10 ദ്വീപുകളില്‍ നിന്ന് 30 പേരെ ഇറക്കി എപി അബ്ദുള്ളക്കുട്ടി; മലപ്പുറത്ത് പ്രചാരണം കൊഴുപ്പിച്ച് ബിജെപി
മലപ്പുറം: ജില്ലയില്‍ വേറിട്ട തിരഞ്ഞെടുപ്പ് പ്രചാരണമാണ് ബിജെപി നടത്തുന്നത്. ഇതിന് പിന്നിലെ ബുദ്ധി കേന്ദ്രം പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടിയാണ്. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്ന അബ്ദുള്ളക്കുട്ടി ലക്ഷദ്വീപില്‍ നിന്ന് ബിജെപി പ്രവര്‍ത്തകരെ പ്രചാരണത്തിന് എത്തിച്ചിരിക്കുന്നു. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ മലപ്പുറത്തെത്തിയത്. പ്രത്യേക താമസ സ്ഥലം പാര്‍ട്ടി സൗകര്യപ്പെടുത്തിയിട്ടുണ്ട്.

രാവിലെ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങും. വിവിധ മണ്ഡലങ്ങളിലെ പ്രചാരണത്തിന് ശേഷം തിരിച്ചെത്തും. കേരളത്തിലെ സംഘടനാ സംവിധാനവും പ്രചാരണ രീതികളും മറ്റും അറിയുക എന്ന ലക്ഷ്യം കൂടിയുണ്ട് ഇവരെ പ്രചാരണത്തിന് എത്തിച്ചതില്‍. പത്ത് ദ്വീപുകളില്‍ നിന്നായി 30 പേരടങ്ങുന്ന സംഘമാണ് എത്തിയിട്ടുള്ളത്. ഇവര്‍ ഏപ്രില്‍ നാലിന് ശേഷമേ തിരിച്ചുപോകൂ. അതുവരെ ബിജെപി സംഘടിപ്പിക്കുന്ന റോഡ് ഷോകളിലും കുടുംബ യോഗങ്ങളിലുമെല്ലാം പങ്കെടുക്കും.
കേരളത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ നടത്തിയ റോഡ് ഷോ
ലക്ഷദ്വീപിന്റെ സംഘടനാ ചുമതല എപി അബ്ദുള്ളക്കുട്ടിക്കാണ്. ലക്ഷദ്വീപില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്നതാണ് അബ്ദുള്ളക്കുട്ടിയുടെ ദൗത്യം. അദ്ദേഹം അടുത്തിടെ ദ്വീപ് സന്ദര്‍ശിച്ചിരുന്നു. കവരത്തി ദ്വീപിലെ ബിജെപി ജില്ലാ അധ്യക്ഷന്‍ അബ്ദുല്‍ ഖാദര്‍ ഹാജി, അമിനി ദ്വീപിലെ മീഡിയ വിഭാഗം കണ്‍വീനര്‍ സിറാജ് കോയ, അഗത്തി ദ്വീപ് കമ്മിറ്റി അംഗങ്ങളായ അബൂബക്കര്‍, അബ്ദുറഹ്മാന്‍ തുടങ്ങിയവരെല്ലാം സംഘത്തിലുണ്ട്.
സയ്യാമി ഖേറിന്റെ ഏറ്റവും പുതിയ ഫോട്ടോകള്‍












Click it and Unblock the Notifications