കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 5 പേർ പിടിയിൽ; കടത്താൻ ശ്രമിച്ചത് 3.71 കോടിയുടെ സ്വർണ്ണം
കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട; 5 പേർ പിടിയിൽ; കടത്താൻ ശ്രമിച്ചത് 3.71 കോടിയുടെ സ്വർണ്ണം
മലപ്പുറം :- അന്താരാഷ്ട്ര വിമാനത്താവളമായ കരിപ്പൂരിൽ വൻ സ്വർണ്ണ വേട്ട. അഞ്ച് യാത്രക്കാരിൽ നിന്നായി 7.5 കിലോ വരുന്ന സ്വർണമാണ് പിടികൂടിയത്. 3.71 കോടി രൂപ വില വരുന്ന സ്വർണമാണ് ഇവരിൽ നിന്നും കണ്ടെടുത്തത്.
മൂന്ന് വിവിധ വിമാനത്തിൽ എത്തിയവരായിരുന്നു ഇവർ. ബാഗിന് ഉള്ളിലും ശരീരത്തും ഒളിപ്പിച്ച നിലയിലാണ് സ്വർണം ഉണ്ടായിരുന്നത്.

തൃശൂർ സ്വദേശി നിതിൻ ജോർജ്, കാസർഗോഡ് സ്വദേശി അബ്ദുൾ ഖാദർ, ഓർക്കാട്ടേരി സ്വദേശി നാസർ, വളയം സ്വദേശി ബഷീർ, കൂരാച്ചുണ്ട് സ്വദേശി ആൽബിൻ തോമസ് എന്നിവരാണ് കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടിയിലായത്. സമീപകാലത്ത് കരിപ്പൂരിൽ ഉണ്ടാവുന്ന ഏറ്റവും വലിയ സ്വർണ വേട്ടയാണ് ഇത്. പ്രതികളെ തുടർ നടപടിക്കായി കൈമാറി.

ഇന്നലെയും ഇത്തരത്തിലുളള സംഭവം കണ്ണൂർ വിമാനത്താവളത്തിൽ നടന്നിരുന്നു. ഷാർജയിൽ നിന്നും എത്തിയ ആറളം സ്വദേശി എം ഫാസിലിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഇയാളിൽ നിന്നും 51 ലക്ഷം രൂപ വില മതിക്കുന്ന സ്വർണമാണ് ഇന്നലെ പിടിച്ചെടുത്തത്. 1040 ഗ്രാം വരെ തൂക്കം വരുന്ന സ്വർണമാണ് ഇത്. കസ്റ്റംസും ഡി ആർ ഐ യും സംയുക്തമായി നടത്തിയ പരിശോധനയുടെ ഭാഗമായാണ് ഇയാളിൽ നിന്നും ഇത്രയധികം വില മതിക്കുന്ന സ്വർണം പിടി കൂടിയത്.

അതേസമയം, കഴിഞ്ഞ ആഴ്ചയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കോഴിക്കോട് വിമാനത്താവളത്തിലാണ് കഴിഞ്ഞാഴ്ച വൻ സ്വർണ്ണ വേട്ട കണ്ടെത്തിയത്. മൂന്ന് പേരിൽ നിന്നായാണ് സ്വർണ്ണം പിടി കൂടിയത്. സംഭവത്തിൽ ഈ 3 പേരിൽ നിന്നും 4.700 കിലോ ഗ്രാം സ്വർണ്ണം വിമാനത്താവളത്തിൽ വെയ്ച്ച് പിടി കൂടിയത്.
കോഴിക്കോട് സ്വദേശി ഹനീഫയിൽ നിന്നും 2.28 കിലോഗ്രാം സ്വർണവും ബഹറിനിൽ നിന്നും എത്തിയ തിരൂരങ്ങാടി സ്വദേശി രവീന്ദ്രനിൽ നിന്നും 2.06 കിലോഗ്രാം സ്വർണവും ഷാർജയിൽ നിന്നും വന്ന മലപ്പുറം സ്വദേശി അബ്ദുൾ ജലീൽ നിന്നും 355 ഗ്രാം സ്വർണവുമാണ് അന്ന് പിടികൂടിയത്.

ഇതിൽ മൂവരും പല രീതികളിലാണ് ഇവ കടത്താൻ ശ്രമിച്ചത്. ഹനീഫയും രവീന്ദ്രനും അടി വസ്ത്രത്തിനുള്ളിൽ സ്വർണ്ണം ഒളിപ്പിച്ച് കടന്ന് കളയാനാണ് ശ്രമിച്ചത്. എന്നാൽ, ജലീൽ ആകട്ടെ ശരീരത്തിൽ ഒളിപ്പിച്ചുമാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ഒരു കോടി തൊണ്ണൂറ് ലക്ഷം രൂപയുടെ സ്വർണ്ണമാണ് മൂന്ന് പേരിൽ നിന്നുമായി കഴിഞ്ഞ ആഴ്ച പിടി കൂടിയത്.
എന്നാൽ, 3 മാസങ്ങൾക്ക് മുൻപും ഇത്തരത്തിൽ സ്വർണ്ണ വേട്ട നടന്നിരുന്നു. 5 പേരിൽ നിന്നായി 3.53 കോടിയുടെ സ്വർണമായുന്നു പിടികൂടിയിരുന്നത്. അതിൽ രണ്ട് പേരിൽ നിന്ന് 4.8 കിലോ സ്വർണവും 3 പേരിൽ നിന്ന് മിശ്രിത രൂപത്തിൽ ആക്കിയ 3.809 കിലോ സ്വർണവും ആണ് പിടിച്ചെടുത്തത്.
Recommended Video

കണ്ണൂർ മാവിലായി സ്വദേശി അഫ്താബ് ,കോഴിക്കോട് പാറക്കടവ് സ്വദേശി അജ്മൽ എന്നിവരാണ് സ്വർണ്ണം കടത്താൻ ശ്രമിച്ചത്. ചാർജ് ചെയ്ത് ഉപയോഗിക്കാവുന്ന ടേബിൾ ഫാനിന്റെ ബാറ്ററിയുടെ ഉള്ളിൽ ആണ് അഫ്താബ് 2099 ഗ്രാം സ്വർണ്ണം ഒളിപ്പിച്ചത്. 18 ചതുര കഷ്ണങ്ങളാക്കി വെള്ളി നിറത്തിൽ പൊതിഞ്ഞാണ് ഒളിപ്പിച്ചിരുന്നത്. അഫ്താബിനെ മഞ്ചേരി സിജെഎം കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.
എമർജൻസി ലാബിനറെ ബാറ്ററിയിൽ ഒളിപ്പിച്ച് 1983 ഗ്രാം സ്വർണം ആണ് അജ്മൽ കടത്താൻ ശ്രമിച്ചത്. ബാറ്ററിയുടെ അകത്ത് 17 കഷ്ണങ്ങൾ ആയിട്ട് ആയിരുന്നു സ്വർണം സൂക്ഷിച്ചിരുന്നത്.












Click it and Unblock the Notifications