മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറം ആനക്കയത്ത് ഓട്ടോറിക്ഷ അപകടം: പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ

മലപ്പുറം ആനക്കയത്ത് ഓട്ടോറിക്ഷ അപകടം: പൊലിഞ്ഞത് ഒരു കുടുംബത്തിലെ മൂന്ന് ജീവനുകൾ

Google Oneindia Malayalam News

മലപ്പുറം: മലപ്പുറം മലപ്പുറം ആനക്കയത്ത് ഓട്ടോറിക്ഷ അപകടം. ആനക്കയം വള്ളിക്കാപ്പറ്റയിൽ ഓട്ടോറിക്ഷ മറിഞ്ഞുണ്ടായ അപകടം നടന്നത്. അപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. മൂന്ന് കുട്ടികളടക്കം 4 പേര്‍ക്ക് അപകടത്തിൽ പരിക്കേറ്റു.

ആനക്കയം ചേപ്പൂര്‍ കൂരിമണ്ണില്‍ പൂവത്തിക്കല്‍ ഖൈറുന്നീസ (46), സഹോദരന്‍ ഉസ്മാന്‍ (36), ഉസ്മാന്റെ ഭാര്യ സുലൈഖ (33) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ ചണ്ടിയന്‍മൂച്ചി അസന്‍ കൂട്ടി, ഉസ്മാന്റെയും സഹോദരിയുടെയും 3 കുട്ടികള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്.

malappuram

ഇന്ന് ഉച്ചക്ക് ഒന്നോടെ ആയിരുന്നു അപകടം നടന്നത്. പരിക്കേറ്റ മുതിര്‍ന്ന ഒരാളെയും മൂന്നു കുട്ടികളെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി.

ഒമൈക്രാൺ: 'സൗദിയ്ക്ക് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം', പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെഒമൈക്രാൺ: 'സൗദിയ്ക്ക് പുറത്തേക്കുള്ള യാത്രകൾ ഒഴിവാക്കണം', പുതിയ നിർദ്ദേശങ്ങൾ ഇങ്ങനെ

നിയന്ത്രണം വിട്ട ഓട്ടോറിക്ഷ 40 അടി ഉയരത്തില്‍ നിന്നും താഴേക്ക് മറിഞ്ഞ് ആണ് അപകടം ഉണ്ടായത്. ഖൈറുന്നിസയുടെ മറ്റൊരു സഹോദരന്റെ വീട്ടിലേക്ക് പോവുകയായിരുന്നു കുടുംബം. അപകടത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്

Malappuram
English summary
auto rickshaw accident at vallikkappatta in malappuram; Three members of a family were died
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X