1500 രൂപയ്ക്ക് ആധാര്‍!! ബംഗ്ലാദേശ് പൗരന്‍ മലപ്പുറത്ത് പിടിയില്‍... ഇടയ്ക്ക് നാട്ടില്‍ പോയി വിവാഹവും
മലപ്പുറം: തിരുനാവായയില്‍ മതിയായ രേഖയില്ലാതെ താമസിച്ചുവന്ന ബംഗ്ലാദേശ് സ്വദേശി അറസ്റ്റില്‍. പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സൈദുല്‍ ഇസ്ലാം മുന്ന എന്ന യുവാവ് പിടിയിലായത്. 2019 മുതല്‍ തിരുനാവായയിലെ ടെക്‌സ്റ്റൈല്‍ സ്ഥാപനത്തില്‍ ജോലി നോക്കുന്ന ഇയാള്‍ ഇടയ്ക്ക് നാട്ടില്‍ പോയി വിവാഹവും ചെയ്തിരുന്നു.

പശ്ചിമ ബംഗാളിലാണ് വീട് എന്നാണ് ഇയാള്‍ പറഞ്ഞിരുന്നത്. ബംഗാളിലെ വിലാസത്തില്‍ വ്യാജ ആധാര്‍ കാര്‍ഡ് ഇയാള്‍ തരപ്പെടുത്തിയിരുന്നു. തിരുപ്പൂരില്‍ നിന്നാണ് ആധാറുണ്ടാക്കിയത്. ഇതിന് 1500 രൂപ ചെലവായത്രെ. മലപ്പുറം ജില്ലയില്‍ ജോലിക്ക് എത്തും മുമ്പ് ഇയാള്‍ തിരുപ്പൂരിലായിരുന്നു. എങ്ങനെ ഇന്ത്യയില്‍ കടന്നുവെന്ന് പോലീസ് വിശദമായി ചോദിച്ചറിഞ്ഞു.
ബംഗ്ലാദേശിലെ സത്ഖിറ അതിര്‍ത്തി വഴി രേഖകളില്ലാതെ പ്രതി പശ്ചിമ ബംഗാളിലേക്ക് കടക്കുകയായിരുന്നു. 2013ലായിരുന്നു ഇത്. ശേഷം ജോലി തേടി ബെംഗളൂരുവിലെത്തി. അത്തിബല്ലെ എന്ന സ്ഥലത്ത് ടെക്‌സ്‌റ്റൈല്‍സ് സ്ഥാപനത്തില്‍ ജോലി ചെയ്തു. പിന്നീട് തമിഴ്‌നാട്ടിലെ തിരുപ്പൂരിലെത്തി. ഇവിടെ നിന്ന് മലപ്പുറത്ത് വന്നു ജോലി ചെയ്തു. ശേഷം തിരിച്ചു തിരുപ്പൂരിലേക്ക് തന്നെ പോയി.
Recommended Video
തുടര്‍ന്നാണ് വ്യാജ ആധാര്‍ കാര്‍ഡുണ്ടാക്കിയത്. കഴിഞ്ഞ വര്‍ഷമാണ് തിരുനാവായയില്‍ എത്തിയത്. ചെമ്പിക്കലില്‍ വാടക വീട്ടില്‍ താമസമാക്കുകയും ചെയ്തു. ശേഷം ബംഗ്ലാദേശിലേക്ക് തിരിച്ചുപോയി വിവാഹം ചെയ്തു. ഭാര്യ ബംഗ്ലാദേശിലാണുള്ളത്. രേഖകളില്ലാതെ താമസിച്ചതിനാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications