Get Updates
Get notified of breaking news, exclusive insights, and must-see stories!

പരപ്പനങ്ങാടിയില്‍ ലീഗ് പ്രവര്‍ത്തകന്റെ ബൈക്കും സിപിഎം പ്രവര്‍ത്തകന്റെ ഓട്ടോയും കത്തിച്ചു

മലപ്പുറം: പരപ്പനങ്ങാടി കടപ്പുറത്ത് ലീഗ്- സി.പി.എം സംഘര്‍ഷം തുടരുന്നു, ഇന്ന് ബൈക്കും, ഓട്ടോറിക്ഷയും അഗ്‌നിക്കിരയാക്കി. തീരദേശത്ത് കുറച്ച് ദിവസങ്ങളായി സംഘര്‍ഷം തുടരുകയാണ്. പരപ്പനങ്ങാടി ഒട്ടുമ്മല്‍, ആവിയില്‍ ബീച്ച് എന്നിവിടങ്ങളിലെ ലീഗ്, സി.പി.എം പ്രവര്‍ത്തകരുടെ വാഹനങ്ങളാണ് ഇന്ന് പുലര്‍ച്ചെ തീയിട്ടത്.


ഒട്ടുമ്മല്‍ ഫിഷറീസ് ആശുപത്രിക്ക് സമീപത്ത് താമസിക്കുന്ന മുസ്ലീം ലീഗ് പ്രവര്‍ത്തകനായ പുത്തന്‍ കമ്മുവിന്റെ ഹുസൈന്‍ എന്നയാളുടെ ബുള്ളറ്റും, സിപിഎം ആവിയില്‍ ബീച്ച് ബ്രാഞ്ച് സിക്രട്ടറി കുന്നുമ്മല്‍ ജാഫറിന്റെ ഓട്ടോറിക്ഷയുമാണ് (വാന്‍) അജ്ഞാതര്‍ കത്തിച്ചത്. ഇരുവരുടേയും വീടുകളില്‍ നിര്‍ത്തിയിടത്താണ് വാഹനങ്ങള്‍ ഇന്ന് പുലര്‍ച്ചെ അഗ്‌നിക്കിരയായത് .

vehiclegotfire-

നേരത്തെ പോസ്റ്റര്‍, കൊടിതോരണങ്ങള്‍ കെട്ടുന്നതായ തര്‍ക്കങ്ങളാണ് സംഘര്‍ഷത്തിന്റെ തുടക്കം. ഇതിനെ തുടര്‍ന്ന് വ്യാപകമായി ഇരു പാര്‍ട്ടികളുടേയും വസ്തുക്കള്‍ നശിപ്പിച്ചിരുന്നു. ഒട്ടുമ്മലുള്ള ലീഗ് ഓഫീസ് കഴിഞ്ഞ ദിവസം തകര്‍ത്തതോടെ സംഘര്‍ഷം വ്യാപിക്കുകയായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വാഹനങ്ങള്‍ നശിപ്പിച്ചതന്ന് കരുതുന്നു. പ്രദേശത്ത് പോലീസ് നിരീക്ഷണം കര്‍ശനമാക്കി.


തീരദേശത്തെ സംഘര്‍ഷങ്ങളെ തുടര്‍ന്ന് നാട്ടുകാര്‍ ആശയങ്കയിലാണ്. ചെറിയ തര്‍ക്കങ്ങള്‍പോലും വലിയ സംഘര്‍ഷങ്ങളിലേക്കും അക്രമങ്ങളിലും ചെന്നാണ് അവസാനിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിന് പിന്നിലെ ഗൂഡശക്തികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിക്കണമെന്നും നാട്ടുകാര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+