മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ലോറിക്കടിയിലേക്ക് തെറിച്ച്‌വീണ ബൈക്ക് യാത്രികന്‍ ലോറിയുടെ ടയര്‍ കയറിയിറങ്ങി മരിച്ചു, സഹയാത്രികന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍, സംഭവം മലപ്പുറം കാവനൂരില്‍

  • By Desk
Google Oneindia Malayalam News

മലപ്പുറം: ലോറിക്കടിയിലേക്ക് തെറിച്ച്‌വീണ ബൈക്ക് യാത്രികന്‍ ലോറിയുടെ ടയര്‍ ശരീരത്തിലൂടെ കയറിയിറങ്ങി മരിച്ചു, സഹയാത്രികന്‍ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍, സംഭവം മലപ്പുറം കാവനൂരില്‍, യുവാവ് തല്‍ക്ഷണംതന്നെ മരിച്ചു. കാവനൂര്‍ മീഞ്ചിറ തേരോടത്തില്‍ സ്വാലിഹിന്റെ മകന്‍ മുര്‍ഷിദ് (24) ആണ് മരിച്ചത്. സഹയാത്രികനായ മീഞ്ചിറ നെച്ചിത്തടവന്‍ സലീം (30) ഗുരുതരമായ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

murshidaccident-

കാവനൂര്‍ ചെരങ്ങാക്കുണ്ടിലാണ് അപകടം. കാവനൂര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡ് ആയ എളയൂരില്‍ ഇന്നലെ ഉപതെരഞ്ഞെടുപ്പ് നടന്നിരുന്നു. മുസ്ലിം ലീഗ് പ്രവര്‍ത്തകരായ ഇരുവരും എളയൂരില്‍ നിന്ന് കാവനൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി ബന്ധ്‌പ്പെട്ട് ബൈക്കില്‍ പോകും വഴിയാണ് അപകടം. ആയിഷയാണ് മരിച്ച മുര്‍ഷിദിന്റെ മാതാവ്. സഹോദരങ്ങള്‍: മുഹ്‌സിന്‍, ഉമൈമ, സുനീര്‍. അരീക്കോട് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തുന്ന മൃതദേഹം ഇന്ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി മുത്തനൂര്‍ ജുമാമസ്ജിദില്‍ ഖബറടക്കും.

Malappuram
English summary
biker dies in lorry accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X