മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കരിപ്പൂരില്‍ വലിയ വിമാനം ഇറങ്ങി: വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു, പ്രവാസികള്‍ക്ക് ആശ്വാസം!!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
കരിപ്പൂരില്‍ വലിയ വിമാനം ഇറങ്ങി | Oneindia Malayalam

മലപ്പുറം: നീണ്ട ഇടവേളക്ക് ശേഷം കരിപ്പൂര്‍ വിമാനത്തവളത്തില്‍ ഇന്നു വലിയ വിമാനം ഇറങ്ങി. വലിയ വിമാനങ്ങളുടെ സര്‍വീസ് ഇന്നു മുതല്‍ പുനരാംരംഭിക്കും. സൗദി എയര്‍ലൈന്‍സിന്റെ വിമാനമാണ് ഇന്ന് രാവിലെ 11 മണിയോടെ കരിപ്പൂരിലെത്തിയത്. ഇന്നു പുലര്‍ച്ചെ 3.10 ന് ജിദ്ദയില്‍ നിന്നു പുറപ്പെട്ട ആദ്യ വിമാനം രാവിലെ 11 മണിയോടെയാണ് കരിപ്പൂരിലെത്തിയത്.

<strong>ജയലളിത തിരിച്ചു വന്ന് " title="ജയലളിത തിരിച്ചു വന്ന് " യൂ ടു ബ്രൂട്ടസ് " എന്ന് പറഞ്ഞാൽ നിങ്ങൾ എന്തുപറയും? " />ജയലളിത തിരിച്ചു വന്ന് " യൂ ടു ബ്രൂട്ടസ് " എന്ന് പറഞ്ഞാൽ നിങ്ങൾ എന്തുപറയും?

ഈ വിമാനം യാത്രക്കാരുമായി കരിപ്പൂരില്‍ നിന്ന് ഉച്ചക്ക് ഒരുമണിയോടെ ജിദ്ദയിലേക്ക് പുറപ്പെട്ടു. സിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാല് സര്‍വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വീസുകളുമാണ് സൗദി എയര്‍ലൈന്‍സ് നടത്തുന്നത്. റിയാദിലേക്കുള്ള ആദ്യ സര്‍വീസ് ഡിസംബര്‍ ഏഴിനാണ്.മലപ്പുറം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ.ശ്രീനാവാസ റാവു, സി.ഐ.എസ്.എഫ് അസിസ്റ്റന്റ് കമാണ്ടന്റ് പവന്‍കുമാര്‍, ഡി.എം.ഒ ഡോ.കെ.സക്കീന, കൊണ്ടോട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. അബൂബക്കര്‍, കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ വി.കൃഷ്ണദാസ്, ഡി. വൈ.എസ്.പി എം.രമേഷ് കുമാര്‍, എയര്‍ അതോറിറ്റി, കൊണ്ടോട്ടി നഗരസഭ, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ പങ്കെടുത്തു.

 ഡിസംബറില്‍ നാല് സര്‍വീസുകള്‍

ഡിസംബറില്‍ നാല് സര്‍വീസുകള്‍


ഡിസംബര്‍ മാസത്തില്‍ ജിദ്ദയിലേക്ക് നാലു സര്‍വ്വീസുകളും റിയാദിലേക്ക് മൂന്ന് സര്‍വ്വീസുകളുമാണ് സൗദി എയര്‍ലെന്‍സ് നടത്തുന്നത്. ഞായര്‍, ചൊവ്വ, വെളളി ദിവസ ങ്ങളിലാണ് നിലവിലെ ഷെഡ്യൂള്‍ പ്രകാരം റിയാദിലേക്കുളള സര്‍വ്വീസുകള്‍. തിങ്കള്‍, ബുധന്‍, വ്യാഴം, ശനി ദിവസങ്ങളില്‍ ജിദ്ദ യിലേക്കും സര്‍വ്വീസ് നടത്തും. ഡിസം ബര്‍ 5 മുതല്‍ 29 വരെയുള്ള സമയ പട്ടികയാണ് നിലവില്‍ പ്രഖ്യാപിച്ചത്. ജനുവരിയില്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തും. 298 പേരെ ഉള്‍ക്കൊള്ളുന്ന എ 330- 300 വിഭാഗത്തില്‍ പെട്ട വിമാനങ്ങളാണ് സൗദി എയര്‍ലൈന്‍സ് സര്‍വീസിനൊരുക്കുന്നത്. ഇന്ന് രാവിലെ 11 ന് കരിപ്പൂരില്‍ എത്തുന്ന ആദ്യ വിമാനത്തിന് എയര്‍പോര്‍ട്ട് ഫയര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. ജനപ്രതിനിധികള്‍, വിമാനത്താവള ഉപദേശകസമിതി അംഗങ്ങള്‍, വ്യോമയാന മന്ത്രാലയപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസം

ഹജ്ജ്, ഉംറ തീര്‍ത്ഥാടകര്‍ക്കും ആശ്വാസം


ഇതിനുപുറമെ കരിപ്പൂരില്‍നിന്ന് സഊദിയിലെ ഹജ്ജ്, ഉംറ തീര്‍ത്ഥാടനത്തിനായി പോയിരുന്ന ആയിരങ്ങള്‍ക്ക്കൂടി ആശ്വാസമായിരിക്കുകയാണ് പുതിയ തീരുമാനം. 1998 ഏപ്രില്‍ 13ന് വിഷുക്കണിയായി അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ച കരിപ്പൂര്‍ വിമാനത്താവളത്തിന് ഏറെ സമ്മര്‍ദത്തെതുടര്‍ന്നാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം അതിന്റെ പഴയ പ്രൗഢി തിരിച്ചുതന്നിരിക്കുന്നത്. കരിപ്പൂരിലെ സംസ്ഥാന ഹജ്ജ് ഹൗസിനെ നോക്കുകുത്തിയാക്കി കഴിഞ്ഞ മൂന്നു വര്‍ഷം കൊച്ചിയില്‍നിന്നാണ് ഹജ്ജ് സര്‍വീസ് നടത്തിയത്.

 വലിയ വിമാന സര്‍വീസ് നിര്‍ത്തിയത് 2015 മെയ് ഒന്നിന്

വലിയ വിമാന സര്‍വീസ് നിര്‍ത്തിയത് 2015 മെയ് ഒന്നിന്

മംഗലാപുരത്ത് വിമാനാപകടം ഉണ്ടായതിനെതുടര്‍ന്ന് അക്കാരണം പറഞ്ഞാണ് കരിപ്പൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ വികസനത്തിനായി അധികൃതര്‍ വലിയ വിമാന സര്‍വീസ് 2015 മെയ് ഒന്നിന് നിര്‍ത്തിവെച്ചത്. ഇതോടെ സഊദി, യു.എ.ഇ, ഖത്തര്‍, ബഹ്റൈന്‍ തുടങ്ങി വിവിധ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള മലയാളികളുടെ യാത്ര തടസ്സപ്പെട്ടു. കണ്ണൂര്‍ മുതല്‍ മലപ്പുറം വരെയുള്ള യാത്രക്കാര്‍ക്ക് കിലോമീറ്ററുകള്‍ക്കപ്പുറത്തെ കൊച്ചിയെയും മംഗലാപുരത്തെയും ആശ്രയിക്കേണ്ടിവന്നു. കോടിക്കണക്കിന് രൂപയുടെ വരുമാനം കരിപ്പൂരിന് നഷ്ടമായി. കയറ്റുമതി കുത്തനെ ഇടിഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിരവധി തൊഴിലുകള്‍ നഷ്ടമായി. ചരക്കുകടത്ത് നിലച്ചതോടെ വ്യാപാരികള്‍ മുതല്‍ സാധാരണ കര്‍ഷകര്‍ വരെയുള്ളവര്‍ക്ക് വലിയ വരുമാന നഷ്ടം നേരിട്ടു. തിരക്കുകൊണ്ട് വീര്‍പ്പുമുട്ടിയിരുന്ന വിമാനത്താവളത്തില്‍ ആഭ്യന്തരസര്‍വീസുകള്‍ക്ക് വരുന്നവരെമാത്രം കൊണ്ട് വിജനപ്രതീതിയുണ്ടായി. ഓട്ടോ,ടാക്സി, കയറ്റിറക്ക് തൊഴിലാളികളെയും അവരെ ആശ്രയിച്ചു കഴിയുന്ന അനേകായിരം കുടുംബങ്ങളെയും ഇത് ബാധിക്കുകയും ചെയ്തിരുന്നു.

അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കും

അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കും


കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കാന്‍ മലപ്പുറം ജില്ലാ കലക്ടര്‍ അമിത് മീണയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗം തീരുമാനിച്ചു. സമീപ പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ അടിയന്തിര നടപടി സ്വീകരിക്കാന്‍ സമിതി ചെയര്‍മാന്‍ കൂടിയായ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വിമാനത്താവള ചുറ്റുമതിലിനോട് ചേര്‍ന്നും പരിസരത്തും നടക്കുന്ന അനധികൃത ഖനനത്തിനെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കൊണ്ടോട്ടി തഹസില്‍ദാറെ ചുമതലപ്പെടുത്തി. സമീപ പഞ്ചായത്തുകളിലെ ഭക്ഷ്യ വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌കരിക്കാനും ബോധവല്‍ക്കരണ പരിപാടികള്‍ നടത്താനും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതു വിലയിരുത്തുന്നതിനായി ഹരിതകേരളം, ശുചിത്വ മിഷന്‍, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആരോഗ്യവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികളെ ഉള്‍പ്പെടുത്തി നിരീക്ഷണ സമിതിയുണ്ടാക്കും. വിമാനത്താവള പരിസരത്ത് തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി അടിയന്തിരമായി നടപ്പാക്കും. വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നടപ്പാക്കിയ ഒറ്റവരി പാര്‍ക്കിങ് പ്രവര്‍ത്തനം വിലയിരുത്തി കുരുക്കൊഴിവാക്കാനുള്ള നടപടി ശക്തമാക്കാന്‍ യോഗം തീരുമാനിച്ചു.

Malappuram
English summary
big flight landed in karippur international after three years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X