മഞ്ചേരിയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം; ഒരു കുട്ടി ഉൾപ്പെടെ 5 മരണം
മലപ്പുറം: ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം.കുട്ടിയുൾപ്പെടെ അഞ്ച് പേരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന, തെസ്നിമ, റൈസാ, മോളി എന്നിവരാണ് മരിച്ചത്. കിഴക്കേ തലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോ ആണ് അപകടത്തിൽ പെട്ടത്. അപകടത്തിൽ ഓട്ടോ പൂർണമായി തകർന്നു.

വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. കർണാടകയിൽ നിന്നുള്ള ശബരിനല തീർത്ഥാടകരുടെ ബസാണ് അപകടത്തിൽ പെട്ടത്. ഓട്ടോയിൽ ആറ് പേരാണ് ഉണ്ടായിരുന്നത്. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.












Click it and Unblock the Notifications