മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷം: മലപ്പുറം പറവണ്ണയില്‍ വ്യാഴാഴ്ച മാത്രം കത്തിച്ചത് ഏഴ് ഓട്ടോറിക്ഷകള്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: സിപിഎം- മുസ്ലീം ലീഗ് സംഘര്‍ഷം നിലനില്‍ക്കുന്ന മലപ്പുറത്തെ തീരപ്രദേശമായ പറവണ്ണയില്‍ ഏഴ് ഓട്ടോറിക്ഷകള്‍ അഗ്നിക്കിരയാക്കി. മേഖലയിലെ വീടിനും തീവെച്ചു. നിരവധി ചര്‍ച്ചകള്‍ക്കും സമാധാന യോഗങ്ങള്‍ക്കും ശേഷം സമാധാന ജീവിതത്തിലേക്ക് കടന്നു വന്ന തീരമേഖലയിലാണു വീണ്ടും സംഘര്‍ഷം ഉടലെടുത്തത്. കാര്യമായ പ്രകോപനവുമില്ലാതെയാണ് ഇന്നു ഏഴ് ഓട്ടോറിക്ഷകള്‍ കത്തിച്ചത്.

നിര്‍മാണത്തിലിരിക്കുന്ന വീടിനു നേര്‍ക്കും തീവെപ്പുണ്ടായി. പുലര്‍ച്ചെ രണ്ടോടെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. രണ്ട് ഓട്ടോറിക്ഷകള്‍ ഭാഗികവും അഞ്ച് ഓട്ടോറിക്ഷകള്‍ പൂര്‍ണ്ണമായും കത്തിച്ചു. തിത്തീര്യത്തിന്റെ പുരക്കല്‍ യഹിയാന്‍, തിത്തിര്യത്തിന്റെ പുരക്കല്‍ യൂനസ് ,തിത്തിര്യത്തിന്റെ പുരക്കല്‍ കോയ മോന്‍ മമ്മാക്കാന്റെ പുരക്കല്‍ ജലീല്‍ കുഞ്ഞിമാക്കാന്റെ പുരക്കല്‍ ഹാരിസ് എന്നിവരുടെ ഓട്ടോറിക്ഷകളാണ് പൂര്‍ണ്ണമായും കത്തിനശിച്ചത്. ഓട്ടോറിക്ഷകള്‍ അവരവരുടെ വീടിനു സമീപത്തു നിര്‍ത്തിയിട്ടതായിരുന്നു.

cpimlegueviolen

തിത്തി ര്യത്തിന്റെ പുരക്കല്‍ മുംതാസിന്റെ പണി തുകൊണ്ടിരിക്കുന്ന വീടിനാണ് തീവെച്ചത്. വീടിനകത്ത് പെട്രോള്‍ ഒഴിച്ചിട്ടുണ്ട്. വാതില്‍ക്കട്ടിളക്ക് തീപിടിച്ചു. ജനല്‍ച്ചില്ലുകള്‍ അടിച്ചിരിക്കുന്നു. ഫര്‍ണ്ണിച്ചറുകള്‍ മൂര്‍ച്ചയേറിയ ആയുധം കൊണ്ട് വെട്ടിപ്പൊളിക്കാനുള്ള ശ്രമവും നടന്നു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല. തീരമേഖലയില്‍ അക്രമം നടത്തി മുതലെടുപ്പു നടത്തുന്ന ഗുണ്ടാസംഘങ്ങളാണ് തീവെപ്പിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.

സി.പി.എം, മുസ്ലീം ലീഗ് സംഘര്‍ഷം നിലനിന്നിരുന്ന തീരമേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ പോലീസ് അടങ്ങുന്ന സമാധാന കമ്മിറ്റി നിലവില്‍ വന്നിട്ടുണ്ട്. അക്രമികള്‍ക്ക് യാതൊരു വിധ പിന്തുണയും നല്‍കില്ലെന്നും അത്തരക്കാരെ തള്ളിപ്പറയുമെന്നും ഈ പാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു. ഈ തീരുമാനം ഗുണ്ടാസംഘങ്ങളുടെ പ്രവര്‍ത്തനത്തിനു തടസമായി. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നിരവധി വാഹനകള്‍ക്കു തീവെപ്പുണ്ടായി. രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ ഷുക്കൂറിന്റെ ബൈക്കടക്കമാണ് കത്തിച്ചത്.

ഇവയോടനുബന്ധിച്ച് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ ഇതിനകം 15 പേര്‍ അറസ്റ്റിലായി. സമാധാന ശ്രമങ്ങള്‍ക്കിടയില്‍ വലിയ അക്രമം നടന്നത് ഇന്നലെയാണ്. തിരൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി.പി.എം. ജില്ലാ കമ്മിറ്റിയംഗം ഇ.ജയന്‍, തിരൂര്‍ ഏരിയാ സെക്രട്ടറി പി.ഹംസ്സക്കുട്ടി എന്നിവര്‍ സംഭവസ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. ആ സൂത്രിതമായ അക്രമത്തെ അപലപിച്ച ഇയന്‍ അക്രമത്തിനിരയായത് സി.പി.എം. അനുഭാവികളുടെ വാഹനങ്ങളും വീടു മാണെന്നും സമാധാനകമ്മിറ്റി നിലവിലുള്ളതിനാല്‍ പ്രതിസ്ഥാനത്തേക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെ ചൂണ്ടിക്കാണിക്കില്ലെന്നും സമാധാനം നിലനിര്‍ത്താന്‍ പോലീസ് ഇടപെടലുക ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു.

Malappuram
English summary
auto set fire at paravanna in malappuram over cpim-legue conflict
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X