മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളാഞ്ചേരിയില്‍ 17കാരിയെ പീഡിപ്പിച്ച കേസ്: രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി!!

  • By Desk
Google Oneindia Malayalam News

മലപ്പുറം: വളാഞ്ചേരിയില്‍ 17കാരിയെ പീഡിപ്പിച്ച കേസിലെ രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യം തള്ളി, ഇടതു കൗണ്‍സിലറായ ഒന്നാം പ്രതിയെ അറസ്റ്റ് ചെയ്യരുതെന്ന് നിര്‍ദ്ദേശവും, വിവാഹ വാഗ്ദാനം നല്‍കി 17കാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയെന്ന കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ മഞ്ചേരി പോക്‌സോ സ്‌പെഷ്യല്‍ കോടതി തള്ളിയത്. വളാഞ്ചേരി ഇരുമ്പിളിയം വെണ്ടല്ലൂര്‍ നമ്പ്രത്ത് ഫൈസല്‍ ബാബു (37)ന്റെ ജാമ്യാപേക്ഷയാണ് ജഡ്ജി എ വി നാരായണന്‍ തള്ളിയത്.

ഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് പാകിസ്താൻ; 140 ദിവസങ്ങൾക്ക് ശേഷം വ്യോമമേഖല തുറന്നുഇന്ത്യൻ വിമാനങ്ങൾക്കുള്ള വിലക്ക് പിൻവലിച്ച് പാകിസ്താൻ; 140 ദിവസങ്ങൾക്ക് ശേഷം വ്യോമമേഖല തുറന്നു

അതേസമയം ഒളിവില്‍ കഴിയുന്ന കേസിലെ ഒന്നാം പ്രതിയും വളാഞ്ചേരി നഗരസഭയില്‍ 32-ാം ഡിവിഷനില്‍ നിന്നുള്ള ഇടതു കൗണ്‍സിലറുമായ തൊഴുവാനൂര്‍ കാളിയാല നടക്കാവില്‍ ഷംസുദ്ദീന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. അതുവരെ ഷംസുദ്ദീനെ അറസ്റ്റ് ചെയ്യരുതെന്നും കോടതി ഉത്തരവുണ്ട്. വിവാഹ വാഗ്ദാനം നല്‍കി 17 കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പ്രതിയുടെ ഉടമസ്ഥതയിലുള്ള വാടക ക്വാര്‍ട്ടേഴ്സില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിന്നീട് പ്രതി വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറിയതോടെ കുട്ടി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. കൗണ്‍സിലര്‍ പോക്സോ കേസില്‍ ഉള്‍പെട്ടത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷംസുദ്ദീന്റെ നിര്‍ദ്ദേശ പ്രകാരം വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ഒന്നാം പ്രതിയുടെ ബന്ധു വീട്ടിലേക്ക് കൊണ്ടുപോയി എന്നതാണ് രണ്ടാം പ്രതിയുടെ പേരിലുള്ള കുറ്റം.

 പത്തിലധികം തവണ പീഡനം

പത്തിലധികം തവണ പീഡനം

പ്രതി പെണ്‍കുട്ടിയെ പത്തിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചതായാണ് മൊഴിനല്‍കിയിരുന്നത്. പെണ്‍കുട്ടി പ്രതി ഷംസുദ്ദീനുമായി ഏറെ അടുപ്പത്തിലായിരുന്നുവെന്നും പോലീസിന് വിവരം ലഭിച്ചിരുന്നു. നേരത്തെ പെണ്‍കുട്ടിയെ കാണാതായതായി പരാതി ഉണ്ടായതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പ്രതി ഷംസുദ്ദീന്റെ കൂടെ പോയതാണെന്ന് വ്യക്തമായിട്ടും, ചൈല്‍ഡ് ലൈന്‍കുട്ടിയുടെ മൊഴിയെുടത്തപ്പോഴും പ്രതിക്കെതിരെ മൊഴി നല്‍കാന്‍ പെണ്‍കുട്ടി തെയ്യാറായിരുന്നില്ല, പിന്നീട് മാസങ്ങള്‍ക്ക് ശേഷമാണ് സഹോദരിയുടെ പിന്തുണയോട് കൂടി പെണ്‍കുട്ടി പരാതി നല്‍കിയത്.

 പെണ്‍കുട്ടിയെ മാറ്റി പാര്‍പ്പിച്ചു

പെണ്‍കുട്ടിയെ മാറ്റി പാര്‍പ്പിച്ചു

നേരത്തെ പ്രതി ഷംസുദ്ദീന്റെ വാടക വീട്ടില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയും സഹോദരിയും അടക്കമുള്ള കുടുംബത്തെ പിന്നീട് ഷംസുദ്ദീന്റെ തന്റെ എടയൂരിലുള്ള മറ്റൊരു വീട്ടിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയായിരുന്നു. ആദ്യം താമസിച്ചിരുന്നത് വളാഞ്ചേരിയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ ആയിരുന്നു. ഇതിനിടയില്‍ എടയൂരിലെ വീട്ടില്‍ ഷംസുദ്ദീന്റെ സ്ഥിര സന്ദര്‍ശനം നാട്ടുകാര്‍ ചോദ്യംചെയ്യുകയും ചെയ്തിരുന്നു. ഏകദേശം 42ലക്ഷം രൂപ നല്‍കിയാണു ഷംസുദ്ദീന്റെ ഈസ്ഥലവും വീടും വാങ്ങിയിരുന്നത്. പിന്നീട് പെണ്‍കുട്ടിയുടെ സഹോദരിയും ഷംസുദ്ദീനുമായി ബന്ധമുള്ളതായി സംശയിക്കുന്ന യുവതി ഷംസുദ്ദീനെ ഭീഷണിപ്പെടുത്തി ഈ വീടും, ഷംസുദ്ദീന്റെ ഏഴുലക്ഷത്തിലധികം വിലവരുന്ന കാറും തങ്ങള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ടു ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്, ഈ ആരോപണത്തില്‍ കഴമ്പുള്ളതായി പോലീസും പറയുന്നു. എന്നാല്‍ തന്നെ ഭീഷണിപ്പെടുത്തി പലതവണ പെണ്‍കുട്ടിയുടെ സഹോദരി പണം വാങ്ങിയിരുന്നുവെന്നും ഇതു തുടര്‍ന്നുവരികയാണെന്നും ഷംസുദ്ദീന്റെ പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ പറയുന്നു.

 ഫോണ്‍ സംഭാഷണം തെളിവ്

ഫോണ്‍ സംഭാഷണം തെളിവ്


താന്‍പുറത്താണെന്ന് പറഞ്ഞു തുടങ്ങുന്ന ഷംസുദ്ദീന്‍ വിദേശത്തുനിന്നും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത ശബ്ദ സന്ദേശത്തിലാണ് വിഷയത്തിലെ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കൗണ്‍സിലര്‍ സ്ഥാനം ഒഴിഞ്ഞുകൊണ്ടുള്ള ലെറ്റര്‍ താന്‍ പാര്‍ട്ടിക്ക് അയച്ചുകൊടുത്തു, ഞാന്‍ ഒരു രണ്ടാംവിവാഹംചെയ്തുവെന്ന് നിങ്ങള്‍ക്കെല്ലാം അറിയാം, ഞാന്‍ വിവാഹം ചെയ്യുമ്പോള്‍ ആദ്യത്തെ ഭര്‍ത്താവിനെ അവള്‍ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് 3വര്‍ഷം അവള്‍ എന്റെ കൂടെ താമസിച്ചത്. ദിവസവും പതിനായിരം അടക്കമുള്ള പണം എന്റെ കയ്യില്‍നിന്നും വാങ്ങിയിരുന്നു. ഇതിനിടയിലാണ് ഇവള്‍ക്കുവേറേയും ബന്ധങ്ങള്‍ ഉള്ളതായി അറിഞ്ഞു. താന്‍ അത് കയ്യോടെ പിടികൂടി, ഇവളെ ഞാന്‍ ബെഡ്‌റൂമില്‍ നിന്നും പിടികൂടി.

സ്വത്ത് വേണമെന്ന് ആവശ്യം

സ്വത്ത് വേണമെന്ന് ആവശ്യം


ഇത് ചോദ്യംചെയ്തപ്പോഴാണ് അവള്‍ നിങ്ങള്‍ വേണമെങ്കില്‍ പൊയ്‌ക്കോളൂ, ഈവീട് എനിക്ക് എഴുതി തരാനും ആവശ്യപ്പെട്ടത്. അവിടെ അവളും, അവളുടെ ഉമ്മയും രണ്ടു സഹോദരിമാരും ഒപ്പമാണ് താമസിക്കുന്നത്. രണ്ടുമാസമായി ഈകാര്യത്തില്‍ ഞങ്ങള്‍ പ്രശ്‌നത്തിലായിരുന്നു. ഞാന്‍ പറഞ്ഞു വീട് രണ്ടുപേരുടേയുംകൂടി പേരിലാക്കാമെന്ന്, അപ്പോള്‍ അവള്‍ പറഞ്ഞത് പറ്റില്ലെന്നാണ്, പിന്നീട് അനിയത്തിയെ കൊണ്ടു ഫോണ്‍ വിളിപ്പിച്ചു, അവളുടെ രണ്ടുപേരുടേയും കൂടി പേരില്‍ വീട് എഴുതി തരാന്‍ ആവശ്യപ്പെട്ടെങ്കിലും ഞാന്‍ സമ്മതിച്ചില്ല, ആ ഫോണ്‍ സംഭാഷണം റെക്കോഡ് ചെയ്ത തെളിവ് എന്റെ പക്കലുണ്ട്, ഇതിന് സമ്മതിക്കാതിരുന്നതോടെയാണ് അവര്‍ എന്നെ ഭീഷണിപ്പെടുത്തിത്തുടങ്ങിയത്. പ്രായപൂര്‍ത്തിയാകാത്ത എന്റെ അനിയത്തിയെ നിങ്ങള്‍ പീഡിപ്പിച്ചുവെന്ന് പറഞ്ഞ് കേസ് കൊടുക്കുമെന്ന് പറഞ്ഞത്. കള്ളക്കേസ് കൊടുത്ത് കുടുക്കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി, ഇത് പേടിച്ചുനില്‍ക്കേണ്ടെന്ന് കരുതിയാണ് അറുതിവരുത്താന്‍ വേണ്ടിയാണ് ഞാന്‍ ഇനി സാമ്പത്തിക സഹായം നല്‍കില്ലെന്ന് പറഞ്ഞതെന്നും ഷംസുദ്ദീന്‍ പറയുന്നു.


Malappuram
English summary
Bail denies in molestation case from Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X