മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തില്‍ കൊണ്ടു പോയി... മൂന്നു തവണ ലൈംഗീകമായി പീഡിപ്പിച്ചു, ജാമ്യാപേക്ഷ കോടതി തള്ളി!! സംഭവം മലപ്പുറത്ത്

  • By Desk
Google Oneindia Malayalam News

മലപ്പുറം: പതിനേഴുവയസ്സുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയനാക്കിയെന്ന കേസില്‍ മഞ്ചേരി സബ്ജയിലില്‍ റിമാന്റില്‍ കഴിയുന്ന പ്രതിക്ക് ജില്ലാ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജാമ്യം നിഷേധിച്ചു.

<strong>തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര ഉത്‌സവത്തിന് വ്യാഴാഴ്ച കൊടിയേറും; 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി</strong>തൃച്ചംബരം ശ്രീകൃഷ്ണക്ഷേത്ര ഉത്‌സവത്തിന് വ്യാഴാഴ്ച കൊടിയേറും; 14 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി

എളങ്കൂര്‍ കൂമംകുളം കോട്ടമ്മല്‍ ശങ്കരന്‍ (45) ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്. പെണ്‍കുട്ടിയെ റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടു പോയി മൂന്നു തവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന പരാതിയില്‍ 2019 ഫെബ്രുവരി ഒന്നിന് മഞ്ചേരി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Malappuram


അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ കൃഷി ഭവന്‍ ഓഫീസ് അടപ്പിക്കുകയും ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന നാല് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി തള്ളി. വെള്ളിയഞ്ചേരി കുറുക്കന്‍ കബീര്‍ (55), പാതിരിക്കോട് പുന്നപ്പുഴ മീനേടത്ത് രാജേഷ് (38), പാതിരിക്കോട് മങ്ങാടന്‍ മുസ്തഫ (46), പാതിരിക്കോട് അച്ചുതൊടിക ശിഹാബ് (28) എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ തള്ളിയത്. 2019 ഫെബ്രുവരി 18ന് പകല്‍ 10.30നാണ് കേസിന്നാസ്പദമായ സംഭവം.

എടപ്പറ്റ കൃഷി അസിസ്റ്റന്റ് തുവ്വൂര്‍ കൈതക്കല്‍ പ്രവീണ്‍ കുമാര്‍ (34) ആണ് പരാതിക്കാരന്‍. പ്രധാനമന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി പദ്ധതിയിലേക്ക് അപേക്ഷ നല്‍കാനായി എത്തിയ അറുപതിലധികം പേര്‍ വരി നില്‍ക്കവെയാണ് ഓഫീസിലേക്ക് അതിക്രമിച്ചു കയറിയ പ്രതികള്‍ പാരിതക്കാരനെ പുറത്താക്കി ഷട്ടര്‍ താഴ്ത്തിയത്.

Malappuram
English summary
Bail canceled for molesting case in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X