ഓട്ടോ ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവറുടെ കൊലപ്പെടുത്തിയ കേസ്; പ്രതിയെ സഹായിച്ച യുവാവിന്റെ ഓട്ടോക്ക് തീയിട്ടു!!
മലപ്പുറം: തിരൂര്‍ പറവണ്ണയില്‍ ഓട്ടോ ട്രിപ്പ് പോകാന്‍മടിച്ച ഓട്ടോ ഡ്രൈവറുടെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ സഹായിച്ച യുവാവിന്റെ ഓട്ടോക്ക് തീയിട്ടു നശിപ്പിച്ചു. ഓട്ടോ ഡ്രൈവറെ കുത്തിക്കൊന്ന കേസില്‍ വിദേശത്തേക്ക് രക്ഷപ്പെട്ട പ്രതിയെ സഹായിച്ചയാളുടെ ഓട്ടോ കത്തിനശിച്ച നിലയില്‍. പറവണ്ണ ബീച്ച് റോഡിലെ കമ്മാക്കാന്റെ പുരക്കല്‍ ഷാഹുല്‍ഹമീദിന്റെ ഓട്ടോയാണ് ഇന്ന് പുലര്‍ച്ചെ അഗ്‌നിക്കിരയായത്. പറവണ്ണ മുസ്ലിം ജമാഅത്തിന് കീഴിലുള്ള സ്‌കൂള്‍ വളപ്പിലാണ് വണ്ടി നിര്‍ത്തിയിട്ടിരുന്നത്. ഓട്ടോ പൂര്‍ണ്ണമായും കത്തിനശിച്ചു.
കഴിഞ്ഞ 16ന് രാത്രി പറവണ്ണയില്‍ ട്രിപ്പ് പോകാത്ത വൈരാഗ്യത്തിന് മുഹമ്മദ് യാസീന്‍ എന്ന ഓട്ടോ ഡ്രൈവറെ പള്ളാത്ത് ആദം കുത്തിക്കൊലപ്പെടുത്തിയിരുന്നു. കേസില്‍ ആദമിന്റെ സഹോദരന്‍ നൗഷാദും പ്രതിയാണ്. സംഭവത്തിന് രണ്ട് ദിവസം മുന്‍പ് വിദേശത്ത് നിന്നെത്തിയ ഇയാള്‍ കേസില്‍ പെട്ടതോടെ വിദേശത്തേക്ക് രക്ഷപ്പെടുകയുണ്ടായി. നൗഷാദിന്റെ സുഹൃത്തും വാഹനത്തിലെ ഡ്രൈറുമാണ് ഷാഹുല്‍ഹമീദ്.

നൗഷാദിന് വിദേശത്തേക്ക് രക്ഷപ്പെടാന്‍ ഒത്താശ ചെയ്തത് ഷാഹുല്‍ഹമീദാണെന്ന് ആക്ഷേപമുണ്ട്. അതിനിടെയാണ് ഇന്ന് പുലര്‍ച്ചെ ഓട്ടോ അഗ്‌നിക്കിരയായത്. ഓട്ടോ ഓടിച്ചിരുന്നത് തൊട്ടിക്കണ്ടി ഇബ്രാഹിംകുട്ടി എന്ന ബാബുവാണ്. ഇയാളും നൗഷാദിന്റെ ആത്മ സുഹൃത്താണെന്ന് പൊലീസ് അറിയിച്ചു. തിരൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിരൂര്‍ പറവണ്ണയിലാണ് കൊലപാതകം നടന്നത്. ട്രിപ്പ് പോകാന്‍ വിസമ്മതിച്ച ഓട്ടോ ഡ്രൈവര്‍ പറവണ്ണ പുത്തങ്ങാടി കളരിക്കല്‍ കുഞ്ഞിമുഹമ്മദിന്റെ മകന്‍ മുഹമ്മദ് യാസീന്‍(40) ആണ് മരിച്ചത്. പറവണ്ണ അങ്ങാടിയില്‍ 16ന് രാത്രി ഏഴരയോടെയാണ് സംഭവം. യാസീനെ കുത്തി വീഴ്ത്തിയ പറവണ്ണ പള്ളത്ത് ആദം രക്ഷപ്പെട്ടു. ഇയാള്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. ആദമിന് സ്വഭാവ ദൂഷ്യങ്ങളുള്ളതിനാല്‍ യാസീന്‍ ട്രിപ്പ് പോകാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ ആദം കത്തിയെടുത്ത് കുത്തുകയായിരുന്നു.
ഇയാള്‍ നിരവധി രാഷ്ര്ടീയ സംഘര്‍ഷ കേസുകളില്‍ പ്രതിയാണ്. യാസീനെ നാട്ടുകാര്‍ ആശുപത്രിയിലേക്ക് കൊണ്ടു പോയതിന് ശേഷം ഓട്ടോയും അടിച്ച് തകര്‍ത്ത ശേഷമാണ് ആദം രക്ഷപ്പെട്ടത്. ഓട്ടോ തകര്‍ക്കുന്നതിനിടെ ഇയാള്‍ക്ക് പരുക്കേറ്റിരുന്നു. യാസീനെ നാട്ടുകാര്‍ കോട്ടക്കലിലെ മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയും നാല് മക്കളുമുണ്ട്.












Click it and Unblock the Notifications