മലപ്പുറം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലപ്പുറത്ത് ബിജെപിയെ പരാജയപ്പെടുത്താന്‍ ഗൂഢനീക്കമെന്ന് രവി തേലത്ത്

Google Oneindia Malayalam News

മലപ്പുറം: തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ മുസ്ലിം ലീഗും സിപിഎമ്മും തമ്മില്‍ അന്തര്‍ധാരയുണ്ടാക്കി എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് രവി തേലത്ത് ആരോപിച്ചു. ബിജെപി സ്ഥാനാര്‍ഥികള്‍ ജയിക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. പലയിടത്തും സിപിഎമ്മും മുസ്ലിം ലീഗും ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഒറ്റയ്ക്ക് നിന്ന് മല്‍സരിച്ച് ജയിക്കുന്നതിന് പകരം ഇത്തരം അന്തര്‍ധാരകള്‍ സജീവമാക്കുകയാണ് ഇരുപാര്‍ട്ടികളും എന്ന് രവി തേലത്ത് ആരോപിക്കുന്നു.

02

കോട്ടക്കല്‍, പൊന്നാനി, താനൂര്‍ നഗരസഭകളില്‍ ഈ ഐക്യം പ്രകടമാണ്. പലയിടത്തും ഇടതുമുന്നണിക്ക് വേണ്ടി സംയുക്ത സ്ഥാനാര്‍ഥികള്‍ മല്‍സരിക്കുന്നു. ബിജെപിക്ക് സ്വാധീനമുള്ള വാര്‍ഡുകളില്‍ ഡമ്മി സ്ഥാനാര്‍ഥികളെയും രംഗത്തിറക്കിയിരിക്കുകയാണ്. എന്നാല്‍ ഇത്തരം നീക്കങ്ങളെല്ലാം ജനങ്ങള്‍ തള്ളിക്കളയും. 2257 തദ്ദേശ വാര്‍ഡുകളില്‍ ബിജെപി 1354ല്‍ ബിജെപിയും എട്ട് സീറ്റില്‍ ബിഡിജെഎസും മല്‍സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിലെ 32 ഡിവിഷനില്‍ 28ല്‍ ബിജെപിയും ബാക്കി ബിഡിജെഎസും മല്‍സരിക്കുന്നുവെന്നും രവി തേലത്ത് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എനടി ആക്രമിക്കപ്പെട്ട കേസിലെ വലിയ ദുരന്തം ഇതാണ്... തുറന്നടിച്ച് പിടി തോമസ് എംഎല്‍എ

ബിജെപിയും യുഡിഎഫും പല വാര്‍ഡുകളിലും ഒത്തുകളി നടക്കുന്നു എന്നാണ് സിപിഎം നേതാക്കള്‍ ആരോപിക്കുന്നത്. സിപിഎം ബിജെപി ധാരണകളുണ്ടെന്ന് യുഡിഎഫ് നേതാക്കളും പറയുന്നു. എന്നാല്‍ നേരെ മറിച്ചാണ് ബിജെപിയുടെ ആരോപണം. ശക്തമായ പോരാട്ടമാണ് ഇത്തവണ മലപ്പുറം ജില്ലയില്‍ നടക്കുന്നത്. താനൂര്‍ ഉള്‍പ്പെടെയുള്ള നഗരസഭകളില്‍ ബിജെപി വലിയ പ്രതീക്ഷയിലാണ്. പാര്‍ട്ടിക്ക് 10 സീറ്റുള്ള നഗരസഭയാണ് താനൂര്‍. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം.

യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്യുഡിഎഫും എല്‍ഡിഎഫും കള്ളന്‍മാര്‍... തന്റെ വോട്ട് ആര്‍ക്കെന്ന് വിശദീകരിച്ച് പിസി ജോര്‍ജ്

ബിജെപിക്ക് വോട്ട് തേടി ബാലചന്ദ്രമേനോന്റെ ചിത്രം പ്രചരിക്കുന്നു; വിശദീകരണവുമായി നടന്‍, സോറി...ബിജെപിക്ക് വോട്ട് തേടി ബാലചന്ദ്രമേനോന്റെ ചിത്രം പ്രചരിക്കുന്നു; വിശദീകരണവുമായി നടന്‍, സോറി...

Malappuram
English summary
BJP Alleged UDF and LDF have secret understanding for defeat them in Malappuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X