മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലഘുലേഖ വിതരണക്കേസില്‍ ജാമ്യം നല്‍കിയില്ല : മാവോയിസ്റ്റ് കന്യാകുമാരിയെ വീണ്ടും ജയിലിലടച്ചു

  • By Desk
Google Oneindia Malayalam News

മലപ്പുറം: ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് കന്യാകുമാരിയുടെ ജാമ്യാപേക്ഷ തള്ളിയ മഞ്ചേരി യു എ പി എ സ്‌പെഷ്യല്‍ കോടതി റിമാന്റ് കാലാവധി നീട്ടി . ചിക്മംഗ്ലൂര്‍ മുഡിഗരെ കലസ ഹോബ്ലി മാവിനക്കരെ ഗ്രാമം മുജെക്കാന്‍ ജാരമനെ തിമ്മഗൗഡയുടെ മകള്‍ കന്യാകുമാരി എന്ന ഉഷ (32)യെയാണ് ജഡ്ജി സുരേഷ് കുമാര്‍ പോള്‍ 2019 ജൂണ്‍ 28 വരെ റിമാന്റ് ചെയ്ത് ഉത്തരവിട്ടത്.

അവർക്ക് ബാലഭാസ്കറുമായി ഒരു ബന്ധവുമില്ല, മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണം, വിശദീകരണവുമായി ലക്ഷ്മിഅവർക്ക് ബാലഭാസ്കറുമായി ഒരു ബന്ധവുമില്ല, മറിച്ചുള്ളതെല്ലാം വ്യാജപ്രചാരണം, വിശദീകരണവുമായി ലക്ഷ്മി

വഴിക്കടവ് വെണ്ടേക്കുംപൊട്ടിയില്‍ വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ സര്‍ക്കാറിനെതിരെ സായുധ പോരാട്ടം നടത്തണമെന്ന് ആവശ്യപ്പെടുന്ന ലഘുലേഖ വിതരണം ചെയ്ത കേസിലും അമരമ്പലം പഞ്ചായത്തിലെ വട്ടപ്പാടത്ത് ആറംഗ സംഘം നാട്ടുകാരായ വട്ടപ്പാടം അമ്പാടന്‍ കബീറിനെയും തോട്ടക്കര ഉമ്മറിനെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസിലുമാണ് കന്യാകുമാരി പ്രതിയായത്.

-maoist-

വഴിക്കടവിലെ കേസില്‍ രാജ്യദ്രോഹകുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇവര്‍ മേഖലയിലെ ആദിവാസി കോളനികളിലെത്തി ക്ലാസെടുക്കുകയും ലഘുലേഖ വിതരണം ചെയ്തതായും പൊലീസ് കണ്ടെത്തിയിരുന്നു. 2016ല്‍ കരുളായി വന മേഖലയില്‍ മാവോയിസ്റ്റ് നേതാക്കളായ കുപ്പുദേവരാജന്‍, അജിത എന്നിവര്‍ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടപ്പോള്‍ അവിടെ നിന്നും രക്ഷപ്പെട്ട സംഘത്തില്‍ കന്യാകുമാരി ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.
തണ്ടര്‍ ബോള്‍ട്ട് സായുധ സേനയുടെയും ലോക്കല്‍ പൊലീസിന്റെയും കനത്ത സുരക്ഷയിലാണ് ഇന്നലെ കന്യാകുമാരിയെ മഞ്ചേരി കോടതിയില്‍ ഹാജരാക്കിയത്.

Malappuram
English summary
Bail denies to Maoist Kanyakumari, still in prison
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X