• search
  • Live TV
മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

സ്വന്തം കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന മാതാവിന് ഇരട്ട ജീവപര്യന്തവും പിഴയും, പൈശാചിക കൃത്യമെന്ന് കോടതി, വിധി മഞ്ചേരി കോടതിയുടേത്

  • By Desk

മലപ്പുറം: സ്വന്തംചോരക്കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്ന മാതാവിന് ഇരട്ട ജീവപര്യന്തവും പിഴയും, പൈശാചിക കൃത്യമെന്നും കോടതി നിരീക്ഷണം. പതിമൂന്ന് ദിവസം മാത്രം പ്രായമായ ചോരക്കുഞ്ഞിനെയാണ് മാതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുഴിച്ചു മൂടിയത്.

പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടു പോയി... മൂന്നു തവണ ലൈംഗീകമായി പീഡിപ്പിച്ചു, ജാമ്യാപേക്ഷ കോടതി തള്ളി!! സംഭവം മലപ്പുറത്ത്

തുടര്‍ന്നാണ് മാതാവിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്) ഇരട്ട ജീവപര്യന്തം തടവിനും 50000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം നായാടംപൊയില്‍ പൊട്ടമ്പാറ കോളനിയിലെ വാസുവിന്റെ ഭാര്യ ശാരദ (35) യെയാണ് ജഡ്ജി എ വി നാരായണന്‍ ശിക്ഷിച്ചത്.

ശാരദയുടെ ഭര്‍ത്താവ് നേരത്തെ മരണപ്പെട്ടിരുന്നു. അവിഹിത ബന്ധത്തിലൂടെ ഗര്‍ഭം ധരിച്ച ശാരദ 2016 മെയ് 30ന് മുക്കം ഗവണ്‍മെന്റ് ആശുപത്രിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി. കുഞ്ഞിന് തൂക്കം കുറവായതിനാല്‍ അമ്മയെയും കുഞ്ഞിനെയും കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ഇവിടെ നിന്നും ജൂണ്‍ 11ന് ഡിസ്ചാര്‍ജ്ജ് ആയ ശാരദയും കുഞ്ഞും വീട്ടിലെത്തിയപ്പോള്‍ സഹോദരങ്ങള്‍ ശകാരിച്ചിരുന്നു.

അപമാനം മൂലം 12ന് പുലര്‍ച്ചെ അഞ്ച് മണിക്ക് ശാരദ കുഞ്ഞിനെ നിലത്തെറിഞ്ഞും ശ്വാസം മുട്ടിച്ചും കൊലപ്പെടുത്തുകയും മൃതദേഹം വീടിനടുത്തുള്ള പറമ്പില്‍ കുഴിച്ചു മൂടുകയുമായിരുന്നു. ചാലിയാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ അനീഷ് അഗസ്റ്റിനാണ് നിലമ്പൂര്‍ പൊലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. പൊലീസെത്തി മാന്തിയെടുത്ത മൃതദേഹം നിലമ്പൂര്‍ തഹസീല്‍ദാര്‍ ഇന്‍ക്വസ്റ്റ് നടത്തുകയും സയന്റിഫിക് അസിസ്റ്റന്റ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുകയുമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊലപാതകം, തെളിവ് നശിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചേര്‍ത്ത് നിലമ്പൂര്‍ പൊലീസ് ശാരദക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു.

ഇന്ത്യന്‍ ശിക്ഷാനിയമം 302 വകുപ്പ് പ്രകാരം കൊലപാതകത്തിന് ജീവപര്യന്തം തടവ് 25000 രൂപ പിഴ, 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് ജീവപര്യന്തം തടവ് 25000 രൂപ പിഴ എന്നിങ്ങനെയാണ് ശിക്ഷ. പിഴയടക്കാത്തപക്ഷം ആറുമാസത്തെ അധിക കഠിന തടവ് അനുഭവിക്കാനും കോടതി വിധിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതി. പ്രോസിക്യൂഷനു വേണ്ടി ഹാജരായ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സി വാസു 23 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 25 രേഖകളും രണ്ട് തൊണ്ടി മുതലുകളും ഹാജരാക്കി. മനുഷ്യത്വ രഹിതവും പൈശാചികവുമായ കൊലപാതകമാണ് മാതാവ് ചെയ്തതെന്നതിനാല്‍ പ്രതി ദയ അര്‍ഹിക്കുന്നില്ലെന്ന് വിധിന്യായത്തില്‍ ജഡ്ജി എ വി നാരായണന്‍ നിരീക്ഷിച്ചു.

Malappuram

English summary
Baby murdered by mother in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X