇവര്‍ ബള്‍ബ് പൊട്ടിത്തെറിച്ചതോടെ ഉണര്‍ന്നപ്പോള്‍ വീട് കത്തുന്നതാണ് കണ്ടത്.

attack

ഉടനെ അയല്‍വാസികളെ വിളിച്ചുണര്‍ത്തി മോട്ടോര്‍ അടിച്ചു തീ കെടുത്തുകയായിരുന്നു. ഒരു വര്‍ഷം മുമ്പ് രാത്രിയില്‍ വിരുന്നുകാരനെന്ന വ്യാജേനെ പര്‍ദ്ധയും മുഖവും മറച്ച രണ്ട് പേര്‍ വീട്ടില്‍ കയറി കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും വധിക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ഈ സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയെങ്കിലും കേസ് എവിടെയും എത്തിയിട്ടില്ലെന്നും ഈ കൃത്യം ചെയ്തവര്‍ തന്നെയാകും വീടിന് തീ വെച്ചതെന്നുമാണ് ബീപാത്തു പറയുന്നത്. പരപ്പനങ്ങാടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ആദിവാസി യുവതിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച യുവാവിനെ അറസ്റ്റ് ചെയ്തു
ആദിവാസി യുവതിയെ തട്ടിക്കൊണ്ടു പോകുകയും വിവിധ സ്ഥലങ്ങളില്‍ വെച്ച് ബലാല്‍സംഗം ചെയ്ത ശേഷം ഉപേക്ഷിക്കുകയും ചെയ്ത യുവാവിനെ മഞ്ചേരി എസ് സി എസ് ടി സ്‌പെഷ്യല്‍ കോടതി ജീവപര്യന്തം തടവിനും 20000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. നിലമ്പൂര്‍ പോത്തുകല്ല് ചാത്തമുണ്ട എരഞ്ഞിക്കല്‍ ഷാഹുല്‍ ഹമീദ് (35)നെയാണ് ജഡ്ജി ഹരി ആര്‍ ചന്ദ്രന്‍ ശിക്ഷിച്ചത്.

2015 ജൂണ്‍ ഒമ്പതിനും 15നും ഇടയിലാണ് കേസിന്നാസ്പദമായ സംഭവം. പട്ടിക വര്‍ഗ്ഗത്തിലെ കാട്ടുനായ്കന്‍ വിഭാഗത്തില്‍പെട്ട അമരമ്പലം പാട്ടക്കരിമ്പ് സ്വദേശിനിയായ 26 കാരിയാണ് പൂക്കോട്ടുംപാടം സ്റ്റേഷനില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ വിവാഹ തലേന്ന് പാട്ടക്കരിമ്പ് കോളനിയിലെത്തിയ പ്രതി വിവാഹ വാഗ്ദാനം നല്‍കി വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു.

Malappuram
English summary
attack towards widow and son while sleeping
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X