മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അധിക തുക ഈടാക്കി ആവശ്യക്കാര്‍ക്ക് ചെറിയ കുപ്പിയില്‍ മദ്യവില്‍പന, പ്രധാന വില്‍പന ബിവറേജ് ഔട്‌ലെറ്റ് അവധിയുള്ള ദിവസം, മൊബൈല്‍ ബാര്‍ നടത്തിയ ബംഗാളി പിടിയില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: വിദേശ മദ്യ വില്‍പ്പന നടത്തുന്നതിനിടെ ബംഗാള്‍ സ്വദേശി പിടിയില്‍. ബംഗാള്‍ മാടന്‍ ഗഞ്ചി ദക്ഷിണ്‍പാരാ പാല്‍ ബോലാനാഥ് (27) ആണ് പിടിയിലായത്. അന്യസംസ്ഥാന തൊഴിലാളികള്‍ക്കും മറ്റും കരിഞ്ചന്തയില്‍ വിദേശമദ്യം വില്‍പ്പന നടത്തിവന്ന ബംഗാള്‍ സ്വദേശിയായ പ്രതിയെ ജില്ലാ പോലീസ് മേധാവിയുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക്ക് സ്‌ക്വാഡ് ആണ് പിടികൂടിയത്.

<strong>വര്‍ഷം 15 ലക്ഷം തൊഴിലവസരം, 5 വര്‍ഷം കൊണ്ട് 98 ശതമാനം വാഗ്ദാനങ്ങളും പാലിച്ചു</strong>വര്‍ഷം 15 ലക്ഷം തൊഴിലവസരം, 5 വര്‍ഷം കൊണ്ട് 98 ശതമാനം വാഗ്ദാനങ്ങളും പാലിച്ചു

ഇയാളില്‍ നിന്നും വില്പനയ്ക്കായി കൊണ്ടു വന്ന 5.5 ലിറ്ററോളം വിദേശ മദ്യവും പിടികൂടിയിട്ടുണ്ട്. ബിവറേജ് കോര്‍പ്പറേഷന്റെ ഔട്‌ലെറ്റ് അവധിയുള്ള ദിവസങ്ങളില്‍ അധിക തുക ഈടാക്കിയാണ് വില്പന നടത്തി വന്നിരുന്നത്. ആവശ്യക്കാര്‍ക്ക് കുറഞ്ഞ അളവില്‍ ചെറിയ കുപ്പിയിലാക്കിയും വില്പന നടത്തിയ പ്രതി മഞ്ചേരി ജസീല ജംഗ്ഷനിലുള്ള തട്ടുകടയുടെ മറവിലാണ് വില്പന നടത്തി വന്നിരുന്നത്.

Pal Bolanath

പ്രതിയെ കോടതിയില്‍ ഹാജരാക്കി. മഞ്ചേരി സിഐ എന്‍ ബി ഷൈജു., എസ് ഐ ബൈജു ഇ ആര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌കേ്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി. സഞ്ജീവ്, മുഹമ്മദ് സലീം, ദിനേശ് എന്നിവരാണ് പ്രതിയെ പിടികൂടി അനേ്വഷണം നടത്തുന്നത്.

Malappuram
English summary
Bengali native arrrested by police for illegal liquor sale in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X